Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെങ്കിലും മാധ്യമങ്ങളിൽ പരസ്യം നൽകി ഏജന്റുമാർ വിദ്യാർത്ഥികൾക്കായി വലവിരിക്കുന്നു; കർണാടക നഴ്‌സിങ് ലോബിയുടെ തട്ടിപ്പിന് ഒത്താശ ചെയ്യുന്നത് പതിനായിരങ്ങൾ കമ്മീഷൻ വാങ്ങി; കോഴ്‌സിന് ചേർന്നാൽ വിദേശജോലി സ്വപ്‌നം കാണുന്നവർ വെട്ടിലാകും

നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെങ്കിലും മാധ്യമങ്ങളിൽ പരസ്യം നൽകി ഏജന്റുമാർ വിദ്യാർത്ഥികൾക്കായി വലവിരിക്കുന്നു; കർണാടക നഴ്‌സിങ് ലോബിയുടെ തട്ടിപ്പിന് ഒത്താശ ചെയ്യുന്നത് പതിനായിരങ്ങൾ കമ്മീഷൻ വാങ്ങി; കോഴ്‌സിന് ചേർന്നാൽ വിദേശജോലി സ്വപ്‌നം കാണുന്നവർ വെട്ടിലാകും

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ഭൂരിഭാഗം വിദ്യാർത്ഥികളും തങ്ങളുടെ നഴ്സിങ്ങ് പഠനത്തിന് തെരഞ്ഞെടുക്കുന്നത് കർണ്ണാടകയിലെ കോളേജുകളാണ്. കേരളത്തിലെ കോളേജുകളെ അപേക്ഷിച്ച് ഫീസ് വലിയ ഇളവ് ലഭിക്കും എന്നതാണ് ഈ കുടിയേറ്റത്തിന് തന്നെ കാരണം. എന്നാൽ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം കർണ്ണാടകയിലെ നഴ്സിങ് കോളേജുകൾക്ക് ഇനി മുതൽ ലഭ്യമല്ലെന്ന വാർത്ത നിലനിൽക്കുമ്പോഴും സംസ്ഥാനത്തെ മുഖ്യധാര മാധ്യമങ്ങൾ ഇപ്പോഴും കർണ്ണാടകയിലെ കോളേജുകളുടെ പരസ്യങ്ങൾ നൽകികാെണ്ടിരിക്കുകയാണ്.

നഴ്സിങ്ങ് കൗൺസിലിന്റെ അംഗീകാരമില്ലെന്ന വാർത്ത വന്നിട്ടും ഇപ്പോഴും ഏജന്റുമാർ മലയാളി വിദ്യാർത്ഥികളെ ചാക്കിട്ട് പിടിക്കുന്നതിന് ഉപയോഗിക്കു്നനതാകട്ടെ കത്തോലിക്ക സഭയിലെ പുരോഹിതന്മാരെയുമാണ്. പതിനായിരകണക്കിന് രൂപ കമ്മീഷനായി കൈപ്പറ്റിയാണ് പല പുരോഹിതരും കർണ്ണാടക നഴ്സിങ്ങ് ലോബിയുടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത്. മുഖ്യധാര പത്രമായ മനോരമയിലുൾപ്പടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്ന കോളേജുകൾ പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ മുഴുവൻ കർണാടക നഴ്സിങ് കോളേജുകളുടെ അഗീകാരം ഇന്ത്യൻ നഴ്സിങ് കൗൺസിൽ പിൻവലിച്ചതാണ് .നിലവിൽ കർണാടക നഴ്സിങ് കൗൺസിൽ അഗീകാരം മാത്രമേ ഉള്ളൂ. ഇതു പ്രകാരം കർണാടകയിൽ ഈ വർഷം അഡ്‌മിഷൻ കിട്ടുന്ന ഒരു നഴ്സിങ് വിദ്യാർത്ഥികൾക്ക് വേറൊരു സംസ്ഥാനത്തും വർക്കിങ് ലൈസൻസ് ലഭിക്കുന്നതല്ല. അതുപോലെ തന്നെ വിദേശത്ത് വർക്ക് വിസ ലഭിക്കുകയില്ല.
ഇതു മറച്ചു വച്ചു അഡ്‌മിഷൻ ഏജൻസികൾ യഥേഷ്ടം അഡ്‌മിഷൻ നടത്തുകയാണ്. നഴ്സിങ് കോളേജുകൾക്ക് കൗൺസിൽ അംഗീകാരമില്ലാത്തതുകൊണ്ട് നഴ്സിങ്ങ് അഡ്‌മിഷൻ തേടുന്നവർക്ക് വിദ്യഭ്യാസ വായ്പ നൽകാതെ മടക്കി അയക്കുകയാണ് ബാങ്കുകൾ

നഴ്സിങ് കോളേജുകൾക്ക് അംഗീകാരം ഇല്ലെന്നിരിക്കയും അഡ്‌മിഷൻ തകൃതിയാണെന്നും തട്ടിപ്പിന് നിരവധിപേർ ഇരയാകുന്നുവെന്നും മനസ്സിലാക്കിയാണ് അഡ്‌മിഷനു വേണ്ടിയെന്ന് പേരിൽ പത്ര പരസ്യത്തിൽ നൽകിയിരുന്ന നമ്പറിൽ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അഡ്‌മിഷൻ നൽകുന്നതിന് യാതൊരു തടസ്സവുമില്ലെന്നും നഴ്സിങ്ങ് കൗൺസിലിന്റെ അംഗീകാരമൊക്കെ ഉടനെ തന്നെ ശരിയാകുമെന്നുമാണ് മറുപടി ലഭിച്ചത്. കർണ്ണാടകയിലെ ഷിമോഗയിൽ പ്രവർത്തിക്കുന്ന ബാപ്പുജി മണിപ്പാൽ ഹോസ്പിറ്റലിന്റെ പത്ര പരസ്യത്തിൽ പറഞ്ഞിരുന്ന നമ്പറിലായിരുന്നു ഞങ്ങൾ ബന്ധപ്പെട്ടത്.

കർണ്ണാടക ആരോഗ്യ വകുപ്പിന്റെ കീഴിലെ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസസ് ആണ്. നഴ്സിങ് കൗൺസിലിന്റെ അംഗീകരമില്ലാത്ത കോളേജുകളിൽ അഡ്‌മിഷൻ എടുക്കരുതെന്ന് യൂണിവേഴ്സിറ്റി പരസ്യങ്ങൾ നൽകിയിട്ടും അതൊക്കെ മറച്ച് വച്ചാണ് ഈ കച്ചവടം പൊടിപൊടിക്കുന്നത്. കോളേജ് മാനേജ്മെന്റിന്റെ പരസ്യത്തിൽ പറയുന്ന ഏജന്റ് കോട്ടയം സ്വദേശി ലിബിൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്.

ഈ വർഷം പ്ലസ് ടൂ പരീക്ഷ പാസ്സായി നിൽക്കുന്ന കുട്ടികളിൽ നിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങി വയ്ക്കുകയും ചെറിയ തുക ആദ്യം അടപ്പിക്കുകയുമാണ്. പഠനത്തിന് ലോൺ ശരിയാക്കി തരാം എന്നുൾപ്പടെ വാഗ്ദാനവും നൽകും. പത്രങ്ങളിൽ നഴ്സിങ്ങ് കൗൺസിൽ അംഗീകരം സംബന്ധിച്ച് വാർത്തകൾ കണ്ട് കുട്ടികൾ സർട്ടിഫിക്കറ്റ് ചോദിച്ചാൽ പിന്നെ ഏജന്റുമാരുടെ പെരുമാറ്റവും ഭാവവുമെല്ലാം മാറും. അവിടെ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും ലോൺ ഒക്കെ കിട്ടുമെന്നുമാണ് അടുത്ത മറുപടി.കോളേജുകളിൽ മുൻകൂർ അഡ്‌മിഷനെടുത്ത വിദ്യാർത്ഥികൾ ഇ്പപോൾ സർട്ടിഫിക്കേറ്റ് മടക്കി ചോദിക്കുമ്പോഴും ഭീഷണി തന്നെ.

സാധാരണ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ് നഴ്സിങ് പഠനത്തിന് പോകുന്നത്. പ്രധാനമായും കോട്ടയം, തിരുവല്ല, ആലപ്പുഴ, കോഴിക്കോട്, താമരശ്ശേരി, കണ്ണൂരിന്റെ കുടിയേറ്റ മേഖലയിൽ നിന്നുമാണ്. പതിനായിരങ്ങൾ ബാങ്ക് വായ്പ എടുത്തു പടിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളും. അഗീകാരം ഇല്ലാത്തതുമായ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബാങ്ക് വായ്പ അനുവദനീയമമല്ല.

ചില സ്ഥലങ്ങളിൽ കത്തോലിക്കാ പള്ളികളിലെ പുരോഹിതൻ മാരാണ് ഏജന്റ് ആയി വേഷമിട്ടിരിക്കുന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ വിദ്ധ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വാങ്ങി വച്ചിരിക്കുന്നു. ഇങ്ങനെ സർട്ടിഫിക്കേറ്റ് കൊടുത്ത് ചതിയിൽ പെട്ടിരിക്കുന്നവരിൽ 95% മാർക്ക് വരേയുള്ള കുട്ടികൾ ഉണ്ട് , സർട്ടിഫിക്കറ്റ് ഈ വൈദീകരുടെ കൈയിൽ പെട്ടതിനാൽ കേരളത്തിലും അഡ്‌മിഷൻ എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ വിദ്യാർത്ഥികൾ. സർട്ടിഫിക്കറ്റ് തിരിച്ചു ചോദിക്കുബോൾ ഭീഷണി ആണ്.

കർണാടകയിൽ അഡ്‌മിഷൻ എടുത്തിരിക്കുന്ന ഭൂരിപക്ഷം രക്ഷിതാക്കൾക്കും ഈ വിവരം അജ്ഞാതമാണ്. മക്കൾക്ക് നഴ്സിങ് പഠനവും വിദേശത്ത് ജോലിയുമൊക്കെ സ്വപ്നം കാണുന്നവരെയാണ് ഏജന്റുമാരും പത്ര പരസ്യങ്ങളും പുരോഹിതരുമെല്ലാം ചേർന്ന് പറ്റിക്കുന്നത്. നേരത്തെ സ്‌കോളർഷിപ്പ് ഉൾപ്പടെ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് മനസ്സിലാക്കി സർട്ടിഫിക്കറ്റുകൾ തിരിച്ച് ചോദിച്ച് വിദ്യാർത്ഥിനികളെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്ന കർണ്ണാടകയിലെ കാനറ കോളേജ് ഓഫ് നഴ്സിങ്ങ് ചെയർമാൻ മധു ഭാസ്‌കർ തെറി വിളിക്കുന്ന ഓഡിയോ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP