Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മാവന്മാരെയും മാതൃസഹോദരിയെയും ഉദയ് കൊലപ്പെടുത്തിയത് ടിവി കണ്ടിരിക്കവേ മഴു കൊണ്ട് വെട്ടി; അമ്മാവനുമായുള്ള സ്വർത്തു തർക്കം ക്രൂരകൃത്യത്തിലേക്ക് നയിച്ചു; മൃതദേഹങ്ങൾ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിൽ; എല്ലാവരും താമസിച്ചിരുന്നത് ഒരേ വീട്ടൽ തന്നെ; കൃത്യത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി തൂണിൽ കെട്ടിയിട്ടു; കൂട്ടു കുടുംബത്തിലെ അരുംകൊലയിൽ പ്രതിക്ക് മറ്റു സഹായങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ്

അമ്മാവന്മാരെയും മാതൃസഹോദരിയെയും ഉദയ് കൊലപ്പെടുത്തിയത് ടിവി കണ്ടിരിക്കവേ മഴു കൊണ്ട് വെട്ടി; അമ്മാവനുമായുള്ള സ്വർത്തു തർക്കം ക്രൂരകൃത്യത്തിലേക്ക് നയിച്ചു; മൃതദേഹങ്ങൾ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിൽ; എല്ലാവരും താമസിച്ചിരുന്നത് ഒരേ വീട്ടൽ തന്നെ; കൃത്യത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി തൂണിൽ കെട്ടിയിട്ടു; കൂട്ടു കുടുംബത്തിലെ അരുംകൊലയിൽ പ്രതിക്ക് മറ്റു സഹായങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: നാടിനെ നടുക്കിയ കാസർകോട്ടെ കൂട്ടക്കൊലപാതകത്തിലെ കുടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിൽ പ്രതിയായ പൈവളികെ ബായർ കനിയാല സുദമ്പളെയിലെ ഉദയ് കൃത്യം നിർവ്വഹിച്ചത് മഴുകൊണ്ടാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൂന്ന് അമ്മാവന്മാരെയും മാതൃ സഹോദരിയെയുമാണ് ഇയാൾ സ്വത്തു തർക്കത്തിന്റെയും മറ്റും പേരിൽ കൊലപ്പെടുത്തിയത്. കർണാടകയോടു ചേർന്നുള്ള അതിർത്തി ഗ്രാമ പ്രദേശത്താണ് കൊടും ക്രൂരകൃത്യം അരങ്ങേറിയത്.

നാൽപ്പതു വയസുകാരനാ ഉദയ് സ്വത്തു തർക്കത്തെ തുടർന്നാണ് അരുംകൊല നടത്തിയതെന്ന വിവരം കൂടിയാണ് പുറത്തുവന്നത്. സദാശിവ (55), വിട്ട്‌ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനാണ് കൊലപാതകം നടന്നതിയ ഉദയ്. ഇന്നലെ രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉദയന്റെ മാതാവ് ലക്ഷ്മി അടക്കം വീട്ടുകാർ ടിവി കണ്ടിരിക്കവേ പുറത്തു നിന്നെത്തിയ ഉദയൻ മഴു കൊണ്ട് വെട്ടുകയായിരുന്നു. ലക്ഷ്മി ഓടിരക്ഷപ്പെട്ടു. നാട്ടുകാർ എത്തിയപ്പോൾ 4 പേരുടെയും മൃതദേഹം വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്യുകയായിരുന്നു.

സ്വത്ത് തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. യുവാവ് നേരത്തെ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി തൂണിൽ കെട്ടിയിടുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അമ്മാവനുമായുള്ള തർക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരേ വീട്ടിലായിരുന്നു എല്ലാവരും താമസിച്ചിരുന്നു.

അൻപത് മുതൽ എഴുപത് വയസ് വരെ പ്രയാമുള്ളവരാണ് മരിച്ചത് പ്രതികക്ക് മറ്റ് സഹായങ്ങളൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് പറയന്നത്. കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കും. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ ടിവി കണ്ടുകൊണടിരുന്നവരെ ഉദയൻ വെട്ടിവെീഴ്‌ത്തുകയായിരുന്നു. സംഭവം കണ്ട ലക്ഷ്മി ഓടി രക്ഷപെട്ടതു കൊണ്ടു മാത്രാണ് ജീവൻ തിരിച്ചു കിട്ടിയത്.

കൊല്ലപ്പെട്ട ബാബു. വിട്ടള, സദാശിവ ്ന്നിവർ അവിവാഹിതരാണ്. ലക്ഷ്മിയും ദേവകിയും വിവാഹശേഷവും കുടുംബ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. കോവിഡ് കാലത്താണ് ഈ നടുക്കുന്ന കൂട്ടക്കൊലപാതകം അരങ്ങേറിയത്. പോസ്റ്റുമോർട്ടവും മറ്റു നടപടികളും ഇന്ന് പൂർത്തിയാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP