Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യഊഴക്കാരൻ ഇടത്തെ ചെവി ചേർത്ത് അടി; രണ്ടാമൻ മുതുകിൽ മുട്ടുകൊണ്ട് ഇടിച്ച് താഴെയിട്ട ശേഷം കുത്തിപ്പിടിച്ചുയർത്തി ഇടിച്ചും നാഭിയിൽ തൊഴിച്ചും പീഡനം; കൊടിയമർദ്ദനത്തിൽ വാരിയെല്ലിന് ചതവും പരിക്കും ഒപ്പം കേൾവിക്കുറവും; പരാതി ചോദിച്ചറിയാൻ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ബസ് ഡ്രൈവറോട് കസബ പൊലീസ് കാട്ടിയതുകൊടുംക്രൂരത; കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ആദ്യഊഴക്കാരൻ ഇടത്തെ ചെവി ചേർത്ത് അടി; രണ്ടാമൻ മുതുകിൽ മുട്ടുകൊണ്ട് ഇടിച്ച് താഴെയിട്ട ശേഷം കുത്തിപ്പിടിച്ചുയർത്തി ഇടിച്ചും നാഭിയിൽ തൊഴിച്ചും പീഡനം; കൊടിയമർദ്ദനത്തിൽ വാരിയെല്ലിന് ചതവും പരിക്കും ഒപ്പം കേൾവിക്കുറവും; പരാതി ചോദിച്ചറിയാൻ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ബസ് ഡ്രൈവറോട് കസബ പൊലീസ് കാട്ടിയതുകൊടുംക്രൂരത; കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: പരാതിയെക്കുറിച്ച് ചോദിച്ചറിയാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ കസബ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മർദ്ദിച്ച പൊലീസുകാരെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും. മർദ്ദനത്തെക്കുറിച്ച് ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണ നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കസബ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ പ്രദീപ്കുമാറും സന്ദീപ് സെബാസ്റ്റിനും ഒക്ടോബർ 30 ന് രാവിലെ 11 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതി ശരിയാണെങ്കിൽ നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഓഗസ്റ്റ് 17 ന് രാത്രിയായിരുന്നു സംഭവം. കസബ അസിസ്റ്റന്റ് എസ് ഐ പ്രദീപ്കുമാർ ഇടത് ചെവി ചേർത്ത് മർദ്ദിക്കുകയായിരുന്നുവെന്ന് ഓമശേരി സ്വദേശി എൻ കെ സുബൈർ പരാതിയിൽ പറഞ്ഞു. 20 മിനിറ്റുകൾക്ക് ശേഷമെത്തിയ സന്ദീപ് സെബാസ്റ്റ്യൻ എന്ന പൊലീസുകാരൻ മുതുകിൽ മുട്ടുകൊണ്ട് ഇടിച്ച് താഴെയിട്ടു. താഴെ വീണ തന്നെ കുത്തിപ്പിടിച്ചുയർത്തി ഇടിക്കുകയും നാഭിയിൽ തൊഴിക്കുകയും ചെയ്തു. രാത്രിയായപ്പോൾ വിട്ടയച്ചു. പിറ്റേന്ന് എഴുന്നേൽക്കാൻ കഴിയാതിരുന്ന തന്നെ മാതാപിതാക്കൾ മുക്കം ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മെഡിക്കൽ കോളെജിലേക്ക് മാറ്റി. പൊലീസ് മർദ്ദനത്തിൽ വാരിയെല്ലിന് ചതവും പരിക്കും കണ്ടെത്തിയിട്ടുണ്ട്. കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

സിറ്റി പൊലീസ് കമ്മീഷണർക്ക് ഓഗസ്റ്റ് 21 ന് പരാതി നൽകിയെങ്കിലും മൊഴി പോലുമെടുത്തില്ല. സംഭവം വാർത്തയും വിവാദവുമായതോടെ 27 ന് മൊഴിയെടുത്തു. പൊലീസിനെതിരെ പരാതി നൽകിയതിന് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ നടപടിയുണ്ടാവാതെ വന്നപ്പോൾ തിരുവമ്പാടി -കോഴിക്കോട് റൂട്ടിൽ ബസോട്ടം നിർത്തിവെച്ച് ബസ് ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.സ്വകാര്യ ബസ്സിന് നേരെ തെറ്റായ ദിശയിലൂടെ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു. തിരുവമ്പാടി-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് സുബൈർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP