Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം

അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം

വിനോദ്.വി.നായർ

കൊല്ലം : മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെത്തുടർന്ന് മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി . കരുനാഗപ്പള്ളി വവ്വാക്കാവ് കുറുങ്ങപ്പള്ളി മുറിയിൽ സൂര്യകാന്തിയിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സൂര്യദേവിയെ 2019 നവംബർ 15 ന് രാത്രിയാണ് ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിന് കാരണക്കാർ ഭർത്താവും മകന്റെ ഭാര്യയുമാണെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് 2019 നവംബർ 22 നാണ് കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടറിന് സൂര്യയുടെ പിതാവ് സുരേന്ദ്രൻ നായർ പരാതി നൽകിയത്. എന്നാൽ ഇതുവരെയും അന്വേഷണം എങ്ങുമെത്തിയില്ല. ഡൽഹിയിൽ നഴ്‌സായി ജോലിചെയ്യുന്ന സൂര്യയുടെ സഹോദരൻ സുരേഷിന്റെ ഭാര്യ രാജേശ്വരിയും സൂര്യയുടെ ഭർത്താവ് ഉണ്ണികൃഷ്ണനും തമ്മിലുള്ള അവിഹിത ബന്ധത്തെ തുടർന്ന് ഇവരുടെ പ്രേരണയിലാണ് മകൾ ആത്മഹത്യ ചെയ്‌തെന്നാണ് സുരേന്ദ്രൻ നായരും ഭാര്യ രാധാമണിയും പറയുന്നത്.

പന്തളം പോളിടെക്‌നിക്കിൽ പഠിച്ചിരുന്ന കാലത്ത് പ്രണയബദ്ധരായ സൂര്യയും ഉണ്ണികൃഷ്ണനും 2006 നവംബർ 19നാണ് വിവാഹിതരായത്. ഇരുവർക്കും എട്ടു വയസ്സുള്ള മകനുണ്ട്. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന മകൻ സുരേഷ് പാലക്കാട് നെന്മാറ സ്വദേശിനി രാജേശ്വരിയുമായി പ്രണയത്തിലാവുകയും 2016 ഏപ്രിൽ ആറിന് വിവാഹം കഴിക്കുകയും ചെയ്തു. മാവേലിക്കര നൂറനാടുള്ള ഭർതൃഗൃഹത്തിൽ താമസമാക്കിയ രാജേശ്വരി സൂര്യയുടെ ഭർത്താവ് ഉണ്ണികൃഷ്ണനുമായി അതിരുവിട്ട ബന്ധം സ്ഥാപിക്കുകയും ഈ സംഭവം അറിഞ്ഞതോടെ സൂര്യ പലതവണ വിലക്കിയിട്ടും ബന്ധത്തിൽ നിന്നു പിന്മാറാൻ ഇരുവരും തയ്യാറായില്ലെന്നും ഇതുസംബന്ധിച്ച വീട്ടിൽ നിരന്തരം വഴക്ക് ഉണ്ടായിരുന്നതായും മകളുടെ മരണ ശേഷം അറിയാൻ കഴിഞ്ഞതായി സുരേന്ദ്രൻ പറയുന്നു.

മകളുടെ കുടുംബജീവിതത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും തന്റെ സഹോദരിയുടെ മക്കളുമായി സൂര്യ ഈ വിവരം പങ്കുവെച്ചിരുന്നുവെന്നും മാതാവ് രാധാമണി വെളിപ്പെടുത്തി. അച്ഛനെയും സഹോദരനെയും ഈ വിവരം അറിയിക്കരുതെന്നും എങ്ങനെയും ഉണ്ണികൃഷ്ണനെ ഈ ബന്ധത്തിന് പിന്തിരിപ്പിക്കാമെന്നും എന്നും സൂര്യ പറഞ്ഞിരുന്നതായി രാധാമണി പറയുന്നു. രാത്രി സമയങ്ങളിൽ ഉണ്ണികൃഷ്ണനും രാജേശ്വരിയും നടത്തിയിരുന്ന ഫോൺ സംഭാഷണങ്ങളെ കുറിച്ചും ഇരുവരുടെയും വാട്‌സാപ്പ് ചാറ്റുകളെക്കുറിച്ചും സൂര്യയ്ക്ക് അറിവുണ്ടായിരുന്നു. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ഉണ്ണിക്കൃഷ്ണൻ രാജേശ്വരിയുമായി കാറിൽ കറങ്ങിയിരുന്നതായും ഇതേക്കുറിച്ച് ചോദിച്ച് രാജേശ്വരിയുമായി വഴക്കുണ്ടാക്കുകയും അപ്പോൾ 'നിന്റെ ഭർത്താവിനെ അല്ലെങ്കിൽ നിന്നെ ഈ കുടുംബത്തിൽ നിന്ന് കൊണ്ടുപോകും' എന്ന് രാജേശ്വരി പറഞ്ഞതായി സൂര്യ തന്നെ അറിയിച്ചിരുന്നതായി രാധാമണി പറഞ്ഞു.

മകൾ മരിക്കുന്നതിന് തൊട്ടുമുൻപ് മുമ്പ് നവംബർ 15 ആം തീയതി രാത്രി 10 മണിയോടെ നൂറനാടുള്ള തന്റെ വീട്ടിലെത്തിയ ഉണ്ണിക്കൃഷ്ണൻ പണയം വെക്കാനായി വാങ്ങിയ സ്വർണം തിരികെ നൽകിയിരുന്നു . അതിനുശേഷം കരുനാഗപ്പള്ളിയിലേക്ക് മടങ്ങിപ്പോയ ഉണ്ണിക്കൃഷ്ണൻ അന്ന് രാത്രി സൂര്യയുമായി വഴക്കിടുകയും മകളെ ഇയാൾ ഉപദ്രവിച്ചതായും സൂര്യയുടെ മാതാപിതാക്കൾ പറയുന്നു. ആ രാത്രിയിൽ പത്തിലധികം തവണ രാജേശ്വരി സൂര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്നതായി മരണ സമയത്ത് സൂര്യയുടെ കൈവശമുണ്ടായിരുന്ന ഫോൺ പരിശോധിച്ച ബന്ധുക്കൾക്ക് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു.

മകളുടെ മരണത്തിന് ശേഷമാണ് താൻ ഈ സംഭവങ്ങളൊക്കെ അറിയുന്നതെന്നും തുടർന്ന് നവംബർ 22 ആം തീയതി കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും രാജേശ്വരിയുടെയോ ഉണ്ണികൃഷ്ണന്റെയോ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. പൊലിസിൽ പരാതിപ്പെട്ടതറിഞ്ഞ ഉണ്ണിക്കൃഷ്ണൻ മകളുടെ മരണത്തെക്കുറിച്ച് കൊച്ചുമകനോട് വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന് തങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ' രണ്ടിനെയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ' പറഞ്ഞതായും രാധാമണി പറയുന്നു . സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ് ഈ മാതാപിതാക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP