Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

കല്ലട ബസിൽ യാത്ര ചെയ്യവേ ബിഗ്‌ബോസ് താരത്തെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം; കാസർകോഡ് സ്വദേശിയെ ഫേസ്‌ബുക്ക് ലൈവിൽ കുടുക്കിയ യുവതി പീഡകനെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പീഡന ശ്രമത്തിന് പിടിയിലായത് കുടലു സ്വദേശി മുനവർ; അതിക്രമ സംഭവം കാസർകോട്ടേക്ക് പോകുന്ന ബസിൽ കോട്ടക്കലിൽ വെച്ച്

കല്ലട ബസിൽ യാത്ര ചെയ്യവേ ബിഗ്‌ബോസ് താരത്തെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം; കാസർകോഡ് സ്വദേശിയെ ഫേസ്‌ബുക്ക് ലൈവിൽ കുടുക്കിയ യുവതി പീഡകനെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പീഡന ശ്രമത്തിന് പിടിയിലായത് കുടലു സ്വദേശി മുനവർ; അതിക്രമ സംഭവം കാസർകോട്ടേക്ക് പോകുന്ന ബസിൽ കോട്ടക്കലിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്ലട ബസിൽ യാത്രചെയ്ത യുവതിക്ക് നേരെ പീഡന ശ്രമം. കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെയാണ് പീഡന ശ്രമം നടന്നത്. ഏഷ്യാനെറ്റ് ചാനലിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത വ്യക്തി കൂടിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിലായി. കാസർകോട് കുടലു സ്വദേശിയായ മുനവറാ(23)ണ് പീഡന ശ്രമത്തിന് അറസ്റ്റിലായത്.

തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് പോകുകയായിരുന്നു ബസ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. അതിക്രമം ശ്രദ്ധയിൽപെട്ട യുവതി ഉടൻ തന്നെ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ ലൈവുമിട്ട് യുവതി മുനവറിനെ അപ്പോൾ തന്നെ കുടുക്കുകയായിരുന്നു.

ഇതിനിടെ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തടിയൂരാൻ യുവാവ് ശ്രമിച്ചെങ്കിലും യുവതിയുടെ കാർക്കശ്യത്തിൽ തടി രക്ഷിക്കാനുള്ള ഇയാളുടെ ശ്രമവും വിലപ്പോയില്ല. കാസർകോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് യുവതി കല്ലട ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തുടങ്ങിയത്. ഉറങ്ങുകയായിരുന്ന യുവതിയെ പുലർച്ചെ മൂന്ന് മണിയോടെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബർത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിർവശത്തുള്ള ബർത്തിൽ കിടന്നിരുന്ന മുനവർ കൈനീട്ടി യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു.

തുടർന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകർ ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിർദ്ദേശ പ്രകാരം ബസ് കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. കോട്ടക്കൽ പൊലീസിൽ യുവതി പരാതി എഴുതി നൽകുകയായിരുന്നു. ഇതോടെ മുനവറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോൾ തന്നെ ബസ് ജീവനക്കാരും പൊലീസും സഹകരിച്ചതായി പരാതിക്കാരിയായ യുവതി ഒരു വാർത്താ ചാനലിനോട് പറഞ്ഞു. അതേസമയം കാസർകോട്ടേയ്ക്ക് പോകാനുള്ള നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നതിനാൽ യാത്രക്കാരിയുടെ സമ്മതത്തോടെ ബസ് പൊലീസ് വിട്ടയച്ചെന്നാണ് വിവരം.

മുൻപ് ഈ വർഷം ജൂണിൽ കല്ലട ട്രാവൽസിന്റെ മറ്റൊരു ബസിൽ യാത്രക്കാരിക്ക് നേർക്ക് ജീവനക്കാരൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. കണ്ണൂരിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഡ്രൈവർ കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫ് ആയിരുന്നു യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു പീഡനശ്രമം. സംഭവത്തിൽ ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. കൂടാതെ ബസ് പിടിച്ചെടുത്ത ശേഷം യാത്രക്കാർക്ക് മറ്റൊരു വാഹനത്തിലാണ് പൊലീസ് യാത്രാസൗകര്യമൊരുക്കിയത്. അന്നത്തെ സംഭവത്തിൽ ഇരുപത്തിയഞ്ചുകാരിയായ തമിഴ്‌നാട് സ്വദേശിനിയുടെ നിലവിളി കേട്ട് യാത്രക്കാരാണ് യുവതിയെ രക്ഷപെടുത്തിയത്.

മുൻപ് യാത്രക്കാരായ യുവാക്കളെ മർദ്ദിച്ച സംഭവത്തിലും സുരേഷ് കല്ലട ഗ്രൂപ്പ് പ്രതിക്കൂട്ടിലായിരുന്നു. ബസ് മണിക്കൂറുകളോളം വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരായ മൂന്ന് യുവാക്കളെ കല്ലട ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ കൊച്ചി വൈറ്റിലയ്ക്ക് സമീപം മർദ്ദിക്കുകയായിരുന്നു. മർദ്ദിച്ച് ബസിൽ നിന്ന് ഇറക്കി വിട്ട യുവാക്കളുടെ വീഡിയോ യാത്രക്കാരിലൊരാൾ രഹസ്യമായി പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ സംഭവത്തെ തുടർന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും ദീർഘദൂര യാത്രാബസുകളിലെ പരിശോധന കർശനമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP