Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹീന്ദ്രാ സ്‌കോർപ്പിയോയിൽ രണ്ട് പേർ എത്തിയത് മുംബൈ അധോലോകത്തിലെ ഡോണുകളെ പോലെ; സിനിമാ സ്‌റ്റൈലിൽ പൊലീസുകാരന്റെ നെഞ്ചിന് നേരെ വെടിയുതിർത്ത് മടക്കം; കളിയിക്കാവിളയിലെ വില്ലൻ കൊലക്കേസ് പ്രതി; രാജ് കുമാർ രക്ഷപ്പെട്ടത് തിരുവനന്തപുരത്തേക്കെന്ന് തമിഴ്‌നാട് പൊലീസ്; അക്രമിച്ചത് മണൽ കടത്തുകാരെ കണ്ടെത്താനുള്ള ചെക്‌പോസ്റ്റിലുണ്ടായിരുന്ന ഏക പൊലീസുകാരനെ; കൊല്ലപ്പെട്ടത് വിരമിക്കാൻ അഞ്ച് മാസം മാത്രമുള്ള വിൽസൻ

മഹീന്ദ്രാ സ്‌കോർപ്പിയോയിൽ രണ്ട് പേർ എത്തിയത് മുംബൈ അധോലോകത്തിലെ ഡോണുകളെ പോലെ; സിനിമാ സ്‌റ്റൈലിൽ പൊലീസുകാരന്റെ നെഞ്ചിന് നേരെ വെടിയുതിർത്ത് മടക്കം; കളിയിക്കാവിളയിലെ വില്ലൻ കൊലക്കേസ് പ്രതി; രാജ് കുമാർ രക്ഷപ്പെട്ടത് തിരുവനന്തപുരത്തേക്കെന്ന് തമിഴ്‌നാട് പൊലീസ്; അക്രമിച്ചത് മണൽ കടത്തുകാരെ കണ്ടെത്താനുള്ള ചെക്‌പോസ്റ്റിലുണ്ടായിരുന്ന ഏക പൊലീസുകാരനെ; കൊല്ലപ്പെട്ടത് വിരമിക്കാൻ അഞ്ച് മാസം മാത്രമുള്ള വിൽസൻ

മറുനാടൻ മലയാളി ബ്യൂറോ

കളിയിക്കാവിള: സംസ്ഥാന അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവച്ചു കൊന്നത് മുംബൈ അധോലോകത്തിൽ ആക്രമണ ശൈലിയിൽ. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ബൈക്കിലെത്തി വെടിയുതിർത്ത സംഘം കേരള അതിർത്തിയിലേക്ക് കടന്നതായാണ് സൂചന. ഇതോടെ തമിഴ്‌നാട്-കേരള പൊലീസ് സംഘങ്ങളാണ് പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തുന്നത്. പ്രത്യക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ എ എസ് ഐ വിൽസൻ കൊല്ലപ്പെട്ടത്. കൊലക്കേസ് പ്രതിയായിരുന്ന രാജ്കുമാറും മറ്റൊരാളും മുഖംമറച്ച് എത്തി കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസനുനേരെ വെടിയുതിർക്കുകയായിരുന്നു. സിനിമാ സ്‌റ്റൈൽ അക്രമമായിരുന്നു ഇത്.

വിൽസണെ കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് കൊല നടന്നതെന്ന് വ്യക്തമാണ്. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്. വിൽസനു നാലു തവണ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണൽ കടത്ത് തടയാനുള്ള ചെക് പോസ്റ്റിലാണ് അപകടമുണ്ടായത്.

മാർത്താണ്ഡം സ്വദേശിയാണ് വിൽസൺ. കളിയിക്കാവിള ചെക്പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മഹീന്ദ്ര സ്‌കോർപ്പിയോയിൽ എത്തിയ ഇയാൾ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൻസെന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു.

മൂന്ന് വെടിയുണ്ടകളാണ് വിൻസെന്റിന്റെ ശരീരത്തിലേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാൽ കേരള പൊലീസുമായി ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയതായും തിരുനെൽവേലി ഡിഐജി പ്രവീൺ കുമാർ വ്യക്തമാക്കി.

അഞ്ച് മാസം കഴിഞ്ഞ് റിട്ടയർചെയ്യാൻ ഇരിക്കുകയായിരുന്നു വിൽസൺ. ഒരു അപകടത്തെത്തുടർന്ന് രണ്ട് മാസമായി ആശുപത്രിയിലായിരുന്നു. നാല് ദിവസം മുൻപാണ് തിരിച്ച് ജോലിയിൽ പ്രവേശിച്ചത്. കന്യാകുമാരി കലക്ടറും എസ്. പിയും ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി അടുത്തിടെ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് രാജ് കുമർ.

അക്രമികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ വിവരങ്ങൾ തമിഴ്‌നാട് പൊലിസ് കേരളത്തിന് കൈമാറി. ഇതനുസരിച്ച് കർശന പരിശോധന തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP