Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

രണ്ട് മില്ലിഗ്രാമിന് വില 3000 രൂപ; ക്ഷീണവും തളർച്ചയും കൂടാതെ കൂടുതൽ ഉന്മേഷത്തോടെ ഡി ജെ പാർട്ടികളിൽ പങ്കെടുക്കുവാൻ സാധിക്കും എന്നതിനാൽ ആവശ്യക്കാർ ഏറെ; ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം വരെ സംഭവിക്കും; പുതുവത്സര ആഘോഷം അടിപൊളിയാക്കാൻ കൊച്ചിയിൽ എത്തിയത് 'ഓറഞ്ച് ലൈൻ' എന്നറിയപ്പെടുന്ന മുന്തിയ ഇനം ബ്രൗൺ ഷുഗർ; സ്വകാര്യ റിസോട്ടുകളിലെ റേവ് പാർട്ടികളിലേക്കായി എത്തിച്ച മയക്കുമരുന്നുമായി കരിം ഭായ് പിടിയിൽ

രണ്ട് മില്ലിഗ്രാമിന് വില 3000 രൂപ; ക്ഷീണവും തളർച്ചയും കൂടാതെ കൂടുതൽ ഉന്മേഷത്തോടെ ഡി ജെ പാർട്ടികളിൽ പങ്കെടുക്കുവാൻ സാധിക്കും എന്നതിനാൽ ആവശ്യക്കാർ ഏറെ; ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം വരെ സംഭവിക്കും; പുതുവത്സര ആഘോഷം അടിപൊളിയാക്കാൻ കൊച്ചിയിൽ എത്തിയത് 'ഓറഞ്ച് ലൈൻ' എന്നറിയപ്പെടുന്ന മുന്തിയ ഇനം ബ്രൗൺ ഷുഗർ; സ്വകാര്യ റിസോട്ടുകളിലെ റേവ് പാർട്ടികളിലേക്കായി എത്തിച്ച മയക്കുമരുന്നുമായി കരിം ഭായ് പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: കൊച്ചിലെ സ്വകാര്യ റിസോട്ടുകളിൽ ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിലേയ്ക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ, മുർഷിദബാദ് സ്വദേശി കരിം ഭായ് എന്ന് വിളിക്കുന്ന ലൽട്ടു ഷേക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺഷുഗറുമായി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 14 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്കിടയിൽ 'ഓറഞ്ച് ലൈൻ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ആവശ്യക്കാർ ഏറെയാണ്. രണ്ട് മില്ലിഗ്രാം ബ്രൗൺ ഷുഗറിന് 3000 രൂപയാണ് ഇടാക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Stories you may Like

റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. കൽക്കത്തയ്ക്ക് അടുത്ത് സിയാൽദാ എന്ന സ്ഥലത്ത് നിന്നാണ് ലഹരി മാഫിയ സംഘങ്ങൾ മയക്ക് മരുന്ന് കൈമാറുന്നതിന് കരിം ഭായിയെ ചുമതലപ്പെടുത്തി കൊച്ചിയിലേക്ക് അയച്ചത്. ഈ ഇനത്തിൽപ്പെടുന്ന 5 ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ ഇതിന്റെ രാസ ലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ ഡി ജെ പാർട്ടികൾക്ക് ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ക്ഷീണം, തളർച്ച എന്നിവ കൂടാതെ കൂടുതൽ ഉന്മേഷത്തോടു കൂടി ഡി ജെ പാർട്ടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു എന്നതാണ് ഇതിന് പ്രിയം ഏറാൻ കാരണം. എന്നാൽ ഇതിന്റെ ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.  ക്രിസ്മസ് - ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി മയക്ക് മരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തുന്നതിനായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ആലുവ റേഞ്ചിൽ രൂപീകരിച്ചിട്ടുള്ള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ സംഘത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഒരു മാസത്തിന് മുൻപ് മയക്ക് മരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചിയിലെ പല റിസോട്ടുകളും എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള ഇടനിലക്കാരന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ മെട്രോ സ്റ്റേഷന് സമീപം നിൽക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന് മയക്ക് മരുന്നുകൾ വാങ്ങുന്ന ഇടനിലക്കാർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും, മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റിന്റെ സാദ്ധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.കെ. ഷാജി, ഷാഡോ ടീം അംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ പ്രശാന്ത്, സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP