Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

കാർ തടഞ്ഞ് ബൈക്കിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടു ബൈക്കുകളിലായി ഇരിട്ടി ഭാഗത്തേക്ക് പോകുന്നതിനിടെ കാറിലെത്തിയ സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി ബിജെപി പ്രവർത്തകരെയും വെട്ടി 'വരമ്പത്ത് കൂലി'; മണിക്കൂറുകളുടെ ഇടവേളയിൽ ഏഴ് പേർ വെട്ടേറ്റ് ആശുപത്രിയിൽ ആയത് മുഖ്യമന്ത്രി പിണറായി കണ്ണൂരിൽ ഉള്ളപ്പോൾ തന്നെ; കണ്ണൂരിൽ വീണ്ടും അങ്കംവെട്ട് തുടങ്ങി

കാർ തടഞ്ഞ് ബൈക്കിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടു ബൈക്കുകളിലായി ഇരിട്ടി ഭാഗത്തേക്ക് പോകുന്നതിനിടെ കാറിലെത്തിയ സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി ബിജെപി പ്രവർത്തകരെയും വെട്ടി 'വരമ്പത്ത് കൂലി'; മണിക്കൂറുകളുടെ ഇടവേളയിൽ ഏഴ് പേർ വെട്ടേറ്റ് ആശുപത്രിയിൽ ആയത് മുഖ്യമന്ത്രി പിണറായി കണ്ണൂരിൽ ഉള്ളപ്പോൾ തന്നെ; കണ്ണൂരിൽ വീണ്ടും അങ്കംവെട്ട് തുടങ്ങി

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ വീണ്ടും അശാന്തമാകുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് ദേശീയ തലത്തിൽ വാർത്തകളിൽ ഇടംപിടിച്ച കണ്ണൂർ വീണ്ടും രാഷ്ട്രീയ അക്രമം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുള്ള സമയത്തായിരുന്നു എട്ട് പേർക്ക് വെട്ടേറ്റത്. ഇതിന് പിന്നീൽ ആസൂത്രിതമായ നീക്കമുണ്ടോ എന്ന അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞു നിർത്തി നാലു സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചുതിന് പിന്നാനെ ബിജെപി പ്രവർക്കർക്കും വെട്ടേക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് 3.15 ഓടെ മട്ടന്നൂർ - ഇരിട്ടി റോഡിൽ പഴയ മദ്യഷോപ്പിനു സമീപത്തായിരുന്നു സംഭവം. മട്ടന്നൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൈക്കും വയറിനും വെട്ടേറ്റ പുലിയങ്ങോട്, ഇടവേലിക്കൽ സ്വദേശികളായ പി. ലനീഷ് (32), പി. ലതീഷ് (28), ടി.ആർ.സായൂഷ് (34), എൻ.ശരത്ത് (28) എന്നിവർക്കാണ് വെട്ടേറ്റത്.

ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകർ ഇരിട്ടി ഭാഗത്തു നിന്നു മട്ടന്നൂർ ടൗണിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ സംഘം കാറിനു കുറുകെ ബൈക്കിടുകയും ആക്രമിക്കുകയുമായിരുന്നുവത്രെ. കാർ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘം വാൾ ഉപയോഗിച്ചു കാറിനു തുരതുര വെട്ടുകയും കാറിന്റെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും കാറിലുണ്ടായിരുന്ന നാലു പേരെയും വെട്ടുകയായിരുന്നുവെന്നു പറയുന്നു.

സംഭവത്തിനു ശേഷം അക്രമികൾ ബൈക്ക് സംഭവ സ്ഥലത്തും ഉപയോഗിച്ച വാൾ ആശ്രയ ഹോസ്പിറ്റലിനു സമീപം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവത്രെ. രക്തപുരണ്ട വാളും ബൈക്കും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുമ്പ് ഇടവേലിക്കലിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ സംഭവത്തിൽ ലതീഷും ലനീഷും പ്രതിയായിരുന്നു. റിമാന്റിലായ ഇരുവരും ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്നു പൊലീസ് അറിയിച്ചു.

സംഭവത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്നും അയ്യല്ലൂർ, ഇടവേലി, നെല്ലൂന്നി മേഖലയിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കുകയാണെന്നു സിപിഎം നേതാക്കൾ പറഞ്ഞു. സംഭവം അറിഞ്ഞു ഇരിട്ടി ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ, മട്ടന്നൂർ സിഐ ജോഷി ജോസ്, എസ്‌ഐ ശിവൻ ചോടോത്ത് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.

ഇതിനിടെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നാരോപിച്ചു ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 3 പേരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും തലയ്ക്കും വെട്ടേറ്റ നെല്ലൂന്നിയിലെ പി.വി.സച്ചിൻ (24), മട്ടന്നൂർ കൊക്കയിയെ കെ.വി.സുജി (21), നീർവേലിയിലെ പി.വി.വിജിത്ത് (20) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ബൈക്കുകളിലായി ഇരിട്ടി ഭാഗത്തേക്ക് പോകുന്നതിനിടെ കാറിലെത്തിയ സിപിഎം പ്രവർത്തകർ ബൈക്കു തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു ബിജെപി നേതൃത്വം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP