Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയമോഹന്റേയും ജയപ്രകാശിന്റേയും ചികിത്സ രേഖകൾ കത്തിച്ചത് മാനസിക രോഗികളെന്ന് മറച്ച് വെക്കാനും വിൽപത്രത്തിന് നിയമ സാധുത നേടാനും; പരാതി നൽകിയത് മുതൽ രവീന്ദ്രൻ നായരുടെ ഭീഷണിയുണ്ടെന്നും പരാതിക്കാരി പ്രസന്നകുമാരി; മരിച്ചപ്പോൾ പോലും തിരിഞ്ഞ് നോക്കാത്തവർ ഇപ്പോൾ ഗൂഢാലോചന നടത്തുന്നുവെന്ന് പറഞ്ഞ് എല്ലാം നിഷേധിച്ച് കാര്യസ്ഥൻ; വിൽപത്രം വ്യാജമല്ലെന്ന് സാക്ഷ്യപ്പെടുത്തി വേലക്കാരി ലീല; കരമനയിലെ ദുരൂഹ മരണങ്ങളിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പൂഴ്‌ത്തിയ പൊലീസിനും വീഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമന കുളത്തറ വീട്ടിലെ മരണങ്ങളിൽ കൂടത്തിൽ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പരാതിക്കാരിയായ പ്രസന്നകുമാരി. രണ്ട് പേരുടെ മരണത്തിൽ സംശയം ഉണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയമോഹനും ജയപ്രകാശും മാനസികരോഗികളായിരുന്നെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി. ഇത് മറയ്ക്കാൻ അവരുടെ ചികിത്സാരേഖകൾ കത്തിച്ചു കളഞ്ഞു. ഇവരുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നെന്നും പ്രസന്നകുമാരി പറയുന്നത്.വിൽപത്രത്തിന് നിയമസാധുത കിട്ടാൻ വേണ്ടിയാണ് ഇത് ചെയ്തത്. കാര്യസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു

എന്നാൽ പ്രസന്നകുമാരി ഉന്നയിക്കുന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ. ഇപ്പോൾ അനാവശ്യമായി കുത്തിപ്പൊക്കി കൊണ്ട് വരികയാണ് എന്നും മുൻപ് ജീവിച്ചിരുന്നപ്പോഴോ മരണ വാർത്ത അറിഞ്ഞപ്പോഴോ ഒന്നും തന്നെ തിരിഞ്ഞ് നോക്കാത്തവരാണ് പരാതിയുമായി വന്നിരിക്കുന്നത് എന്നുമാണ് രവീന്ദ്രൻ നായർ പ്രതികരിച്ചത്. ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കെതിരെ മോശം പരാമർശം നടത്തുന്നതിന് മാനനഷ്ടക്കേസ് നൽകുമെന്നും രവീന്ദ്രൻ നായർ പറഞ്ഞു. കേസിൽ പൊലീസിന്റെ ഭാഗത്തും വലിയ വീഴ്ച തന്നെ ഉണ്ടായിട്ടുണ്ട്.2018ൽ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ഒരു തുടർ നടപടിയും പൊലീസ് സ്വീകരിച്ചില്ല.

അവസാനം മരിച്ച ജയമോഹന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നിൽ വീട്ടിലെ ഒരു കാര്യസ്ഥനാണെന്ന് പരാതിയിലുണ്ട്. രവീന്ദ്രൻ നായർ എന്ന ഈ കാര്യസ്ഥൻ ജയമോഹനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടും അയൽക്കാരെപ്പോലും അറിയിക്കാതെ മെഡിക്കൽ കോളേജിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലുണ്ട്. മുപ്പത് കോടി രൂപയുടെ സ്വത്ത് ട്രസ്റ്റിന്റെ കീഴിലാക്കിയതിൽ ദുരൂഹതയുണ്ടെന്നും, ആ സ്വത്ത് ഭാഗം വച്ചതും ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയതും വ്യാജ വിൽപ്പത്രം വച്ചാണെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇതാണ് പൊലീസ് പൂഴ്‌ത്തിയത്.

20 വർഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ ഗോപിനാഥൻ നായരും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകൻ ഉണ്ണികൃഷ്ണനും പെടും. ഇതിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പ്രസന്നകുമാരി. ഉണ്ണികൃഷ്ണന്റെയും പ്രസന്നകുമാരിയുടെയും മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്നാണ് വിവരം. എന്നാൽ ഇതിൽ അന്തിമസ്ഥിരീകരണമില്ല. ബെംഗളുരുവിലുള്ള പ്രകാശ് പവർ ഓഫ് അറ്റോർണി എഴുതി നൽകിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഈ അടിസ്ഥാനത്തിലാണ് പ്രസന്നകുമാരി പൊലീസിൽ പരാതി നൽകിയത്.

വിൽപത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒപ്പിട്ട സാക്ഷികൾ വ്യാജമാണ്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തത്. ജയമാധവൻ നായരുടെ മരണം സംബന്ധിച്ചും ദുരൂഹതയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. അന്വേഷണറിപ്പോർട്ടിന്റെ പകർപ്പും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.ആരോപണം തെറ്റെന്നും വിൽപത്രം ജയമാധവൻസ്വമേധയാ തയ്യാറാക്കിയത് എന്നും വേലക്കാരി ലീല പറയുന്നു.മരണ വിവരം അറിയിച്ചിട്ടും ആരും വന്നില്ല. വിൽപത്രം ആണെന്ന് അരിയാതെയാണ് സാക്ഷിയായി ഒപ്പിട്ടത് എന്നംു അവർ പറയുന്നു.

ജയമാധവൻ നായർ മരിച്ചത് സ്വന്തം വീട്ടിൽവച്ചാണ്. എന്നിട്ടും അയൽക്കാരെ അറിയിച്ചില്ല, ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളജിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുനൽകിയ പരാതിയാണ് വിശദമായ അന്വേഷണത്തിന് ഇടയാക്കുന്നക്. പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. കുളത്തറ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.

ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥൻ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. നഗരത്തിന്റെ പലഭാഗങ്ങളിലായി ഇവർക്ക് സ്ഥലമുണ്ട്. ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ആരോഗ്യത്തോടെ ജീവിച്ചിരുന്നവർ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ മരിച്ചുകിടക്കുന്നതാണ് കാണുന്നത്. കാര്യസ്ഥൻ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. സ്വത്ത് കൈവശപ്പെടുത്താനായി വ്യാജ ഒസ്യത്ത് തയാറാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് അന്വേഷത്തിൽ കണ്ടെത്തിയിരുന്നു. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജയമാധവൻ നായർ മരിച്ചത് സ്വന്തം വീട്ടിൽവച്ചാണ്. എന്നിട്ടും അയൽക്കാരെ അറിയിച്ചില്ല, ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളജിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുനൽകിയ പരാതിയാണ് വിശദമായ അന്വേഷണത്തിന് ഇടയാക്കുന്നക്. പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. കുളത്തറ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP