Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആളില്ലാവീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച് പൊലീസ് എത്തിയത് ഓട്ടോയിൽ; ശുചിമുറിയുടെ അടഞ്ഞുകിടന്ന വാതിൽ തള്ളി തുറന്നുനോക്കിയപ്പോൾ തുണിക്കെട്ടുപോലെ എന്തോ നിലത്തുകിടക്കുന്നു; പ്രതിയെ തങ്ങൾ കൈകാര്യം ചെയ്തിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞ് എസ്‌ഐയെ തള്ളിമാറ്റി നാട്ടുകാർ; കമ്പകക്കാനം കൊലക്കേസ് പ്രതി അനീഷിനെ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് സാഹസികമായി

ആളില്ലാവീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച് പൊലീസ് എത്തിയത് ഓട്ടോയിൽ; ശുചിമുറിയുടെ അടഞ്ഞുകിടന്ന വാതിൽ തള്ളി തുറന്നുനോക്കിയപ്പോൾ തുണിക്കെട്ടുപോലെ എന്തോ നിലത്തുകിടക്കുന്നു; പ്രതിയെ തങ്ങൾ കൈകാര്യം ചെയ്തിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞ് എസ്‌ഐയെ തള്ളിമാറ്റി നാട്ടുകാർ; കമ്പകക്കാനം കൊലക്കേസ് പ്രതി അനീഷിനെ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് സാഹസികമായി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: നേര്യമംഗലത്തെ ആളില്ലാത്ത വീട്ടിൽ ഒളിച്ചിരുന്ന കമ്പകക്കാനം കൊലക്കേസിലെ പ്രതി അടിമാലി സ്വദേശി അനീഷിനെ ജനക്കൂട്ട ആക്രണത്തിൽ നിന്നും പൊലീസ് രക്ഷിച്ചെടുത്തത് സാഹസകമായി. ഇന്നലെ രാത്രി 11 മണിയോടടുത്താണ് അനീഷ് നേര്യംമംഗലം 46 ഏക്കർഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിട്ടുണ്ടെന്ന വാർത്ത പരന്നത്. പാംബള ഭാഗത്തുനിന്നും അനീഷിനെ ഓട്ടോയിൽ നേര്യമംഗലത്തുകൊണ്ടുവിട്ടത് കഞ്ഞിക്കുഴിയിലെ ഓട്ടോക്കാരനാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഇയാൾ നാട്ടിലെത്തി ഓട്ടോയിൽ ഉണ്ടായിരുന്നത് അനീഷ് ആണോ എന്ന് സംശയമുണ്ടെന്ന് സുഹൃത്തുക്കളോട് വ്യക്തമാക്കുകയായിയിരുന്നു.തുടർന്ന് ഇവർ ഇക്കാര്യം കാളിയാർ പൊലീസിലും അറിയിച്ചു.

കാളിയാർ സിഐ യൂനസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മഫ്ടിയിൽ നേര്യമംഗലത്തെത്തിയ്ത 11 മണിയോടടുത്താണ്. ഈ സമയം ഇവിടെ ഏതാനും ഓട്ടോക്കാരല്ലാതെ മറ്റാരുമില്ലായിരുന്നു. പൊലീസുകാർ ഓട്ടോക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രദേശവാസികൾ വിവരം അറിഞ്ഞതെന്നാണ് പ്രചരിക്കുന്നത്. ഈ സമയം നേര്യമംഗലത്തെ ഓട്ടോക്കാരിൽ ഒരാൾ പറഞ്ഞ് ഊന്നുകൽ എസ്‌ഐ എൽ.നിയാസും വിവരമറിഞ്ഞിരുന്നു. നേര്യമഗലത്തേയ്ക്കുള്ള യാത്രയ്്ക്കിടെ കാളിയാർ സിഐ യും എസ്‌ഐയെ വിളിച്ച് വിവരമറിയിച്ചു. എസ്‌ഐ നേര്യമംഗലത്തെത്തുമ്പോൾ സിഐ യും സംഘവും കാത്തുനിന്നിരുന്നു. പൊലീസ് വാഹനം മാറ്റിയിട്ട് വീട്ടിലേക്ക് ഓട്ടോയിലായിരുന്നു പൊലീസ് സംഘത്തിന്റെ യാത്ര.

വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് മുറ്റത്തെ ശുചി മുറിയുടെ അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്നപ്പോൾ തുണിക്കെട്ടുപോലെ എന്തോ നിലത്ത് കിടക്കുന്നത് എസ്‌ഐയുടെ ശ്രദ്ധയിൽപ്പെട്ടു. അടുത്തുചെന്നുനോക്കിയപ്പോൾ തുണിവിരിച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന അനീഷിനെയാണ് കണ്ടത്. ഉടൻ എസ്‌ഐ കൈയിൽക്കയറി പിടിച്ചതോടെ കണ്ടുനിന്നവർ ഇരച്ചെത്തി. അനീഷിനെ കൊണ്ടുപോകാൻ പറ്റില്ലന്നും തങ്ങൾക്ക് കാണണമെന്നും മറ്റും ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ വളഞ്ഞത്. ചിലർ എസ്‌ഐയെ തള്ളിമാറ്റി അനീഷിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതും ഈ സമയത്തെടുത്ത വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

അർദ്ധരാത്രിയോടടുത്ത സമയത്തായിരുന്നു നാട്ടുകാരുടെ പ്രകോപനം. കുറച്ചുസമയം ഇക്കാര്യത്തിൽ നാട്ടുകാർ പൊലീസുമായി തർക്കിച്ചുനിന്നു. ഇതിനിടയിൽ ഊന്നുകൽ സ്റ്റേഷനിൽ നിന്നുള്ള വാഹനം സ്ഥലത്തെത്തിക്കുകയും പൊലീസ് സംഘം നിമിഷങ്ങൾക്കുള്ളിൽ അനീഷിനെ ജീപ്പിൽക്കയറ്റി സ്ഥലം വിടുകയുമായിരുന്നു. അനീഷിനെ മർദ്ദിക്കാൻ പാഞ്ഞടുത്തവരെ ബലം പ്രയോഗിച്ച് മാറ്റിയാണ് പൊലീസ് കൃത്യനിർവ്വഹണം പൂർത്തിയാക്കിയത്. വിവരമറിഞ്ഞ് കൂടുതൽ പേർ ഇവിടേക്കെത്തുന്നതിന് മുമ്പ് ഊന്നുകൽ പൊലീസ് അനീഷിനെ സ്ഥത്തുനിന്നുമാറ്റിയതിനാലാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായതെന്നാണ് ദൃക്‌സാക്ഷി വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്. തലയിലും കാലിലും പരിക്കേറ്റ്, അവശനിലയിലാണ് അനീഷിനെ കണ്ടെത്തിയതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP