Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിയ്യൂരിൽ കൊടി സുനിയെ കൊല്ലാൻ തയ്യാറാക്കിയത് തടവുകാർ തമ്മിലെ വ്യാജ ഏറ്റുമുട്ടൽ പദ്ധതി; കണ്ണൂരിൽ പെരിയാ കേസ് പ്രതികൾ വിലസുന്നത് വിഐപികളെ പോലെ; സെല്ലിലെ പരിശോധനയിൽ ഒന്നും കിട്ടിയില്ല; മണ്ണ് കുഴിച്ചപ്പോൾ കിട്ടിയത് ആയുധവും ഫോണും; പരിശോധനയ്ക്ക് ജെസിബിയും; രണ്ടും കൽപ്പിച്ച് ജയിൽ വകുപ്പ്

വിയ്യൂരിൽ കൊടി സുനിയെ കൊല്ലാൻ തയ്യാറാക്കിയത് തടവുകാർ തമ്മിലെ വ്യാജ ഏറ്റുമുട്ടൽ പദ്ധതി; കണ്ണൂരിൽ പെരിയാ കേസ് പ്രതികൾ വിലസുന്നത് വിഐപികളെ പോലെ; സെല്ലിലെ പരിശോധനയിൽ ഒന്നും കിട്ടിയില്ല; മണ്ണ് കുഴിച്ചപ്പോൾ കിട്ടിയത് ആയുധവും ഫോണും; പരിശോധനയ്ക്ക് ജെസിബിയും; രണ്ടും കൽപ്പിച്ച് ജയിൽ വകുപ്പ്

അനീഷ് കുമാർ

കണ്ണൂർ: കണ്ണുർ സെൻട്രൽ ജയിലിൽ ഞായറാഴ്‌ച്ച രാവിലെ നടന്നത് നാടകീയ സംഭവങ്ങൾ. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഫോൺ വിളിയെ തുടർന്ന് വിവാദമായ കണ്ണൂർ സെൻട്രൽ ജയിലിലും കൊടി സുനിയുടെ ഫോൺ വിളികളും സ്വർണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളും വധഭീഷണിയും കൊണ്ടു സുരക്ഷാ ക്രമീകരണങ്ങൾ തന്നെ അവതാളത്തിലായ വിയ്യൂരും ശുദ്ധികലശം നടത്താൻ ജയിൽ വകുപ്പ് തിരുമാനിക്കുകയായിരുന്നു. ജയിൽ ഡി.ജി.പിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡു നടത്തിയത്.

ജെസിബി ഉപയോഗിച്ച് കിളച്ചായിരുന്നു പരിശോധന. കണ്ണൂരിൽ ഞായറാഴ്‌ച്ച രാവിലെയാണ് രഹസ്യവിവരത്തെ തുടർന്ന് ജയിൽ വകുപ്പ് പരിശോധന നടത്തിയത്. മഴു, കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. ജയിൽ പരിസരത്ത് പോളിത്തിൻ കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈൽ ഫോൺ സിം കാർഡുകൾ പവർ ബാങ്ക് എന്നിവയും കണ്ടെത്തിയത്.

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലെന്ന വ്യാജേനെ കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ തൃശൂരിൽ നിന്നുള്ള ഒരു ഗുണ്ടാ തലവൻ സ്വീകരിച്ചുവെന്ന വിവരം രഹസ്യാന്വേഷണ വിഭാഗമാണ് ജയിൽ വകുപ്പിന് കൈമാറിയത്. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികൾ ജയിലിൽ നിന്നും ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകൾ യുത്ത് കോൺഗ്രസ് പ്രവർത്തകർ സമുഹമാധ്യമങ്ങളിലുടെ പുറത്തുവിട്ടതിനെ തുടർന്നാണ് വിവാദമായത്.

ഇതേ തുടർന്ന് പ്രതികൾ ജയിലിൽ ഫോൺവിളിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടു കൂടിയാണെന്നന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും രംഗത്തു വന്നിരുന്നു. ഇതു കൂടാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണുർ സെൻട്രൽ ജയിലിനു മുൻപിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര പരിശോധന നടത്താൻ ജയിൽ ഡി.ജി.പി ഉത്തരവിട്ടത്.

എന്നാൽ സെല്ലുകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ജയിൽ വളപ്പിൽ കുഴിച്ചിട്ടുവെന്ന വിവരത്തെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ചു കിളച്ചു പരിശോധന നടത്താൻ തീരുമാനിച്ചത്.ഞായറാഴ്‌ച്ച പുലർച്ചെ മുതൽ കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽ ഇങ്ങനെ നടത്തിയ വ്യാപക പരിശോധനയിൽ മൊബൈൽ ഫോണുകളും ആയുധങ്ങളും കണ്ടെത്തുകയായിരുന്നു.. മൊബൈൽ ഫോണുകൾക്ക് പുറമേ മഴു, കത്തികൾ എന്നിവയും കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.

ജയിലിൽ വ്യാപകമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്ന വാർത്തയെ തുടർന്ന് ജയിൽ ഡിജിപി സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന നടത്താൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തിയപ്പോഴാണ് മൊബൈൽ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തത്. മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഒരാഴ്ച ജയിലിനുള്ളിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

എന്നാൽ ജയിൽ വളപ്പിൽ വ്യാപകമായി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തിയത്. എല്ലാ കുഴിച്ചിട്ട നിലയിലായിരുന്നു. മൂന്ന് സംഘമായി 45 ജയിൽ ജീവനക്കാരാണ് പരിശോധനയിൽ പങ്കെടുത്തത്. രാഷ്ട്രീയ തടവുകാർ കാലാകാലങ്ങളായി സൂക്ഷിച്ച ആയുധങ്ങളെന്നാണ് പ്രാഥമിക നിഗമനം.

ജയിൽ പരിസരം ജെ.സി.ബി ഉപയോഗിച്ച് കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് മൊബൈൽ ഫോണുകൾ, മൂന്ന് പവർ ബാങ്കുകൾ, അഞ്ച് ചാർജറുകൾ എന്നിവയാണ് കണ്ടെടുത്തത്. വരും ദിനങ്ങളിലും പരിശോധന ശക്തമാക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണുർ സെൻട്രൽ ജയിൽ.

ഇതു കൂടാതെ സൗമ്യ വധകേസിലെ പ്രതി ഗോവിന്ദച്ചാമിയടക്കം ഇവിടെ തടവുകാരനാണ്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള കണ്ണുർ സെൻട്രൽ ജയിലിൽ വളപ്പിലെ ചപ്പാത്തി വിൽപ്പനശാലയിൽ മോഷണം നടന്നത് അധികൃതരെ ഞെട്ടിച്ചിരുന്നു.ആറുമാസം മുൻപ് നടന്ന മോഷണ കേസിലെ പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP