Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം

ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഭിമന്യുവിന്റെ നെഞ്ചിൽ കുത്തിയിറക്കിയ ആ കത്തി വീണ്ടും ഊരിയെടുത്ത് എസ്ഡിപിഐയുടെ ചോരക്കൊതി. ഉത്രാടനാളിൽ കരുനാഗപ്പള്ളിയിൽ അരങ്ങേറിയ യുവാവിന്റെ അരും കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐയുടെ കരങ്ങളാണെന്ന ആരോപണം ഉയർത്തി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. അലി അഷ്‌കർ, ഷെഹിൻഷാ, മുഹമ്മദ് ഉസൈൻ എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു വരുന്നേയുള്ളൂ.

കുറച്ചു കാലങ്ങളായി നിൽക്കുന്ന കുടിപ്പകയ്ക്കിടെയാണ് കൊലപാതകം നടന്നത്. അയൽവാസികൾ തമ്മിലുള്ള നാളുകൾ നീണ്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ ചെന്ന് അവസാനിപ്പിച്ചത്. മത്സ്യ വ്യാപാരിയായ കുഴുവേലിമുക്ക് സ്വദേശി സരസനെന്ന വ്യക്തിയോട് അയൽവാസികളായ ഷജിൻഷാ, സഹോദരൻ അഷ്‌ക്കർ എന്നിവർക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ഈ വൈരാഗ്യം തീർക്കാൻ ഷജിൻഷായുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവരാണ് സംഘർഷം തടുക്കാനെത്തിയ സുജിത്തിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയത്.

കരുതിക്കൂട്ടിയും തീർത്തും ആസൂത്രിതവുമായി നടത്തിയ കൊലപാതകമാണ് നടന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉത്രാട ദിനത്തിൽ രാത്രിയിൽ പത്തോടെയാടെയാണ് അരുംകൊല അരങ്ങേറിയത്. കരുനാഗപ്പള്ളി കുലശേഖരപുരം കുഴുവേലിമുക്കിന് സമീപമാണ് ഉത്രാട രാത്രിയിൽ നീലികുളം ലാലി ഭവനത്തിൽ ലാലുക്കുട്ടൻ എന്ന സുജിത്ത് കുത്തേറ്റ് മരിച്ചത്. പ്രതികളെ പൊലീസിന് ഇതുവരെയും പിടികൂടാനും സാധിച്ചിട്ടില്ല. എസ്.ഡി.പി.ഐ സജീവ പ്രവർത്തകനായിരുന്ന ഷെഹിൻഷായും സഹോദരൻ അഷ്‌കറും ചേർന്നാണ് സുജിത്തിനെ കുത്തിവീഴ്‌ത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചോരവാർന്ന് കിടന്ന സുജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേതന്നെ ജീവൻ നഷ്ടമായിരുന്നു.

വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ച് പ്രകോപനം സൃഷ്ടിച്ചപ്പോൾ ചോദ്യം ചെയ്ത സരസനേയും മകൻ അനന്തുവിനേയും പ്രതികളടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു. വീട്ടിനോട് ചേർന്ന് ഇറച്ചിവെട്ടും കോഴിക്കടയും നടത്തിവരുകയാണ് ഇവർ. കൊല അരങ്ങേറുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വാക്കുതർക്കം നടക്കുന്നത്. ഇതേതുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുനെന്നാണ് സാക്ഷി മൊഴി. പിതാവിനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ അനന്തുവാണ് അയൽവാസിയായ സുജിത്തിനെ വിളിച്ചുവരുത്തിയത്. അക്രമിസംഘത്തെ അനുനയിപ്പിക്കാൻ സുജിത്ത് ശ്രമിച്ചെങ്കിലും കൂട്ടം ചേർന്ന് സുജിത്തിനെ അക്രമിച്ചു. സുജിത്തും തിരിച്ച് പ്രതിരോധിച്ചെങ്കിലും പ്രതികൾ സുജിത്തിനെ കുത്തിവീഴ്‌ത്തുകയായിരുന്നെന്ന് എന്ന് പൊലീസ് പറയുന്നു.

കുത്തുകൊണ്ട് ഓടി നടന്ന് പിടഞ്ഞശേഷമാണ് സുജിത്ത് വീണ് മരിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് സുജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. കരുനാഗപ്പള്ളി ആശുപത്രിയിൽ സുജിത്തിനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇൻക്വസ് നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നേടപടികൾ നടത്തിയത്.

അഭിമന്യു മോഡൽ കുത്തും എസ്.ഡി.പി.ഐ സാന്നിധ്യവും

 മഹാരാജാസ് കോളജിൽ അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നതിന്റെ സമാനരീതിയിലാണ് കരുനാഗപ്പള്ളിയിലെ സുജിത്തന്റെയും അരുംകൊല അരങ്ങേറിയത്. തെക്കൻ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും ശകതമായ വേരോട്ടമുള്ളിടമാണ് കരുനാഗപ്പള്ളി ടൗൺ.  പ്രതികളിൽ ഓരാളായ ഷെഹിൻഷാ നാട്ടിലെ എസ്.ഡി.പി.ഐ സജീവ പ്രവർത്തകനായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ രണ്ട് മാസം മുൻപാണ് ലീവിനെത്തിയത്. ഷെഹിന്റെ സഹോദരൻ അഷ്‌കർ സ്‌കൂൾ പഠന കാലം മുതൽ എസ്.ഡി.പി.ഐക്കാരനാണ്. സുജിത്തിനെ ആക്രമിസംഘം കുത്തിയത് ഹൃദയത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവേൽപിച്ചാണ്. ചങ്കിൽ തറച്ച കത്തിയൂരിപ്പോഴേക്കും ചോരചിതറിയാണ് സുജിത്ത് പിടഞ്ഞുവീണത്. സമാനമായ വിധത്തിലായിരുന്നു അഭിമന്യുവിനെയും എസ്ഡിപിഐക്കാർ കുത്തിയത്.

കൊലപ്പെടുത്താൻ ഉറപ്പിച്ചുള്ള കുത്താണ് സുജിത്തിന് ഏൽക്കേണ്ടി വന്നത്. പ്രതികളിൽ ഒരാളായ അഷ്‌കർ സ്‌കൂള് പഠനകാലം തൊട്ടെ കുട്ടികളുടെ തലതല്ലിപ്പൊട്ടിച്ച കേസിലടക്കം പ്രതിയാണ്. ഉത്രാട ദിനത്തിൽ ഇവർ മുൻകുട്ടി പദ്ധതി തയ്യാറാക്കിയ ശേഷമായിരുന്നു കൊലയിലേക്ക് എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നത്. അയൽവാസിയായ മത്സ്യവ്യാപാരിയോടുള്ള നീണ്ട നാളത്തെ പകയാണ് കൊലയിൽ ചെന്ന് അവസാനിച്ചത്. പ്രശ്നത്തിൽ തടസം പിടിക്കാനെത്തിയ സുജിത്തിനെ ആക്രമിസംഘം കുത്തയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

സ്ഥലത്ത് സംഘർഷസാധ്യത, കനത്ത സുരക്ഷ

കുത്തേറ്റ് സുജിത്ത് മരിച്ചതോടെ നാട്ടുകാർ പ്രകോപിതരാകുകയായിരുന്നു. പ്രശ്നം അറിഞ്ഞ് കരുനാഗപ്പള്ളി എ.സി.പി സി. വിദ്യാധരൻ, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിചേർന്നത്. പൊലീസിനും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്ക് സ്ഥിതിഗതികൾ വഷളായിരുന്നു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിന്നീട് പൊലീസ് അനുനയിപ്പിക്കുകയായിരുന്നു. തിരുവോണ ദിനത്തിൽ കടകമ്പോളങ്ങൾ അടച്ചിട്ടായിരുന്നു പ്രദേശത്ത് ഹർത്താൽ ആചരിച്ചത്. ഇടതുപക്ഷ അനുഭാവ കുടുംബത്തിലെ അംഗമായ സുജിത്ത് ബിജെപി അനുഭാവിയായിരുന്നെങ്കിലും സജീവ പ്രവർത്തകൻ അല്ലായിരുന്നു. ഇതോടെ പ്രശ്നത്തിൽ ബിജെപിയും ആർ.എസ്.എസും സജീവ ഇടപെടലുമായി രംഗത്തുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. ഇതോടെ സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്തുകൊല്ലം എസ്‌പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സന്നാഹത്തെ സ്ഥലത്ത് ക്യാമ്പ് ചെയ്യിപ്പിച്ചിരിക്കുകയാണ്. അരും കൊല നടന്ന് രണ്ട് ദിവസം പിന്നീട്ടിട്ടും പ്രതികളെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ എസ്.ഡി.പി.ഐ ബന്ധം ഉപയോഗപ്പെടുത്തിയാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് കൊല്ലപ്പെട്ട സുജിത്തിന്റെ സുഹൃത്തുക്കളും ആരോപിക്കുന്നു.

ഒറ്റ കുത്തിൽ തീർത്തത് രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അത്താണിയെ

ഉത്രാടപാച്ചിലിൽ മക്കൾക്കും ഭാര്യക്കും പുതുവസ്ത്രം വാങ്ങി വീട്ടിലെത്തുമ്പോഴാണ് അയൽപക്കത്ത് ബഹളം കേട്ട് സുജിത്ത് (ലാലുക്കുട്ടൻ) ഓടിച്ചെല്ലുന്നത്. പക്ഷേ അത് മരണത്തിലേക്കുള്ള പോക്കായിരുന്നെന്ന് ആരും കരുതിയിരുന്നില്ല. കരുനാഗപ്പള്ളി ടൗണിൽ നിന്ന് വീട്ടിലേക്ക് തിരികെയെത്തുമ്പോഴാണ് അയൽപക്കത്തെ ബഹളം കേൾക്കുന്നത്. അയാൽവാസിയുടെ മകൻ അനന്തു സുജിത്തിനെ വന്ന് വിളിച്ചതോടെയാണ് സുജിത്ത് സംഘർഷ സ്ഥലത്ത് എത്തുന്നത്.

നാട്ടുകാരോട് വളരെ സൗമനായി മാത്രം സംസാരിക്കുന്ന ഇയാളെ പ്രതികൾ വകവരുത്തുമെന്ന് പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു സുജിത്ത്. ഇദ്ദേഹത്തെയാണ് എസ്ഡിപിഐ ക്രിമിനലുകൾ കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP