Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി ശ്രമം: എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കറിന് സസ്പെൻഷൻ; സിഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥാലംമാറ്റം; മതിയായ പരിശോധന ഇല്ലാതെ രണ്ടുപേരെ വെറുതെ വിട്ടത് അടക്കം ഗുരുതര വീഴ്ചകൾ എന്ന് അന്വേഷണ റിപ്പോർട്ട്

കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി ശ്രമം: എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കറിന് സസ്പെൻഷൻ; സിഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥാലംമാറ്റം; മതിയായ പരിശോധന ഇല്ലാതെ രണ്ടുപേരെ വെറുതെ വിട്ടത് അടക്കം ഗുരുതര വീഴ്ചകൾ എന്ന് അന്വേഷണ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കറിന് സസ്പെൻഷൻ. സിഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അഡീഷണൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ ഗുരുതര വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചത്. മതിയായ പരിശോധനകൾ ഇല്ലാതെ രണ്ട് പേരെ വെറുതെ വിട്ടതാണ് ഇതിൽ പ്രധാനം. മഹസർ തയ്യാറാക്കുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ് മഹസറിൽ മൊത്തത്തിൽ പ്രതിഫലിച്ചത്. മേലുദ്യോഗസ്ഥരുമായി സംസാരിക്കാതെയാണ് മഹസർ തയ്യാറാക്കിയത്. കേസിന്റെ തുടക്കം മുതൽ ഒടുക്കം വരെ ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ എന്നിവ കൃത്യമായി പരിശോധിച്ചില്ല. തൊണ്ടിമുതൽ സൂക്ഷിക്കുന്നതിലും വീഴ്ച സംഭവിച്ചു. അങ്ങനെ കേസിന്റെ എല്ലാ തലങ്ങളിലും ക്രമക്കേട് നടന്നതായും റിപ്പോർട്ടിൽ പറയുന്നു.

എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡും കസ്റ്റംസും ചേർന്നാണ് കാക്കനാട് നിന്ന് ലഹരിമരുന്ന് പിടിച്ചത്. തുടർന്ന് ജില്ലാ എക്സൈസ് നർക്കോട്ടിക്സ് വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു. തുടർന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതെന്നാണ് ആരോപണം. കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടതാണ് ഇതിൽ പ്രധാനം. വിട്ടയച്ച പ്രതികളിൽ ഒരു യുവതി കേസിലെ പ്രധാന തൊണ്ടിമുതലായ എംഡിഎംഎ ഒളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു കിലോ എംഡിഎംഎ പിടിച്ചതിൽ ഒരാളെ പോലെ പ്രതി ചേർക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP