Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

കത്തിയമർന്നത് മാരുതി സുസൂക്കിയുടെ എസ്പ്രസോ കാർ; കാറിനുള്ളിലെ എക്‌സ്ട്രാ ഫിറ്റിങ്‌സിൽ നിന്ന് തീ പടർന്നെന്ന് സംശയം; റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിങ് ആയി നൽകിയതിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; കാർ കമ്പനി ഉദ്യോഗസ്ഥരും എംവിഡിയും സംയുക്ത പരിശോധന നടത്തും; ഹൃദയഭേദകം കണ്ണൂരിലെ ദുരന്തം

കത്തിയമർന്നത് മാരുതി സുസൂക്കിയുടെ എസ്പ്രസോ കാർ; കാറിനുള്ളിലെ എക്‌സ്ട്രാ ഫിറ്റിങ്‌സിൽ നിന്ന് തീ പടർന്നെന്ന് സംശയം; റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിങ് ആയി നൽകിയതിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; കാർ കമ്പനി ഉദ്യോഗസ്ഥരും എംവിഡിയും സംയുക്ത പരിശോധന നടത്തും; ഹൃദയഭേദകം കണ്ണൂരിലെ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ പൂർണ ഗർഭിണിയുടെയും ഭർത്താവിന്റെയും മരണത്തിന് ഇടയാക്കിയ തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതിൽ പ്രാഥമിക അന്വേഷണം തുടങ്ങി. കാറിനുള്ളിലെ എക്സട്രാ ഫിറ്റിങ്സിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് ഒരു കുടുംബത്തിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മാരുതി സുസൂക്കിയുടെ എസ്പ്രസോ കാറാണ് അപകടത്തിൽ കത്തി നശിച്ചത്.

അതേസമയം കാറിൽ ചില എക്സ്ട്രാ ഫിറ്റിംഗസ് ഉണ്ടായതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന വിധത്തിൽ നിഗമനങ്ങൾ പുറത്തുവരുന്നുണ്ട്. കാറിൽ റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിങ് ആയി നൽകിയിരുന്നു. ഇതിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകട കാരണം എന്താണെന്ന് അറിയാൻ വേണ്ടി കാർ കമ്പനി ഉദ്യോഗസ്ഥരും മോട്ടോ വാഹനവകുപ്പും അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും.

കുറ്റിയാട്ടൂർ കാര്യാർമ്പ് സ്വദേശി റീഷ (24), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്കെത്താൻ ഏതാണ്ട് നൂറുമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടം. പൂർണ ഗർഭിണിയായ സ്ത്രീയും ഭർത്താവും മൂന്ന് ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.

അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും ഇവർ മരിച്ചു. നിമിഷ നേരം കൊണ്ട് തീ ആളിപ്പടർന്നതോടെ ആർക്കും ഒന്നും ചെയ്യാൻ കഴിയുന്ന സാഹചര്യം ഉ്ടായിരുന്നില്ല. ഒരുനിമിഷം തലയിൽ കൈവെച്ച് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്.

ഹൃദയഭേദകമായിരുന്ന കാഴ്ചകൾക്കാണ് കണ്ണൂർ ജില്ല ആശുപത്രിക്കു സമീപം നാട്ടുകാർ സാക്ഷ്യം വഹിച്ചത്. റീഷയുടെ മകളും മാതാപിതാക്കളും ഉൾപ്പടെ നാലുപേരാണ് പിൻസീറ്റിലിരുണ്ടായിരുന്നത്. ഇവരെ ഒരുവിധം നാട്ടുകാർ പുറത്തിറക്കിയെങ്കിലും മുന്നിലെ ഡോറുകൾ തുറക്കാൻ റീഷക്കോ പ്രജിത്തിനോ രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കോ കഴിഞ്ഞില്ല. കാറിന്റെ ഡോറുകൾ ലോക്കായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കത്തുന്ന തീനാളങ്ങൾക്കു മുന്നിൽ അടുക്കാനാവാതെ പകച്ചുനിന്നുപോയി ജനം. ഒരുബക്കറ്റ് വെള്ളം പോലും കിട്ടാതെ കണ്ടുനിന്നവർ കരഞ്ഞുപോയ നിമിഷങ്ങൾ. തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. മുൻപിലെ ഡോർ തുറന്ന് റീഷയും പ്രജിത്തും പുറത്തിറങ്ങാൻ ശ്രമിച്ചുവെങ്കിലും ഡോർ തുറക്കാനായില്ല. അപ്പോഴേക്കും കാർ തീഗോളം പോലെ കത്തിയിരുന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭയമുള്ളതിനാൽ കാറിനടുത്തേക്ക് ഓടി പോകാനോ ദമ്പതികളെ രക്ഷപ്പെടുത്താനോ നാട്ടുകാർക്കും കഴിഞ്ഞില്ല.

ചെറുകിട കരാർ ജോലി ചെയ്തുവരികയായിരുന്നു പ്രജിത്ത്. പൂർണ ഗർഭിണിയായ റീഷയെ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി അഡ്‌മിറ്റാക്കാൻ എത്തിയതായിരുന്നു ഇവർ. അപകടത്തിൽ മരിച്ച പ്രജിത്താണ് പിൻ ഭാഗത്തെ ഡോർ തുറന്നു കൊടുത്ത് മകളെയും റീഷയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെയും രക്ഷിച്ചത്. കാർ കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാർ കത്തുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുന്നതും ഡോർ തുറക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കാറിനടുത്തേത്ത് എത്തുവർ രക്ഷിക്കാൻ കഴിയാതെ പിന്തിരിയുന്നതും'ഫയർഫോഴ്‌സിനെ വിളിയെടാ' എന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാം. കാറിൽനിന്ന് രക്ഷപ്പെട്ടവരുടെ നിലവിളിയും വാഹനത്തിനുള്ളിൽ നിന്നുള്ള നിലവിളിയും കേൾക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP