Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയത്തിന്റെ മറവിൽ യുഎഇയിൽ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നൽകിയത് മതസ്ഥാപനങ്ങൾക്ക്; കോഴിക്കോട്ടെ കേന്ദ്രത്തിലേക്ക് എത്തിയത് 40 കോടി; ഗൾഫിൽ നിന്നെത്തിയ ഫണ്ടിലും ഇനി അന്വേഷണം; കാന്തപുരവും മകനും കോൺസുലറുമായി കൂടിക്കാഴ്ച നടത്തിയതിനെ ഗൗരവത്തോടെ എടുത്ത് ഇനി അന്വേഷണം

പ്രളയത്തിന്റെ മറവിൽ യുഎഇയിൽ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നൽകിയത് മതസ്ഥാപനങ്ങൾക്ക്; കോഴിക്കോട്ടെ കേന്ദ്രത്തിലേക്ക് എത്തിയത് 40 കോടി; ഗൾഫിൽ നിന്നെത്തിയ ഫണ്ടിലും ഇനി അന്വേഷണം; കാന്തപുരവും മകനും കോൺസുലറുമായി കൂടിക്കാഴ്ച നടത്തിയതിനെ ഗൗരവത്തോടെ എടുത്ത് ഇനി അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ യുഎഇ കോൺസുലേറ്റിൽ നിരവധി തവണ വന്നിരുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിന്റെ മൊഴി പുറത്ത് വരുമ്പോൾ അത് പുതിയ വിവാദമാകുന്നു. മകനുമൊത്താണ് കാന്തപുരം കോൺസുലേറ്റിൽ എത്തിയിരുന്നത്. സംഭാവനയും വൻ തോതിൽ ഖുർ ആൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ എത്തിയതെന്നും സരിത്ത് ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്. കുറ്റപത്രത്തിനൊപ്പമുള്ള മൊഴികളുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രളയത്തിന്റെ മറവിൽ യുഎഇയിൽ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നൽകിയത് മതസ്ഥാപനങ്ങൾക്ക് ആയിരുന്നുവെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും. ഇതിൽ 40 കോടി നൽകിയത് കോഴിക്കോട്ടെ ഒരു മതസ്ഥാപനത്തിനാണെന്നും വിവരം പുറത്തു വന്നിരുന്നു. ഈ സ്ഥാപനത്തിൽ നിന്നും ബംഗളൂരുവിലെ ഐടി കമ്പനിയിലേക്ക് കരാർ പോയതും പരിശോധിക്കും. ഇതിനൊപ്പമാണ് : കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ യുഎഇ കോൺസുലേറ്റിൽ നിരവധി തവണ വന്നിരുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിന്റെ മൊഴി ചർച്ചയാകുന്നതും.

പ്രളയത്തിന്റെ മറവിൽ യുഎഇയിൽ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നൽകിയത് മതസ്ഥാപനങ്ങൾക്ക്. പണം കടത്തിയത് യുഎഇ കോൺസുലേറ്റിന്റെ മറവിൽ. 40 കോടി നൽകിയത്, വിദേശ റിക്രൂട്ട്മെന്റുള്ള, കോഴിക്കോട്ടെ ഒരു മതസ്ഥാപനത്തിനും. ഈ സ്ഥാപനം അഞ്ചു കോടിയുടെ കരാർ നൽകിയത് ബെംഗളൂരുവിലെ വിവാദ ഐടി കമ്പനിക്കാണെന്ന വാർത്ത ഏറെ വിവാദങ്ങളുണ്ടാക്കി. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാഗത്തിനെതിരേയും ബിജെപി ആരോപണം ഉയർത്തി.

പ്രളയ സഹായത്തിനായി യുഎഇ കോൺസുലേറ്റിന്റെ മറവിൽ 140 കോടി രൂപ പിരിച്ചെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തേക്ക് എത്തിക്കാൻ കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടും സമാന്തര അക്കൗണ്ടുകളും ഉപയോഗിച്ചുവെന്നാണ് നിഗമനം. ഈ തുകയിൽ നിന്നും നല്ലൊരുശതമാനം എത്തപ്പെട്ടത് ഒരു പ്രത്യേക മതസംഘടനയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ- ആതുര സേവന സ്ഥാപനങ്ങളിലേക്കാണ്. പണം ഇങ്ങനെ അവിടെ എത്തിച്ചതിന് പിന്നിൽ സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

40 കോടി ലഭിച്ച മതസ്ഥാപനത്തിന് മന്ത്രി കെ.ടി. ജലീലുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ജന്മഭൂമി ആരോപിച്ചിരുന്നു. രാജ്യത്താകമാനം ഈ സ്ഥാപനത്തിന് അനാഥാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇവർ സൗദിയിലെ എണ്ണപ്പാടങ്ങളിലേക്ക് അടക്കം ജോലിക്ക് ആളെ എത്തിക്കുന്നുവെന്നാണ് വിവരം. ഇവർക്ക് ജോലിക്ക് ആളെ എത്തിക്കാനുള്ള അനുമതി ഇല്ല. ആറ് മാസത്തെ വിസിറ്റിങ് വിസയുടെ മറവിലാണ് ഇവർ വിദേശത്തേക്ക് ആളെ എത്തിക്കുന്നതെന്നും ജന്മഭൂമി ആരോപണം ഉയർത്തി.

ഈ മതസ്ഥാപനത്തിന് പണം ലഭിച്ചതിന് പിന്നാലെ ബെംഗളൂരു ആസ്ഥാനമായ ഐടി കമ്പനിക്ക് അഞ്ച് കോടി നൽകിയതിന്റെ വിവരങ്ങളും അന്വേഷണ ഏജൻസിക്ക് ലഭിച്ചു. സ്ഥാപനത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം പ്രചാരണം അടക്കമുള്ളവയുടെ മറവിലാണ് അഞ്ച് കോടി നൽകിയത്. പണം ലഭിച്ച മതസംഘടനയുടെ പിന്തുണയുള്ളതിനാലാണ് പിണറായി വിജയൻ അടക്കമുള്ളവർ ജലീലിനെ സംരക്ഷിക്കുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. ഈ വിഷയത്തിലേക്ക് വീണ്ടും അന്വേഷണം എത്തിക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം.

കാന്തപുരം അബൂബക്കർ മുസലിയാരും മകനും വന്നിരുന്നതായും സരിത്തും സ്വപ്‌നയും മൊഴി നൽകിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായി യാതൊരു അടുപ്പവും ഇല്ലെന്നും ഔദ്യോഗികമായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്ന നല്കിയ മൊഴിയും പുറത്ത് വന്നു. എൻഫോഴ്‌സ്‌മെന്റിന് നല്കിയ മൊഴിയിലാണ് മന്ത്രിമാരുടെ കോൺസുലേറ്റ് സന്ദർശനത്തെ കുറിച്ച് സരിത്ത് പറയുന്നത്. മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളി കോൺസുലേറ്റിൽ എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോൺസുലർ ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. മന്ത്രി ജലീലും നിരവധി തവണ കോൺസുലേറ്റിൽ എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്റെ സന്ദർശനം. ആയിരം ഭക്ഷ്യകിറ്റുകൾ ജലീൽ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിമാരെ കൂടാതെ കാന്തപുരം അബൂബക്കർ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകൻ അബ്ദുൾ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനുമാണ് വന്നതെന്നാണ് സരിത്തിന്റെ മൊഴി. ശിവശങ്കരന്റെ സന്ദർശനത്തെ കുറിച്ചും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. കോൺസുലർ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയ്ക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്ത് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP