Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മർദ്ദിച്ചതിന്റെ പകതീർക്കാൻ എല്ലാം ആസൂത്രണം ചെയ്തു; കണ്ണിലെ കരടായവരെ വകവരുത്താൻ പ്രേരണ നൽകി; പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സൂത്രധാരൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിൽ; കസ്റ്റഡിയിലുള്ള ആറുപേരുടെ ചോദ്യം ചെയ്യൽ തുടരുന്നു; പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞ് പൊലീസ്; കൊലപാതകത്തിൽ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് തേടി; അടിയന്തരമായി അന്വേഷണപുരോഗതി അറിയിക്കാനും നിർദ്ദേശം; കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് മുഖ്യമന്ത്രിയും

മർദ്ദിച്ചതിന്റെ പകതീർക്കാൻ എല്ലാം ആസൂത്രണം ചെയ്തു; കണ്ണിലെ കരടായവരെ വകവരുത്താൻ പ്രേരണ നൽകി; പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സൂത്രധാരൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിൽ; കസ്റ്റഡിയിലുള്ള ആറുപേരുടെ ചോദ്യം ചെയ്യൽ തുടരുന്നു; പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞ് പൊലീസ്; കൊലപാതകത്തിൽ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് തേടി; അടിയന്തരമായി  അന്വേഷണപുരോഗതി അറിയിക്കാനും നിർദ്ദേശം; കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: പെരിയ യൂത്ത കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ, പീതാംബരൻ അറസ്റ്റിൽ. പീതാംബരന്റെ പ്രേരണയിലാണ് കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്‌പി അറിയിച്ചു. കസ്റ്റഡിയിലുള്ള 6 പേരെ ചോദ്യം ചെയ്തുവരികയാണെന്ന് എസ്‌പി അറിയിച്ചു. നേരത്തെ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു

തിങ്കളാഴ്ച അർദ്ധരാത്രിയാണ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനാണ് പീതാംബരനെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണ്. പീതാംബരൻ ആക്രമിക്കപ്പെട്ട കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും.കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

നിലവിൽ രണ്ടു ഡിവൈഎസ്‌പിമാരും, നാലു സിഐമാരും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ഉൾപ്പെടുന്ന അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി പാക്കം വെളുത്തോളിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ.കാസർകോട് റജിസ്‌ട്രേഷനിലുള്ള ഈ കാറിലാണ് പ്രതികളെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചോദ്യംചെയ്യൽ അവസാനഘട്ടത്തിലാണെന്നും അറസ്റ്റ് ഉടനെന്നും എസ്‌പി ഡോ. എ. ശ്രീനിവാസ് കാസർകോട് പറഞ്ഞു. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷമായിരുന്നു എസ്‌പിയുടെ പ്രതികരണം. കസ്റ്റഡിയിലുള്ളവരുടെ മൊഴികളിലെ വൈരുധ്യങ്ങളും ഇതുവരെ ലഭിച്ച തെളിവുകളും യോഗം ചർച്ച ചെയ്തു. പെരിയ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ ഏഴുപേരാണ് കസ്റ്റഡിയിലുള്ളത്.

പെരിയ ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് തേടി. അടിയന്തരമായി അന്വേഷണപുരോഗതി അറിയിക്കാനും നിർദ്ദേശം. പ്രതിപക്ഷ നേതാവ് നേരിട്ട് നൽകിയ പരാതിയിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അതേസമയം, പെരിയ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎം അല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ജാഥ തുടങ്ങിയ സമയത്ത് ഇത്തരമൊരു കൃത്യം ചെയ്യാൻ രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയുന്നവർ മുതിരില്ല. സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങൾ കുറഞ്ഞെന്നും ക്രമസമാധാനനില ഭദ്രമാണെന്നും പിണറായി അവകാശപ്പെട്ടു.

കാസർകോട് ഇരട്ടകൊലപാതകം നിർഭാഗ്യകരമാണെന്നും നാട് അംഗീകരിക്കുന്നതല്ലെന്നും പിണറായി വിജയൻപറഞ്ഞു. പൂർണ്ണമായും തെറ്റായകാര്യമാണ് ഉണ്ടായത്. കൊലയിൽ സിപിഎമ്മിന് പങ്കില്ല, തെറ്റ് ചെയ്തവർക്കെതിരെ നിയമനടപടിമാത്രമല്ല, കർശനമായ പാർട്ടിനടപടിയും ഉണ്ടാകും.സിപിഎം അക്രമത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ജനങ്ങൾ എതിരാകുന്ന ഒരുകാര്യവും സിപിഎം അഗീകരിക്കില്ലെന്നും പിണറായി പറഞ്ഞു.

പൊലീസിനോട് കർശന നടപടി സ്വീകരിക്കാൻ് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ മുൻപത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്നും ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാസർകോട് സംഭവത്തെ കുറിച്ച് കൂടുതൽചോദ്യങ്ങളുയർന്നപ്പോൾ മറുപടി നൽകാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനുമായി കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രൊഫഷണൽ ഗുണ്ടാ സംഘമാണെന്നാണ്യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP