Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ

പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൂടുതൽ പ്രതികൾ കേസിലുണ്ട്. ഇവരെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി. യുവതിയുടെ മൊഴി അതുകൊണ്ട് തന്നെ നിർണ്ണയാകമാകും.

ഭർത്താവ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. പിന്നീടാണ് ബലാത്സംഗം നടന്നത്. എന്നാൽ പൊലീസിനോട് ഭർത്താവ് നൽകുന്നത് മറിച്ചൊരു മൊഴിയാണ്. കുട്ടികൾക്കൊപ്പം കടലുകാണാനാണ് യുവതിയുമായി ഭർത്താവ് എത്തിയത്. രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇതിനിടെ മറ്റൊരിടത്തേക്ക് പോയി. അവിടെ വച്ച് മദ്യപാനമുണ്ടായി. ഇതിനിടെ വഴക്കുണ്ടായി. ഇതോടെ താൻ അവിടെ നിന്ന് പോയി. അതിന് ശേഷം ഒരു കുട്ടിയുമൊത്ത് വീട്ടിലെത്തി. തനിക്ക് പീഡനത്തിൽ പങ്കില്ലെന്നാണ് ഇയാളുടെ വാദം.

വീട്ടിലേക്ക് വന്നപ്പോൾ യുവതിയും ഒരു കുട്ടിയും കൂട്ടുകാർക്കൊപ്പമായിരുന്നു എന്നും പറയുന്നു. യുവതിക്ക് മദ്യപാന ശീലമുണ്ടെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഭാര്യയെ കൂട്ടുകാർക്ക് ഇട്ടു കൊടുത്ത ശേഷം ഇയാൾ പോയതാകാമെന്ന സംശയമാണ് പൊലീസിനുള്ളത്. ഇതിന് വേണ്ടി തന്ത്രപമായി ഉണ്ടാക്കിയതാണോ വാക്കു തർക്കമെന്നും സംശയമുണ്ട്. ഇതിനിടെ യുവതിക്ക് മദ്യപാന ശീലമുണ്ടെന്ന് ഭർത്താവ് പൊലീസിനോടു പറഞ്ഞതായും സൂചനയുണ്ട്. എന്നാൽ തനിക്ക് ഭർത്താവാണ് മദ്യം ഒഴിച്ചു നൽകിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഇന്നലെ മദ്യ ലഹരിയിലായതിനാൽ യുവതിയുടെ മൊഴി കൃത്യമായി എടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് കേസിൽ വ്യക്തത വരാത്തത്. ഇന്ന് രാവിലെ വീണ്ടും യുവതിയിൽ നിന്ന് മൊഴിയെടുക്കും. ഇതോടെ കേസിൽ വ്യക്തത വരും. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്തുകൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. മദ്യപാനമാണ് ഇവരെ കൂടുതൽ ദുർബ്ബലമാക്കിയത്. ഇന്നലെ മൊഴി എടുക്കുമ്പോൾ അവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാത്തതിന് കാരണം ലഹരിയായിരുന്നു.

പോത്തൻകോടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നും വൈകിട്ട് നാലു മണിയോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അക്രമം നടത്തിയത്. നിർബന്ധിച്ച് മദ്യം നൽകിയ ശേഷം ആറു പേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെ നിന്ന് ഇറങ്ങി ഓടിയ യുവതി നാട്ടുകാരുടെ സഹായത്തോടെ കണിയാപുരത്തെ സ്വന്തം വീട്ടിലെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പൊലീസെത്തി അവശയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP