Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിന് തൊട്ടടുത്ത് ബാഗ് വലിച്ചെറിഞ്ഞ് ഓട്ടോയിൽ കയറി കളിയിക്കാവിളയിലെത്തി; എസ് ഐയെ വെടിവച്ച് കൊന്ന ആക്രമികൾ താമസിച്ചത് നെയ്യാറ്റിൻകരയിലെ പള്ളിയിൽ; സഹായമൊരുക്കിയ ജാഫറിനെ ആരാധനാലയത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് ക്യൂബ്രാഞ്ച് പൊലീസ്; പാലരുവിയിൽ നിന്ന് പൊക്കിയത് നാലു പേരെ; തെളിയുന്നതുകൊലപാതകികൾക്ക് കേരളത്തിലുള്ള ബന്ധങ്ങൾ; നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിനെ തേടി തമിഴ്‌നാട് പൊലീസ്

ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിന് തൊട്ടടുത്ത് ബാഗ് വലിച്ചെറിഞ്ഞ് ഓട്ടോയിൽ കയറി കളിയിക്കാവിളയിലെത്തി; എസ് ഐയെ വെടിവച്ച് കൊന്ന ആക്രമികൾ താമസിച്ചത് നെയ്യാറ്റിൻകരയിലെ പള്ളിയിൽ; സഹായമൊരുക്കിയ ജാഫറിനെ ആരാധനാലയത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് ക്യൂബ്രാഞ്ച് പൊലീസ്; പാലരുവിയിൽ നിന്ന് പൊക്കിയത് നാലു പേരെ; തെളിയുന്നതുകൊലപാതകികൾക്ക് കേരളത്തിലുള്ള ബന്ധങ്ങൾ; നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിനെ തേടി തമിഴ്‌നാട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്താൻ പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തുമ്പോൾ പ്രതികളിൽ ഒരാളായ തൗഫീക്കിന്റെ ഇടതുകൈയിലുണ്ടായിരുന്ന ബാഗ് സംബന്ധിച്ച ദുരൂഹത ഏറുന്നു. അതേസമയം, കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന സഹായം നൽകിയ നെയ്യാറ്റിൻകര ടിബി ജംഗ്ഷനു സമീപമുള്ള പള്ളിയിലെ ജീവനക്കാരൻ പിടിയിൽ. ഇതോടെ കളിയിക്കാവിളയിലെ കൊലയ്ക്ക് പിന്നിൽ കേരള ബന്ധങ്ങൾ വ്യക്തമാവുകയാണ്.

ബാഗിലാണ് ഇപ്പോൾ അന്വേഷണം. നെയ്യാറ്റിൻകര കൃഷ്ണൻകോവിൽ കഴിഞ്ഞ് നെയ്യാറ്റിൻകര ജംഗ്ഷൻ എത്തുന്നതിനു മുമ്പ് തൗഫീക്ക് ബാഗ് ഉപേക്ഷിച്ചു. ബാഗ് ഉപേക്ഷിച്ച ഇവർ നെയ്യാറ്റിൻകരയിൽ നിന്നും ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തി കളിയിക്കാവിളയിലേക്ക് പോയി. സിസി ടിവി ക്യാമറകളിൽ ഇത് വ്യക്തമാണ്. പ്രതികൾ ഉപേക്ഷിച്ച ബാഗുകൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബാഗിനുള്ളിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും ആയുധങ്ങൾ എടുത്തശേഷം ബാഗ് ഉപേക്ഷിച്ചതാവും എന്ന നിഗമനത്തിലാണ് പൊലീസ് സംഘം. എവിടെ നിന്നാണ് അക്രമികൾക്ക് ഈ ബാഗ് കിട്ടിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ബാഗ് വീണ്ടെടുത്താൽ മാത്രമേ ഏത് വ്യാപാരസ്ഥാപത്തിൽ നിന്നു വാങ്ങിയതു മുതൽ അതിനുള്ളിൽ മറ്റ് എന്തെങ്കിലും ഉണ്ടോയിരുന്നോ എന്നുമുള്ള പരിശോധനകൾക്കും സാധിക്കൂ. കളിയിക്കാവിളയിൽ ഇറങ്ങിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിവച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മറ്റാർക്കോ എടുക്കാൻ വേണ്ടി ബാഗ് ഉപേക്ഷിച്ചതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ഓട്ടോറിക്ഷാ തൊഴിലാളിയും പള്ളിയിലെ ജീവനക്കാരനുമായ ജാഫറിനെ ആണ് തമിഴ്‌നാട് ക്യുബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എസ്ഐ യെ വെടിവച്ചുകൊന്ന ശേഷം പ്രതികളായ മുഹമ്മദ് സമീമും തൗഫീഖും ഇരുവരുടെയും വസ്ത്രങ്ങൾ ജാഫറിന് കൈമാറിയെന്നാണ് അറിയുന്നത്.

ഇരുവരും നെയ്യാറ്റിൻകരയിൽ നിന്നും ബാഗുമായി ഓട്ടോറിക്ഷയിൽ കളിയിക്കാവിളയിലേക്ക് പോയതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫറിനെ പത്താം കല്ലിൽ നിന്നും പിടികൂടിയത്. പള്ളി ജീവനക്കാരനായ മറ്റൊരാളും പിടിയിലായിട്ടുണ്ട്. കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്‌നാട് പൊലീസിന്റെ അന്വേഷണ സംഘം നെയ്യാറ്റിൻകരയിലെത്തിയിരുന്നു. പ്രതികൾ നെയ്യാറ്റിൻകരയിൽ നിന്നുമാണ് അതിർത്തിയിലേക്ക് എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകരയിൽ എത്തിയത്. തുടർന്ന് നെയ്യാറ്റിൻകര എസ്ഐ സെന്തിൽകുമാറിനെ വിവരം അറിയിച്ചു.

തുടർന്ന് സിസി ക്യാമറ പരിശോധനകൾക്കായി നെയ്യാറ്റിൻകര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ഭവൻ ഓഫീസിലെത്തി വിവിധ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകൾ പരിശോധിച്ചു. പരിശോധനയിൽ ആലൂംമൂടിന് സമീപത്തെ ക്യാമറകളിൽ നിന്നും പ്രതികളുടെ ദൃശ്യം കണ്ടെത്തി. മറ്റ് സിസി ടിവി ക്യാമറകൾ കൂടി പരിശോധിച്ചതോടെ പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയെന്നും നെയ്യാറ്റിൻകരയിൽ നിന്നു ഓട്ടോറിക്ഷയിൽ കൃത്യം ചെയ്യുന്നതിനായി കളിയിക്കാവിളയിൽ എത്തിയെന്നുമുള്ള സൂചന ലഭിച്ചു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ ചോദ്യം ചെയ്തു. ഡ്രൈവർക്ക് സംഭവത്തിൽ പങ്ക് ഇല്ലെന്നു അന്വേഷണ സംഘം വ്യക്തമാക്കി.

ഇന്ന് കേസിൽ 6 പേർ കസ്റ്റഡിയിലായിരുന്നു. പാലരുവിയിൽ നിന്നാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. തെങ്കാശി ഡിവൈഎസ്‌പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പൊലീസാണ് ഇവരെ പിടികൂടിയത്. ഈ നാല് പേരും പ്രതികളാണെന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്തവരെ തമിഴ്‌നാട് പൊലീസിന് കൈമാറിയിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ട് പേരെയും വർഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവർക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്നെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൗഫീക്കും അബ്ദുൾ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്‌ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. പ്രതികളായ തൗഫീക്കും ഷെമീമും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP