Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പകക്കാനം കൂട്ടകൊലപാതകത്തിന്റെ മുഖ്യലക്ഷ്യം കവർച്ചയെന്ന് അന്വേഷണ സംഘം; 300 മൂർത്തികളുടെ ശക്തിയുള്ള കൃഷ്ണൻ അനീഷിന്റെ മന്ത്രസിദ്ധിക്ക് വിലക്ക് ഏർപ്പെടുത്തിയത് പ്രതികാര കഥയിലെ ഒരു കാരണം മാത്രം; വീട്ടിൽ നിന്നും കൊള്ളയടിച്ചത് 40 പവൻ സ്വർണം; അനീഷിന്റെയും ലബീഷിന്റെയും പക്കൽ നിന്നും തൊണ്ടിമുതലും കണ്ടെടുത്തു

കമ്പകക്കാനം കൂട്ടകൊലപാതകത്തിന്റെ  മുഖ്യലക്ഷ്യം കവർച്ചയെന്ന് അന്വേഷണ സംഘം; 300 മൂർത്തികളുടെ ശക്തിയുള്ള കൃഷ്ണൻ അനീഷിന്റെ മന്ത്രസിദ്ധിക്ക് വിലക്ക് ഏർപ്പെടുത്തിയത് പ്രതികാര കഥയിലെ ഒരു കാരണം മാത്രം; വീട്ടിൽ നിന്നും കൊള്ളയടിച്ചത് 40 പവൻ സ്വർണം; അനീഷിന്റെയും ലബീഷിന്റെയും പക്കൽ നിന്നും തൊണ്ടിമുതലും കണ്ടെടുത്തു

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം കമ്പകക്കാനം കൂട്ടകൊലപാതക കേസിന്റെ അന്വേഷണം പുരോഗമിക്കവേ കൂട്ടക്കൊലയുടെ ലക്ഷ്യം കവർച്ചയെന്ന നിഗമനം വ്യക്തമാകുന്നു. മന്ത്രവാദവും പൂർവ്വവൈരാഗ്യവുമെല്ലാം അനുബന്ധ ഘടകങ്ങൾ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റൈസ് പുള്ളർ, നാഗമാണിക്യം തട്ടിപ്പുസംഘങ്ങളും തൽക്കാലം അന്വേഷണ പരിധിക്ക് പുറത്താണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടുവെന്നതിന് കൂടുതൽ വിവരമില്ല. രാസ പരിശോധന റിപ്പോർട്ട് പരിഗണിച്ച് നടപടികളുമായി മുന്നോട്ടുപോകും. നാടിനെ നടുക്കിയ വണ്ണപ്പുറം കമ്പകക്കാനം കൂട്ടകൊലക്കേസിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ് മറുനാടനോട് പങ്കുവച്ച വിവരങ്ങൾ ഇങ്ങിനെ:

ആഭിചാരം ഫലിക്കാതെ വന്നതിന്റെ വൈരാഗ്യത്തിൽ ആറുമാസം മുമ്പ് തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കൂട്ടക്കൊല നടത്തിയതെന്ന് ഒന്നാം പ്രതി അനീഷ് മൊഴി നൽകിയതായി ഇടുക്കി എസ് പി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 300 മൂർത്തികളുടെ ശക്തിയുള്ള കൃഷ്ണൻ തന്റെ മന്ത്ര സിദ്ദിഖ് വിലക്ക് ഏർപ്പെടുത്തിയതായി മറ്റൊരു മന്ത്രവാദിയിൽ നിന്നും മനസ്സലിക്കിയെന്നും ഇതാണ് കൊലനടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനീഷ് വെളിപ്പെടുത്തിയെന്നും മറ്റും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം കേസിലെ അപ്രസക്ത ഭാഗങ്ങളാണെന്നാണ് ഇപ്പോൾ ഡി വൈ എസ് പി വ്യക്തമാക്കുന്നത്.

മന്ത്രവാദത്തെ ബന്ധപ്പെടുത്തിയുള്ള വിവരങ്ങൾ മുഖ്യഘടകമായി കാണിച്ച്് കോടതിക്ക് ചാർജ്ജ് ഷീറ്റ് നൽകിയാൽ കേസ്സ് നിലനിൽക്കില്ലന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടുയതിന് പിന്നാലെ ജില്ലാപൊലീസ് മേധാവി മാധ്യമങ്ങൾക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകൾ വിഴുങ്ങാൻ അന്വേഷണ സംഘം നിർബന്ധിതമായതെന്നാണ് സൂചന. 34-40 പവൻ സ്വർണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. അനീഷിന്റെ കൊരങ്ങാട്ടിയിലെ വീട്ടിൽ നിന്നും പൊലീസ് സ്വർണം കണ്ടെടുത്തിരുന്നു. ആദ്യം അറസ്റ്റിലായ ലബീഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്ന സ്വർണ്ണവും അന്വേഷക സംഘം വീണ്ടെടുത്തിരുന്നു.

അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിവാസി അനീഷ്,ഇയാളുടെ തൊടുപുഴ സ്വദേശിയായ സുഹൃത്ത് ലിബീഷ് ,കവർച്ചചെയ്ത സ്വർണം പണയം വയ്ക്കാൻ സാഹയിച്ച മൂവാറ്റുപുഴ സ്വദേശി സനീഷ് ,കൈയുറ വാങ്ങാൻ സഹായിച്ച തൊടുപുഴ സ്വദേശി ശ്യംപ്രസാദ് എന്നിവരെയാണ് കേസിൽ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടുള്ളത്.ഇവർ റിമാന്റിലാണ്. കൊലക്ക് നാളും മുഹൂർത്തവും കുറിച്ച് നൽകിയ ജോത്സ്യനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന തരത്തിൽ നേരത്തെ പരക്കെ പ്രചാരണങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ ഇതേക്കുറിച്ച് പൊലീസിന് മിണ്ടാട്ടമില്ല.കൂട്ടക്കൊലയ്ക്കുള്ള കാരണം സംമ്പന്ധിച്ച് പ്രതികളിൽ നിന്നും ലഭിച്ചതെന്ന് വ്യക്തമാക്കി പൊലീസ് നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ അവിശ്വസിനീയമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ.

ഒരു കുടുംമ്പത്തെ ഒന്നാകെ വകവരുത്താൻ മന്ത്രവാദം മാത്രമായിരുന്നോ കാരണം എന്നാണ് ഇപ്പോഴും പരക്കെ നിലനിൽക്കുന്ന സംശയം.മാത്രമല്ല ആരോഗ്യദൃഡഗാത്രനും തികഞ്ഞ അഭ്യാസിയുമായ കൃഷ്ണനെ ഇവർ കീഴ്‌പ്പെടുത്തിയെന്നതും കൊലയ്ക്കുശേഷം കൃഷ്ണന്റെ വീട്ടിൽ അനീഷും ലിബീഷും പിറ്റേദിവസം എത്തി മൃതദ്ദേഹങ്ങൾ മറവുചെയ്തുവെന്നതും മറ്റുമുള്ള പൊലീസ് വെളിപ്പെടുത്തലുകൾ തങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലന്നാണ് പ്രദേശവാസിളിൽ ഏറെപ്പേരും വ്യക്തമാക്കുന്നത്.

കൊലയ്ക്കുപിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന വാദം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ റൈസ്പുള്ളർ ,നാഗമാണിക്യം തട്ടിപ്പുസംഘങ്ങളോ മന്ത്രവാദത്തിന്റെ പേരിൽ വൻതുക നൽകിയിട്ടും ഫലസിദ്ധി ലഭിക്കാതിരുന്നവരിൽ ആരെങ്കിലുമോ കൃത്യം നടത്താൻ അനീഷിനെയും ലിബീഷിനെയും കരകുവാക്കുകയായിരുന്നോ എന്നുള്ള സംശയങ്ങളും ഉയർന്നിരുന്നു.എന്നാൽ ഇതേക്കുറിച്ചൊന്നും ഇപ്പോൾ കാര്യമായ അന്വേഷണം നടത്തേണ്ട എന്ന നിലപാടിലാണ് അന്വേഷക സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP