Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം ബന്ധമുള്ള കൊല്ലം ജില്ലാ ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ; അറസ്റ്റ് വൈകിപ്പിച്ച് കേസ് അട്ടിമറിക്കാനും ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്; കരുനാഗപ്പള്ളി ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പാർട്ടി ഇടപെടൽ? നീതി കിട്ടാൻ മരണം വരെ പോരാടുമെന്ന് യുവതി

ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം ബന്ധമുള്ള കൊല്ലം ജില്ലാ ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ; അറസ്റ്റ് വൈകിപ്പിച്ച് കേസ് അട്ടിമറിക്കാനും ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്; കരുനാഗപ്പള്ളി ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പാർട്ടി ഇടപെടൽ? നീതി കിട്ടാൻ മരണം വരെ പോരാടുമെന്ന് യുവതി

ആർ പീയൂഷ്

കരുനാഗപ്പള്ളി: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ശാരീരികമായി ചൂഷണം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന കരുനാഗപ്പള്ളി ഫയർ ഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തഴവാ കുതിരപ്പന്തി ഗീതാ നിവാസിൽ ബി. അനീഷിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നതുകൊല്ലം ജില്ലാ ഫയർഫോഴ്സിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് ആരോപണം. ജില്ലാ ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥന്റെ അടുത്ത സുഹൃത്താണ് ഒളിവിൽ കഴിയുന്ന അനീഷ്. സിപിഎം അനുകൂല സംഘടനയുടെ പ്രധാന നേതാവ് കൂടിയായ ഉദ്യോഗസ്ഥൻ പാർട്ടി ഇടപെടൽ നടത്തി അനീഷിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിന് തടയിടുകയാണ് എന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതാണ് പരാതി നൽകി ഒരുമാസം കഴിയാറായിട്ടും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സിപിഎം പാർട്ടി തനിക്ക് കിട്ടേണ്ട നീതി നിഷേധിക്കുന്നതിൽ ഏറെ വ്യസനമുണ്ടന്നും തനിക്ക് നീതി ലഭിക്കുന്നതുവരെ മരണം വരെ പോരാടുംമെന്നും യുവതി പറയുന്നു.

അനീഷ് ഭാര്യയുടെ കടമ്പനാട് നെല്ലിമുകളിലുള്ള വീട്ടിലാണ് ഒളിവിൽ കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ മാതാവ് കുതിരപന്തിയിലെ വീട്ടിൽ നിന്നും മകളുടെ കരുനാഗപ്പള്ളി ഹൈസ്‌ക്കൂൾ ജങ്ഷന് സമീപമുള്ള വീട്ടിലേക്ക് താമസമാറിയിരിക്കുകയുമാണ്. പൊലീസ് പലവട്ടം കുതിരപന്തിയിലെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. യുവതി പലവട്ടം ഈ വീട്ടിൽ വച്ച് അനീഷിന്റെ ഇംഗിതങ്ങൾക്ക് ഇരയായതിനാൽ പൊലീസ് മഹസ്സെറുഴുതിയിട്ടുണ്ട്. ഇന്നത ഇടപെടൽ ഇക്കാര്യത്തിലുണ്ടായിട്ടുള്ളതിനാൽ പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നുമില്ല. അതേ സമയം അനീഷിനെ സംരക്ഷിക്കുന്ന ജില്ലാ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥനെതിരെയും അനീഷിനെതിരെയും ഫയർഫോഴ്സ് മേധാവിക്ക് പരാതി പോയിട്ടുണ്ട്. അതേ സമയം സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കരുനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെയാണ് അനീഷ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞത്. കരുനാഗപ്പള്ളി എ.സി.പിക്ക് വീട്ടമ്മ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും ഇയാൾ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. വിവാഹ ബന്ധം വേർപെടുത്താനായി വീട്ടമ്മ കുടുംബ കോടതിയിൽ കേസ് നടത്തി വരുന്നതിനിടയിലാമ് അനീഷുമായി പരിചയപ്പെടുന്നത്. ഇരുവരും ബ്രൈറ്റ് എന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിൽ പഠിച്ചപ്പോൾ അനീഷ് വീട്ടമ്മയോട് ഇഷ്ടമാണെന്നും തന്റെ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി. അതിനായി എത്രയും വേഗം തന്നെ വിവാഹ മോചനം നേടണമെന്നും ആവിശ്യപ്പെട്ടു. ഇയാളുടെ നിർദ്ദേശ പ്രകാരം വീട്ടമ്മ വേഗം വിവാഹ ബന്ധം വേർപെടുത്താനായി തനിക്ക് ലഭിക്കേണ്ട അവകാശങ്ങൾ വേണ്ടെന്ന് വെക്കുകയും വിവാഹ മോചനം നേടുകയും ചെയ്തു.

ഇതിനിടയിൽ അനീഷ് തന്റെ അമ്മയെ പരിചയപ്പെടുത്താനെന്ന വ്യാജേന കുതിരപ്പന്തിയിലെ വീട്ടിലെത്തിച്ച് വീട്ടമ്മയെ ബലാൽക്കാരമായി കീഴ്‌പ്പെടുത്തി. പിന്നീട് പലതവണ റിസോർട്ടിലും മറ്റും കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. കൂടാതെ വീഡിയോ കോൾ വിളിച്ച് വീട്ടമ്മയുടെ നഗ്നത ആസ്വദിച്ചിട്ടുമുണ്ട്. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ താലി കെട്ടിയില്ലെങ്കിലും നീയെന്റെ ഭാര്യയാണെന്നും, നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടയിൽ ഇയാൾ സ്വന്തം ഭാര്യയുമായുള്ള വിവാഹ മോചനക്കേസ് ഒത്തു തീർപ്പാക്കുകയും ഭാര്യയെ തീരികികെ വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്തു. ഈ വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല. ഭാര്യയെ വീട്ടിൽ കൊണ്ടു വന്നിട്ടും ഇയാൾ വീട്ടമ്മയെ പല സ്ഥലങ്ങളിലും കൊണ്ടും പോയി ചൂഷണം ചെയ്തിരുന്നു.

വീട്ടമ്മയോട് ഇയാളുടെ ഭാര്യക്ക് മാനസിക അസുഖം ഉള്ളയാളാണെന്നും അത് മറച്ചു വച്ച് തനിക്ക് വിവാഹം ചെയ്തു തരികയായിരുന്നു എന്നും അതു കൊണ്ടാണ് വിവാഹമോചനം നേടുന്നതെന്നുമാണ് പറഞ്ഞിരുന്നത്. വീട്ടമ്മയെ തന്റെ വലയിൽ വീഴ്‌ത്തിയ ശേഷം അനീഷ് പരമാവധി ചൂഷണം ചെയ്തു. ഇഷ്ടമാണെന്ന് വിശ്വസിപ്പിക്കാനായി എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും ഇടയ്ക്ക് കാണാതാകുമ്പോൾ അന്വേഷിച്ചെത്തുകയും ചെയ്തിരുന്നു. ഇയാളുടെ ഭാര്യയുടെ വീടിന് മുന്നിൽ കൂടി വീട്ടമ്മയുമായി യാത്ര ചെയ്യുകയും ഭാര്യയുടെ ബന്ധുക്കൾ കാണുന്നെങ്കിൽ കാണട്ടെ എന്നുമൊക്കെ പറഞ്ഞ് വിശ്വാസം പിടിച്ചു പറ്റിയ ശേഷമായിരുന്നു വീട്ടമ്മയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. എന്നാൽ അനീഷിന്റെ ചതി മനസ്സിലാക്കാൻ വീട്ടമ്മയ്ക്ക് കഴിയാതെ പോയി.

അടുത്തിടെയായി ഇയാൾ ഫോൺ വിളിക്കാതിരുന്നതോടെ അനീഷ് ജോലി ചെയ്യുന്ന കരുനാഗപ്പള്ളി ഫയർ സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നു. അവിടെ വച്ച് ഇയാൾ തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും സ്വന്തം ഭാര്യ തിരികെ വന്നു എന്നും പറഞ്ഞതോടെയാണ് വീട്ടമ്മ താൻ ചതിയിൽപെട്ട വിവരം മനസ്സിലാക്കുന്നത്. ഇക്കാര്യം വീട്ടമ്മ സ്വന്തം വീട്ടിൽ പറഞ്ഞതോടെ അവിടെ നിന്നും പുറത്താക്കുകയും ചെയ്തു. ഇപ്പോൾ ഒരു താൽക്കാലിക താമ സ്ഥലത്താണ് ഇവർ. മാനസികമായി ഏറെ തളർന്ന വീട്ടമ്മയുടെ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഇയാൾക്കെതിരെ പരാതി നൽകാൻ നിർബന്ധിപ്പിച്ചത്. തുടർന്നാണ് കരുനാഗപ്പള്ളി എ.സി.പിക്ക് മുൻപാകെ വീട്ടമ്മ പരാതി നൽകിയത്.

പരാതി ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർക്ക് കൈമാറുകയും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാളെ അന്വേഷിച്ച് പൊലീസ് പലതവണ കുതിരപന്തിയിലെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലാണ്. ഒളിവിൽ കഴിയുന്ന അനീഷ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പൊലീസിനെ സമ്മർദ്ദത്തിലാക്കി അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. അതേ സമയം കുതിരപന്തിയിൽ ഒരു വർഷം മുൻപ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ അനീഷാണെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ടായിരുന്നു എങ്കിലും നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP