Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ 'തട്ടിക്കൊണ്ടു പോകൽ' ഭർത്താവിന്റെ സുഹൃത്തിനൊപ്പമുള്ള ഒളിച്ചോട്ട നാടകം; അയ്യോ, എന്നെ തട്ടിക്കൊണ്ടു പോകുന്നേ.. എന്ന് ഫോണിൽ മനുവിനോട് അലമുറയിട്ടു കരഞ്ഞ മീനു കുഞ്ഞിനെയും കൂട്ടി കാമുകനൊപ്പം നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്ക്; ഇന്റർസിറ്റി എക്സ്‌പ്രസിൽ യാത്രതുടരവേ നാടകം പൊളിച്ചത് ചിറ്റാരിക്കൽ പൊലീസിന്റെ ഇടപെടൽ; വീട് അലങ്കോലമാക്കിയത് തട്ടിക്കൊണ്ടു പോകൽ കഥയ്ക്ക് ബലം പകരാൻ

ആ 'തട്ടിക്കൊണ്ടു പോകൽ' ഭർത്താവിന്റെ സുഹൃത്തിനൊപ്പമുള്ള ഒളിച്ചോട്ട നാടകം; അയ്യോ, എന്നെ തട്ടിക്കൊണ്ടു പോകുന്നേ.. എന്ന് ഫോണിൽ മനുവിനോട് അലമുറയിട്ടു കരഞ്ഞ മീനു കുഞ്ഞിനെയും കൂട്ടി കാമുകനൊപ്പം നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്ക്; ഇന്റർസിറ്റി എക്സ്‌പ്രസിൽ യാത്രതുടരവേ നാടകം പൊളിച്ചത് ചിറ്റാരിക്കൽ പൊലീസിന്റെ ഇടപെടൽ; വീട് അലങ്കോലമാക്കിയത് തട്ടിക്കൊണ്ടു പോകൽ കഥയ്ക്ക് ബലം പകരാൻ

ആർ പീയൂഷ്

കാസർകോട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവതിയേയും കുട്ടിയേയും തട്ടിക്കൊണ്ട് പോയെന്ന കഥയിലെ ചുരുൾ അഴിഞ്ഞു. നാടി നടുക്കിയ തട്ടിക്കൊണ്ടു പോകൽ വാർത്തക്ക് പിന്നാലെ പൊലീസ് അന്വേഷണ ത്വരിതഗതിയിൽ ആയപ്പോൾ വെളിച്ചത്തു വന്നത് ഒളിച്ചോട്ടക്കഥ. അങ്ങനെ ഏതാനും മണിക്കൂറുകളുടെ ഇടവേളയിൽ 'തട്ടിക്കൊണ്ടു പോകൽ' കഥ ഒളിച്ചോട്ടമായി മാറുകയായിരുന്നു. ചിറ്റാറിക്കൽ സ്വദേശിനിയായ യുവതിയാണ് ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി പോകാൻ വേണ്ടി തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞത്. ഈ കഥ ചിറ്റാരിക്കൽ പൊലീസിന്റെ ഇടപെടലിൽ റെയിൽവേ പൊലീസ് ഇടപെട്ട് പൊളിക്കുകയായിരുന്നു.

വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകൻ സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയതായി വാർത്ത വന്നത്. പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയെന്ന വാർത്ത പുറത്തുവന്നതോടെ ആളുകൾ പരിഭ്രാന്തരായി. നാട്ടുകാർ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളും മറ്റുമായിരുന്നു. ഇതോടെ തട്ടിക്കൊണ്ടു പോകൽ കഥ യഥാർത്ഥ്യമാണെന്ന ധാരണയിൽ പൊലീസ് അന്വേഷണം പുരോഗമിച്ചു. ഈ അന്വേഷണത്തിലായാണ് യുവതിയുടെ കള്ളം പൊളിത്.

ചിറ്റാരിക്കൽ പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകൾക്കുള്ളിൽ അമ്മയെയും കുഞ്ഞിനെയും റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയതോടെയാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിന് അന്ത്യമായത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ സഹായത്തോടെയാണ് യുവതിയെയും കുഞ്ഞിനെയും പൊലീസ് പിടികൂടിയത്. യുവതി ഭർത്താവിന്റെ സുഹൃത്തായ ബിനു എന്നയാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മാലോത്തെ ബൈക്ക് മെക്കാനിക്ക് കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിയോടെയാണ് മനുവിനേ തേടി ഫോൺവിളി എത്തിയത്. തന്നെ ചിലർ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നുവെന്നും രക്ഷിക്കണേ.. എന്നു പറഞ്ഞ് അലമുറയിട്ടു കരഞ്ഞ ശേഷം മീനു ഫോൺ കട്ടു ചെയ്യുകയായിരുന്നു. ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭർത്താവ് മനു പറഞ്ഞു.

മനു വിവരം അറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തിയ പൊലീസ് കണ്ടത് മുറിയിൽ ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളായിരുന്നു. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. യുവതിയുടെ ചിത്രങ്ങൾ വിവിധ കേന്ദ്രങ്ങളിലേക്ക് ഷെയർ ചെയ്തു കൊണ്ട് പൊലീസ് അന്വേഷണം മുറുക്കുകയും ചെയ്തു. ഇതോടെയാണ് യുവതി ഒളിച്ചോടി പോയാതാണെന്ന് പൊലീസിന് വ്യക്തമായത്. ചിറ്റാരിക്കൽ പൊലീസിന്റെ അന്വേഷണത്തിൽ യുവതി റെയിൽവേ സ്റ്റേഷനിലേക്ക് പോയെന്നും കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതായും വ്യക്തമായി. തുടർന്ന് അന്വേഷണം മുറുകിയ ഘട്ടത്തിലാണ് റെയിൽവേ പൊലീസിന്റെ സഹായത്തോടെ യുവതിയെയും കാമുകനെയും പിടികൂടിയത്.

എറണാകുളം ലക്ഷ്യമാക്കി ഇന്റർസിറ്റി എക്സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവതിയെയും ഭർത്താവിന്റെ സുഹൃത്തിനെയും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. യുവതിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്‌പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സിഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്‌ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ഇത്രയും വിപുലമായ അന്വേഷണത്തിന് ഒടുവിലാണ് തട്ടിക്കൊണ്ടു പോകലല്ല, ഒളിച്ചോട്ടമാണ് നടന്നതെന്ന് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP