Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

കർണാടകയിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു; എല്ലാം സൗജന്യമാണെന്ന് പറയുമ്പോഴും കോവിഡിന്റെ പേരിൽ ഇടനിലക്കാർ തട്ടുന്നത് പതിനായിരങ്ങൾ; ശ്വാസതടസം നേരിട്ട അമ്മയെയും കൊണ്ട് മകൾ ഓക്സിജൻ സിലിണ്ടറുമായി കയറി ഇറങ്ങിയത് ആറു ആശുപത്രികൾ: ചൂഷണ വാർത്തകൾ പുറത്തെത്തിച്ച് മലയാളി മാധ്യമപ്രവർത്തക അപൂർവ

കർണാടകയിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു; എല്ലാം സൗജന്യമാണെന്ന് പറയുമ്പോഴും കോവിഡിന്റെ പേരിൽ ഇടനിലക്കാർ തട്ടുന്നത് പതിനായിരങ്ങൾ; ശ്വാസതടസം നേരിട്ട അമ്മയെയും കൊണ്ട് മകൾ ഓക്സിജൻ സിലിണ്ടറുമായി കയറി ഇറങ്ങിയത് ആറു ആശുപത്രികൾ: ചൂഷണ വാർത്തകൾ പുറത്തെത്തിച്ച് മലയാളി മാധ്യമപ്രവർത്തക അപൂർവ

ബുർഹാൻ തളങ്കര

കൽബുർഗി: കർണാടകയിൽ കോവിഡ് രോഗികളാൽ ആശുപത്രികൾ നിറഞ്ഞുകവിയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. അത്യാഹിത വിഭാഗത്തിൽ പോലും പുതുതായി കടന്നുവരുന്ന രോഗികൾക്ക് ഇടമില്ലാത്ത പ്രയാസപ്പെടുന്ന ദുരന്ത കാഴ്ച തുടരുകയാണ്. കർണാടകയിലെ കൽബുർഗിയിൽ ബസവനഗറിൽ താമസിക്കുന്ന 55 കാരിയായ സ്ത്രീക്ക് ഞായറാഴ്ച രാവിലെയാണ് കഠിനമായ ശ്വാസതടസം നേരിട്ടു തുടങ്ങിയത്.

മകൾ അമ്മയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അത്യാഹിതവിഭാഗമായാ ഐ സി യുവിൽ പ്രവേശിപ്പിക്കുവാൻ സാധിച്ചില്ല. ഈ ആശുപത്രിയിലെ മുഴുവൻ ബെഡ്ഡുകളിലും രോഗികൾ നിറഞ്ഞത്തിനാൽ ആശുപത്രി അധികൃതർ നിസ്സഹായരായിരുന്നു. രോഗി ഗുരുതരാവസ്ഥയിൽ തുടർന്നതോടെ അധികൃതർ കൃത്രിമ ശ്വാസത്തിനായി ഓക്‌സിജൻ സിലിണ്ടർ അനുവദിച്ചു മടക്കി അയക്കുകയായിരുന്നു. \

പിന്നീട് മകൾ അമ്മയ്ക്ക് ചികിത്സ തേടി ഓക്‌സിജൻ സിലിണ്ടറുമായി ഓട്ടോറിക്ഷയിൽ വത്സല്യ, ചിരായു, ധൻവന്താരി, ക്രിസ്റ്റൽ, ഇ.എസ്‌ഐ ആശുപത്രികളിലേക്ക് പോയെങ്കിലും കിടക്കകളൊന്നും ലഭ്യമല്ലെന്ന ഉത്തരമാണ് കിട്ടിയത്. കുടുംബാംഗങ്ങൾ സ്ത്രീയെ ജിമ്മിലേക്ക് (ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എത്തിച്ചെങ്കിലും അവിടെയും സ്ഥിതി വിഭിന്നമായിരുന്നില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ കനത്ത ചൂടും നേരിട്ട് മണിക്കൂറോളമാണ് മകൾ ഓക്‌സിജൻ സിലിണ്ടർ നിയന്ത്രിച്ച് ആശുപത്രിയുടെ വെളിയിൽ കാത്തിരുന്നത്.

തന്റെ അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കാൻ അവർ പലരോടും അപേക്ഷിച്ചെങ്കിലും ആർക്കും മകളെ സഹായിക്കാൻ സാധിച്ചില്ല, ശ്വാസോച്ഛ്വാസം തടസ്സം നേരിടുന്ന സ്ത്രീയുടെ കാഴ്ച ഏറെ നൊമ്പരപ്പെടുത്തുന്നതായി ഇതിനിടയിൽ മാറിക്കഴിഞ്ഞിരുന്നു. അവസാനം, ഉച്ചയോടെ, ജിംസ് ആശുപത്രി അധികൃതർ ഐ സി യു വിൽ താൽക്കാലിക കിടക്ക ക്രമീകരിച്ച് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിൽ സർക്കാർ- സ്വകാര്യ ആശുപത്രികൾ മുഴുവനും നിറഞ്ഞു കവിഞ്ഞത് ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആരോഗ്യമന്ത്രിക്ക് ഇടപെടേണ്ടി വന്നത് വലിയ വാർത്തയായി മാറി. ഇവിടെ സാധാരണക്കാർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് കോവിഡ് രോഗികൾക്ക് നേരെ നടക്കുന്ന ചൂഷണം. എല്ലാം സൗജന്യമാണെന്ന് സർക്കാർ പറയുമ്പോഴും കോവിഡ് ബാധിച്ച് മരണപ്പെട്ടാൽ ആംബുലൻസ് ചാർജ് ഉൾപ്പെടെ മൃതദേഹം ദഹിപ്പിക്കാൻ വേണ്ടിവരുന്നത് 15,000 മുതൽ 20,000 രൂപ വരെയാണ്.

ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ഭക്ഷണം എത്തിക്കാൻ പോലും ജീവനക്കാർക്ക് കൈക്കൂലി നൽകേണ്ടി വരുന്ന സർക്കാർ ആശുപത്രികളും ബാംഗ്ലൂരിൽ ഉണ്ട്. ഇത്തരം ചൂഷണങ്ങൾ മലയാളിയായ മാധ്യമപ്രവർത്തക അപൂർവ രാഘവേന്ദ്ര സ്റ്റിങ് ഓപ്പറേഷൻ വഴി ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടു വന്നിട്ടും സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. മരണത്തെപ്പോലും കാശാക്കി മാറ്റുന്നവർക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോഴും കോവിഡ് പ്രതിസന്ധിയിൽ ആർക്കെതിരെയും ഒരു നടപടിയും എടുക്കാൻ സാധിക്കാത്തത് ചൂഷണക്കാർക്ക് വളമായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP