Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മണ്ണെടുക്കാൻ അനുമതി നൽകിയത് വനം വകുപ്പിന്; രാത്രി മറ്റാരോ മണ്ണ് കടത്തുന്നുവെന്ന് അറിഞ്ഞ് ഓടിയെത്തിയ പ്രവാസി ശ്രമിച്ചത് പ്രതിരോധം തീർക്കാൻ; കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞത് പ്രതികാരമായി; വീടിന്റെ മതിൽ പൊളിച്ച് പുറത്തു കടക്കാൻ ശ്രമിച്ച് മാഫിയ; തടയാൻ കാറിൽ നിന്നും ചാടിയിറങ്ങിയപ്പോൾ മണ്ണ് മാന്തി കൊണ്ട് അടിച്ചു നിലത്തിട്ടു കൊലപാതകം; കാട്ടക്കടയിൽ മണൽ മാഫിയ കൊലപ്പെടുത്തിയത് സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ; സംഗീതിനെ വകവരുത്തിയത് ചാരുപാറ സജുവും സംഘവും

മണ്ണെടുക്കാൻ അനുമതി നൽകിയത് വനം വകുപ്പിന്; രാത്രി മറ്റാരോ മണ്ണ് കടത്തുന്നുവെന്ന് അറിഞ്ഞ് ഓടിയെത്തിയ പ്രവാസി ശ്രമിച്ചത് പ്രതിരോധം തീർക്കാൻ; കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞത് പ്രതികാരമായി; വീടിന്റെ മതിൽ പൊളിച്ച് പുറത്തു കടക്കാൻ ശ്രമിച്ച് മാഫിയ; തടയാൻ കാറിൽ നിന്നും ചാടിയിറങ്ങിയപ്പോൾ മണ്ണ് മാന്തി കൊണ്ട് അടിച്ചു നിലത്തിട്ടു കൊലപാതകം; കാട്ടക്കടയിൽ മണൽ മാഫിയ കൊലപ്പെടുത്തിയത് സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ; സംഗീതിനെ വകവരുത്തിയത് ചാരുപാറ സജുവും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടക്കടയിൽ മണൽ മാഫിയ കൊലപ്പെടുത്തിയത് സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ. മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്നത് കാട്ടാക്കട കീഴാരൂരിൽ ഇന്നലെ അർധരാത്രിയും. കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീതാണ് കൊലപ്പെട്ടത്. നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവിൽ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാൻ ശ്രമിച്ചതാണ് ദാരുണ കൊലപാതകത്തിൽ കലാശിച്ചത്. തന്റെ ഭൂമിയിൽ നിന്ന് മണലെടുക്കാൻ സംഗീത് അനുമതി നൽകിയത് വനം വകുപ്പിനായിരുന്നു. എന്നാൽ ചിലർ ഇന്നലെ രാത്രിയോടെ മണൽ എടുക്കാൻ അനധികൃതമായി എത്തിയെന്ന് അറിഞ്ഞ് സംഗീത് ഓടിയെത്തി. ഇതാണ് യുവാവിനെ കൊലപ്പെടുത്താൻ മാഫിയയെ പ്രേരിപ്പിച്ചത്.

മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചപ്പോൾ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു െകാലപ്പെടുത്തുകയായിരുന്നു. പ്രവാസിയായിരുന്നു സംഗീത്. നാട്ടിലെത്തി കൃഷി ചെയ്യുകയായിരുന്നു. കോഴിക്കച്ചവടവും നടത്തുന്നുണ്ട്. സംഗീതിന്റെ പുരയിടത്തിൽ നിന്നും നിന്നും ഇന്നലെ രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ജെസിഫിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്‌ത്തിയത്. മണ്ണ് കടത്ത് കേസുകളിലെ സ്ഥിരം പ്രതിയാണ് ചാരുപാറ സജു. സജു ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നു.

പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞു. ഈ ഘട്ടത്തിൽ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു.

പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ വച്ചാണ് സംഗീത് മരിച്ചത്. രാത്രി മുതൽ തന്നെ ഈ പ്രദേശത്ത് മണ്ണ് മാഫിയാ സംഘം എത്തി. ഭാര്യയും സംഗീതുമായി തടയാനെത്തി. അപ്പോൾ പൊലീസിൽ പറായമെന്ന് പറഞ്ഞ് ഭാര്യ സംഗീതിനേയും കൊണ്ടു പോയിരുന്നു. അതിന് ശേഷവും പ്രശ്‌നം തുടർന്നു. ഇതാണ് സംഗീതിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണുമാന്തി സംഘത്തിൽ നാലഞ്ച് പേരുണ്ടായിരുന്നു. ഇവർ വന്ന ബൈക്കുകൾ നാട്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ട സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരിൽ പ്രധാനിയാണ് സജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP