Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയർപോർട്ടിന് അകത്തുവെച്ച് കാരിയർമാർ കസ്റ്റംസ് പിടികൂടി; ഒന്നേമുക്കാൽ കോടിയുടെ സ്വർണം കവരാൻ എത്തിയ 'പൊട്ടിക്കൽ' സംഘത്തെ കുരുക്കി കരിപ്പൂർ പൊലീസ്; പിടികൂടിയത് സിവിൽ ഡ്രസ്സിൽ പൊലീസുകാരെന്ന വ്യാജേന എത്തിയ സംഘം

എയർപോർട്ടിന് അകത്തുവെച്ച് കാരിയർമാർ കസ്റ്റംസ് പിടികൂടി; ഒന്നേമുക്കാൽ കോടിയുടെ സ്വർണം കവരാൻ എത്തിയ 'പൊട്ടിക്കൽ' സംഘത്തെ കുരുക്കി കരിപ്പൂർ പൊലീസ്; പിടികൂടിയത് സിവിൽ ഡ്രസ്സിൽ പൊലീസുകാരെന്ന വ്യാജേന എത്തിയ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒന്നേമുക്കാൽ കോടിയുടെ സ്വർണം കാരിയർമാരിൽ നിന്നും കവരാൻ കരിപ്പൂർ എയർപോർട്ടിലെത്തിയ ആറംഗ സംഘത്തെ കുരുക്കി കരിപ്പൂർ പൊലീസ്. കാരിയർമാരായ മൂന്ന് യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ഇവരുടെ ശ്രമം. കാരിയർമാർ കടത്തിക്കൊണ്ട് വരുന്ന സ്വർണം എയർപോർട്ടിന് പുറത്തുവെച്ച് കവർച്ച ചെയ്യുന്ന 'പൊട്ടിക്കൽ സംഘം' ആണ് പിടികൂടിയത്. ഇത്തരം പൊട്ടിക്കൽ സംഘത്തിൽ പെട്ട ആറ് പേരെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്.

ഏലംകുളം സ്വദേശികളായ കല്ലുവെട്ടുകുഴിയിൽ സുഹൈൽ, ചേലാട്ടുതൊടി അൻവർ അലി, ചേലാട്ടുതൊടി മുഹമ്മദ് ജാവിർ, പെരിങ്ങാട്ട് അമൽകുമാർ, ഒറ്റപ്പാലം സ്വദേശിയായ മാടായി മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. വിവരം ചോർത്തിനൽകിയ സ്വർണക്കടത്തുകാരനെയും പൊലീസ് പിടികൂടി. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്ന് കാരിയർമാരിൽ ഒരാളുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയിട്ടത്. മൂന്നു കിലോയിലധികം സ്വർണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ പദ്ധതി പാളുകയും തട്ടിക്കൊണ്ടുപോകാനെത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടുകയുമായിരുന്നു. കാരിയർമാരും കസ്റ്റംസ് പിടിയിലായി.

കള്ളക്കടത്ത് സ്വർണ്ണവുമായി എയർപോർട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരിൽ നിന്നും സ്വർണം കവരാനായിരുന്നു ശ്രമം. മൂന്ന് പേരാണ് 3.18 കിലോയോളം സ്വർണം കടത്തിക്കൊണ്ടുവന്നത്. മൂന്നു പേരിൽ ഒരാൾ വിവരം പൊട്ടിക്കൽ സംഘത്തെ അറിയിക്കുകയായിരുന്നു. തന്റെ കൂടെ രണ്ട് പേർ വരുന്നുണ്ടെന്നും അവരുടെ കയ്യിൽ സ്വർണ്ണമുണ്ടെന്നും. പൊട്ടിക്കൽ സംഘത്തിലെ ആറ് പേർക്കും ഒരാൾക്കുമുൾപ്പെടെ ഏഴ് പേർക്ക് ഈ സ്വർണം വീതിച്ചെടുക്കാമെന്നായിരുന്നു പദ്ധതി.

എന്നാൽ എയർപോർട്ടിന് അകത്തുവെച്ചു തന്നെ ഇവർ മൂന്നുപേരും കസ്റ്റംസിന്റെ പിടിയിലായി. പിടികൂടിയ ആളുകളുമായി കസ്റ്റംസ് വാഹനത്തിൽ വരുന്ന സമയത്താണ് പൊട്ടിക്കൽ സംഘത്തിലെ ആറ് പേരും വാഹനത്തിന് അടുത്തെത്തിയത്. തുടർന്നാണ് കരിപ്പൂർ പൊലീസ് ഈ ആറുപേരെയും അറസ്റ്റ് ചെയ്തത്. സിവിൽ ഡ്രസ്സിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെന്ന ഭാവേന വാഹനത്തിൽ കയറ്റി കൊണ്ടുപോയി സ്വർണം തട്ടാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ കാരിയർമാരും മൂന്ന് യാത്രക്കാരും എയർപോർട്ടിനുള്ളിൽ വച്ചു കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP