Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് പേരെ മൃഗീയമായി കൊലപ്പെടുത്തി ചാണക കുഴിയിൽ തള്ളിയ കമ്പകക്കാനം കൂട്ടക്കൊല കേസിലെ മുഖ്യപ്രതി മരിച്ച നിലയിൽ; തേവർകുടിയിൽ അനീഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് വൈകുന്നേരം; വിഷം കഴിച്ചുള്ള ആത്മഹത്യയെന്ന് സൂചന

നാല് പേരെ മൃഗീയമായി കൊലപ്പെടുത്തി ചാണക കുഴിയിൽ തള്ളിയ കമ്പകക്കാനം കൂട്ടക്കൊല കേസിലെ മുഖ്യപ്രതി മരിച്ച നിലയിൽ; തേവർകുടിയിൽ അനീഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് വൈകുന്നേരം; വിഷം കഴിച്ചുള്ള ആത്മഹത്യയെന്ന് സൂചന

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കമ്പകക്കാനം കൂട്ട കൊലകേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിൽ താമസിക്കുന്ന തേവർകുടിയിൽ അനീഷ് (30) നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപത്ത് താമസിച്ചിരുന്ന സഹോദരൻ ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്.

അടിമാലി പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിൽ വിഷ കുപ്പിയും മറ്റും കണ്ടെത്തി. വിഷം ഉള്ളിൽ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെത്തുടർന്ന് അടിമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഇടക്കാലത്ത് അനീഷ് തൃശൂരിലെ മാനസീക ആരോഗ്യകേന്ദ്രത്തിൽ ചികത്സയിൽ കഴിഞ്ഞിരുന്നു.

2018 ജുലൈ 29 നായിരുന്നു 4 പേരെ മൃഗീയമായ കൂട്ടക്കൊലപാതകം നടത്തിയത്. തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21) അർജുൻ (18) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ വീടിനു പിന്നിലെ ചാണകക്കുഴിയിൽ കണ്ടെത്തിയത്. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

3500 രൂപയും 20 പവന്റെ സ്വർണവുമാണു പ്രതികൾ കവർന്നത്. അവ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ചയാണു കൊല നടത്തിയത്. പിറ്റേന്ന് മൃതദേഹങ്ങൾ കുഴിച്ചിട്ടു. കൃത്യം നടത്തിയശേഷം പ്രതികൾ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി.

സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവിൽ പോയ അനീഷിനെ എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘം പിടികൂടിയത്. സുഹൃത്തിന്റെ വാടകവീട്ടിലെ കുളിമുറിയിൽ ഉറങ്ങുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കേസിലെ പ്രതികളിൽ ഒട്ടുമിക്കവർക്കും ഇടക്കാലത്ത് ജാമ്യം ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP