Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏത് ട്രാവൽസിനോടാണ് താൻ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ് തനിക്ക് കല്ലട ആരാണെന്ന് അറിയുാമോ? എട്ടിന്റെ പണി കിട്ടിയിട്ടും ഒരു മാറ്റവുമില്ലാതെ കല്ലടയുടെ ഗുണ്ടായിസം; ഭക്ഷണം കഴിക്കാൻ നിർത്തിയ വാഹനം യാത്രക്കാരി തിരിച്ച് കയറും മുമ്പേ സ്റ്റാൻഡ് വിട്ടു; ബസിൽ തിരികെ കയറാൻ യുവതി രാത്രി റോഡിലൂടെ ഓടിയത് അഞ്ച് മിനിറ്റും; റോഡിലുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കിയിട്ടും നിർത്താത്ത ബസ് ഒടുവിൽ തടഞ്ഞത് കാർ കുറുകെ നിർത്തി

ഏത് ട്രാവൽസിനോടാണ് താൻ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ് തനിക്ക് കല്ലട ആരാണെന്ന് അറിയുാമോ? എട്ടിന്റെ പണി കിട്ടിയിട്ടും ഒരു മാറ്റവുമില്ലാതെ കല്ലടയുടെ ഗുണ്ടായിസം; ഭക്ഷണം കഴിക്കാൻ നിർത്തിയ വാഹനം യാത്രക്കാരി തിരിച്ച് കയറും മുമ്പേ സ്റ്റാൻഡ് വിട്ടു; ബസിൽ തിരികെ കയറാൻ യുവതി രാത്രി റോഡിലൂടെ ഓടിയത് അഞ്ച് മിനിറ്റും; റോഡിലുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കിയിട്ടും നിർത്താത്ത ബസ് ഒടുവിൽ തടഞ്ഞത് കാർ കുറുകെ നിർത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരിക്ക് വീണ്ടും ദുരനുഭവം. വീണ്ടും ഗുണ്ടായിസവും ഭീഷണിയുമായി രംഗത്ത് എത്തുകയാണ് മലയാളികൾ ഞെട്ടലോടെ കേട്ട സംഭവത്തിലെ വില്ലന്മാർ.23കാരിയായ യാത്രക്കാരിക്കാണ് ിത്തവണ കല്ലട ബസ്സിൽ നിന്ന് മോശം അനുഭവം ഉണ്ടായത് എന്നാണ് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത്.രാത്രി ഭക്ഷണത്തിന് നിർത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോവുകയായിരുന്നു. പെൺകുട്ടി രാത്രിയിൽ ബസിന് പിന്നാലെ ഓടിയിട്ടും കല്ലട ജീവനക്കാർ കണ്ട ഭാവം നടിച്ചില്ല. യുവതി രാത്രിയിൽ റോഡിലൂടെ ഓടുന്നത് കണ്ട് കടകളിൽ ഉണ്ടായിരുന്നവർ ഒച്ചയിട്ടിട്ടും വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും കല്ലട ഡ്രൈവർ വണ്ടി നിർത്തിയില്ല. ഒടുവിൽ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ ഒരു ഡ്രൈവർ കാർ നിർത്തിയാണ് ബസ് തടഞ്ഞത്.

മടങ്ങി വന്ന യുവതിയെ കയറ്റാൻ കല്ലട ജീവനക്കാർ തയ്യാറായില്ല. രാത്രി 10.30യ്ക്ക് ദേശീയ പാതയിലൂടെ അഞ്ച് മിനിട്ടോളം ഓടിയാണ് യുവതി ബസിൽ കയറിയത്. ബംഗലൂരൂവിൽ താമസമാക്കിയ സ്വകാര്യ കമ്പനി എച്ച്.ആർ വിഭാഗം ജീവനക്കാരിയായ പെൺകുട്ടി തിരുവനന്തപുരത്ത് നിന്നും ബംഗലൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം.വഴിയിൽ ഇറക്കിപോന്നതിന് ക്ഷമചോദിക്കാതെ ദേഷ്യപ്പെടുകയാണ് ജീവനക്കാർ ചെയ്തതെന്നും ആകെ തകർന്ന താൻ ഒന്നും മിണ്ടായെ സീറ്റിൽ പോയിരുന്നെന്നും അവർ പറഞ്ഞു. മറ്റേതൊരു ബസിലേയും പോലെ യാത്രക്കാർ കയറിയെന്ന് ഉറപ്പുവരുത്തിയിട്ടേ വണ്ടി എടുക്കുവെന്നാണ് കരുതിയതെന്നും യാത്രക്കാരി പറയുന്നു.

തനിക്കുണ്ടായ ദുരിതം കൂട്ടുകാരെ അറിയിച്ചതോടെ ഡ്രൈവറെ വിളിച്ച് അവർ അന്വേഷിച്ചു. എന്നാൽ ഭീഷണിപ്പെടുത്തുകയാണ് ഡ്രൈവർ ചെയ്തത്. ഒരു യുവതിയെ രാത്രിയിൽ പാതിവഴിയിൽ ഇറക്കിവിട്ടിട്ട് പോന്നതെന്തിനാണെന്ന ചോദ്യത്തിന് മലയാളിയായ ഡ്രൈവർ പറഞ്ഞത് യാത്രക്കാർ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ടത് തന്റെ ജോലിയല്ലെന്നാണ്. പിന്നെ ഭീഷണിപ്പെടുത്തിയത് ഏത് ട്രാവൽസിനോടാണ് താൻ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ്, തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്നുമായിരുന്നു. എന്നാൽ ദുരനുഭവം നേരിട്ട പെൺകുട്ടി പരാതിയുമായി ഇതുവരെ പൊലീസിനേയോ അധികാരികളെയോ സമീപിച്ചിട്ടില്ല. കേസും മറ്റ് നൂലാമാലകളുമായി പോകാൻ താൽപര്യം ഇല്ല എന്നാണ് ഇവർ പറഞ്ഞത് എന്നാണ് വിവരം.

യാത്രക്കാരെ കൊല്ലാക്കൊല ചെയ്യുന്ന കല്ലട ബസ് ജീവനക്കാരുടെ പ്രവർത്തികൾ ഞെട്ടലോടെയാണ് കേരള കേട്ടത്. ബസ് സർവ്വീസോ അതോ അധോലോക സംഘമോ എന്ന് മലയാളികൾ ഒരുമിച്ച് ചോദിക്കുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സർക്കാർ നടപടി സ്വീകരിക്കുകയും അക്രമം കാണിച്ച പ്രതികൾ അകത്താവുകയും ചെയ്തിരുന്നു. ഉടമ സുരേഷ് കല്ലടയെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുകയും കല്ലടയുടെ ഓഫീസുകളിൽ വ്യാപകമായ പരിശോധന നടക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൈാന്നും തങ്ങൾ നേരെയാവില്ല എന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP