Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കാസർകോടിനെ നടുക്കി കൂട്ടക്കൊലപാതകം; കനിയായിൽ യുവാവ് ബന്ധുക്കളായ നാലു പേരെ വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു; വഴിതർക്കത്തെ തുടർന്നുള്ള പ്രശ്നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം; പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ; കാസർകോട് ഡിവൈ.എസ്‌പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് കനിയാലിൽ യുവാവ് നാലുപേരെ വെട്ടിക്കൊന്നു. മാനസിക രോഗമുള്ള യുവാവാണ് ബന്ധുക്കളെ വെട്ടിക്കൊന്നത്. ഉപ്പള ബായാർ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വഴിതർക്കത്തെ തുടർന്നുള്ള പ്രശ്നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. രാത്രി 7.30നാണ് സംഭവം. സംഭവമറിഞ്ഞ് കാസർകോട് ഡിവൈ.എസ്‌പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ അറിവായി വരുന്നേയൂള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP