Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മംഗളൂരുവിൽ താമസക്കാരനായ മാർവാഡി വ്യവസായി വഴി ദിനം പ്രതി കാസർകോട്ടേക്ക് ഒഴുകുന്നത് 3 കോടിയോളം; ഹവാല പണത്തിന്റെ വരവ് അറിയാമെങ്കിലും ചെറുവിരൽ അനക്കാതെ പൊലീസ്; സ്വർണക്കടത്തും ഡോളർ കടത്തും പൊടിപൊടിക്കുമ്പോൾ നിക്ഷേപകർ ആരാണ് ? മാഫിയകളുടെ പിന്നാമ്പുറങ്ങളിലേക്കുള്ള അന്വേഷണം തുടരുന്നു

മംഗളൂരുവിൽ താമസക്കാരനായ മാർവാഡി വ്യവസായി വഴി ദിനം പ്രതി കാസർകോട്ടേക്ക് ഒഴുകുന്നത് 3 കോടിയോളം; ഹവാല പണത്തിന്റെ വരവ് അറിയാമെങ്കിലും ചെറുവിരൽ അനക്കാതെ പൊലീസ്; സ്വർണക്കടത്തും ഡോളർ കടത്തും പൊടിപൊടിക്കുമ്പോൾ നിക്ഷേപകർ ആരാണ് ? മാഫിയകളുടെ പിന്നാമ്പുറങ്ങളിലേക്കുള്ള അന്വേഷണം തുടരുന്നു

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: കോടികണക്കിന് രൂപയുടെ സ്വർണ്ണക്കടത്ത് ഹവാല, ഡോളർ കടത്ത് തുടങ്ങിയ സാമ്പത്തിക കുറ്റങ്ങൾക്ക് പണം നിക്ഷേപിക്കുന്നത് ആരാണ്? കേരള പൊലീസിന് കൃത്യമായി വിവരങ്ങൾ ലഭ്യമാണെങ്കിലും നടപടികൾ ഉണ്ടാകാത്തത് എന്തുകൊണ്ട്? സ്വർണ്ണക്കടത്ത്, ഹവാല, ഡോളർ കടത്ത് ഇടപാടുകളുൾപ്പെട്ട 18 പേർക്കെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടുകൾ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് തീരുമാനമാകാതെ പൊടിപിടിച്ച് കിടക്കുന്നു. 2018-19 വർഷങ്ങളിൽ കേരളാപൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടുകളാണ് തുടർ നടപടിയില്ലാതെ കെട്ടിക്കിടക്കുന്നത്.

കാസർകോട്ടെ 3 ജൂവലറികൾ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കാഞ്ഞങ്ങാട്, ഉദുമ, എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന ഡോളാർകടത്ത്, മേൽപ്പറമ്പ്, ബദിയടുക്ക കാഞ്ഞങ്ങാട് സ്വദേശികളുടെ നേതൃത്വത്തിൽ നടന്ന ഹവാല പണമിടപാട് എന്നിവയെക്കുറിച്ചാണ് 2 വർഷം മുമ്പ് പൊലീസിലെ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇവയിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കേണ്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ വരെ ഉൾപ്പെടും.

ജില്ലിലെ 18 പേർക്കെതിരെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥർ ജില്ലാ ആസ്ഥാനത്ത് റിപ്പോർട്ട് നൽകിയത്. ഇവരിൽ ഹവാല ഇടപാടിൽ ലീഗിന്റെ നേതാക്കളടക്കം ഉൾപ്പെട്ടിട്ടും സർക്കാർ നിയമ നടപടി സീകരിക്കാത്തത് ദുരൂഹത ഉയർത്തുകയാണ്. കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർ നടപടിയില്ലാതെ റിപ്പോർട്ടിൽ മുഖം പൂഴ്‌ത്തിക്കിടക്കുന്നു.

ജില്ലയിലെ ചില പൊലീസുദ്യോഗസ്ഥരുടെ അഴിമതിയെപ്പറ്റി സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടടക്കം ഫയലിൽ ഉറങ്ങുകയാണ്. ഇത്തരം റിപ്പോർട്ടിന് മേൽ തുടർ നടപടി ഉണ്ടായിട്ടില്ല . ജില്ലയിലെ ചില പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സമ്മർദ്ദവും, തുടർ നടപടികൾ വൈകാൻ കാരണമായി എന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിൽ നിന്നും അൽപം വ്യത്യാസമുള്ളത് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിന്റെ റിപ്പോർട്ടുകളിൽ തുടർ നടപടികളുണ്ടാകുന്നതാണ്.

ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം തികഞ്ഞ ഉദാസീനത കാണിക്കുകയാണന്ന് ആക്ഷപം പൊലീസുകാർക്കിടയിൽ തന്നെയുണ്ട്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ചുമതലയുള്ള സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം വഴി കണ്ടെത്തുന്ന വിവരങ്ങൾ കൃത്യ സമയത്ത് സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ ആസ്ഥാനത്തെത്തുന്നുണ്ടെങ്കിലും, ജില്ലാ അധികൃതർ റിപ്പോർട്ട് മുകളിലോട്ട് വിടാതെ പൂഴ്‌ത്തുകയാണ്. മംഗളൂരുവിൽ താമസക്കാരനായ മാർവാടി വ്യവസായി വഴിയാണ് ജില്ലയിലേക്ക് ഹവാലപ്പണം ഒഴുകുന്നത്. ദിനം പ്രതി 3 കോടിയോളം രൂപ മാർവാടി മുഖേന കാസർകോട് ജില്ലയിലെത്തുന്നതായി രഹസ്യ വിവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP