Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിന്നെ പ്രതികൾ വിളിച്ചിട്ടില്ല; നിന്നെ കള്ളക്കേസ് കൊടുക്കാൻ പ്രേരിപ്പിച്ച കുമാറിനെ അറസ്റ്റ് ചെയ്ത് അകത്തിടും'; പുറത്തു വരുന്നത് മ്യൂസിയം പൊലീസിനെതിരെയുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ; കടവിൽ റഷീദിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദമോ? മാധ്യമ-പൊലീസ് കൂട്ടുകെട്ടിനെതിരെ കമ്മീഷണർക്ക് മുമ്പിൽ അഭയം തേടി ഇര

'നിന്നെ പ്രതികൾ വിളിച്ചിട്ടില്ല; നിന്നെ കള്ളക്കേസ് കൊടുക്കാൻ പ്രേരിപ്പിച്ച കുമാറിനെ അറസ്റ്റ് ചെയ്ത് അകത്തിടും'; പുറത്തു വരുന്നത് മ്യൂസിയം പൊലീസിനെതിരെയുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ; കടവിൽ റഷീദിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദമോ? മാധ്യമ-പൊലീസ് കൂട്ടുകെട്ടിനെതിരെ കമ്മീഷണർക്ക് മുമ്പിൽ അഭയം തേടി ഇര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനെതിരെ മീഡിയ 20യിലെ മുൻജീവനക്കാരി നൽകിയ പീഡനപരാതി പിൻവലിപ്പിക്കാൻ പൊലീസ് ശ്രമമെന്ന് ആരോപണം. പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്ത മ്യൂസിയം പൊലീസ് ഇരയെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തി കള്ളക്കേസാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷർക്ക് ഇര നൽകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കഴിഞ്ഞദിവസം കാര്യങ്ങൾ ചോദിച്ചറിയാൻ എന്ന പേരിൽ ഇരയെ വിളിച്ചുവരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ചില പൊലീസുകാർ ഇരയെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. കണ്ടാലറിയുന്ന മഫ്ത്തിയിലുള്ള നാല് പൊലീസുകാർ ചേർന്നാണ് ഇരയെ ഭീഷണിപ്പെടുത്തിയത്. ഒരു വ്യാജ കാൾ ലിസ്റ്റ് കാണിച്ച് കടവിൽ റഷീദ് ഇരയെ വിളിച്ചിട്ടില്ലെന്നും ഇര അങ്ങോട്ടാണ് വിളിച്ചതെന്നും പറഞ്ഞായിരുന്നു വിരട്ടൽ.

ഓഗസ്റ്റ് രണ്ടാം തീയതി കടവിൽ റഷീദിനെതിരായ പരാതി നൽകിയ ശേഷം പൊലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഒന്നരമാസത്തിലധികമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനെപറ്റി പരാതി ഉയർന്നപ്പോൾ കഴിഞ്ഞ 15-ാം തീയതി കുറച്ചുകാര്യങ്ങൾ കൂടി ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഇരയെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. എന്നാൽ കാര്യങ്ങൾ ചോദിച്ചറിയുന്നതിന് പകരം കൊടുത്തത് കള്ളപ്പരാതിയാണെന്ന് വരുത്തിതീർക്കാനുള്ള സമ്മർദ്ദമാണ് സ്റ്റേഷനിൽ നിന്നുണ്ടായതെന്ന് ഇര പറയുന്നു.

സ്റ്റേഷനിലെത്തിയ ഇരയോട് 'ഒന്നും രണ്ടും പ്രതികൾ രണ്ടാം തീയതി നിന്നെ വിളിച്ചിട്ടില്ല. നീ പറയുന്നത് കള്ളമാണ്. നീ കള്ളം പറഞ്ഞാണ് കേസ് കൊടുത്തത്.' എന്ന് പറഞ്ഞ് വിരട്ടിയെന്ന് ഇര കമ്മീഷണർക്ക് കൊടുത്ത പരാതിയിൽ പറയുന്നു. ''എനിക്കുണ്ടായ അനുഭവമാണ് ഞാൻ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഒന്നും രണ്ടും പ്രതികൾ തന്നെയാണ് ഓഗസ്റ്റ് രണ്ടിന് എന്നെ ഫോണിൽ വിളിച്ച് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയിട്ട് ഉപദ്രവിച്ചത്. അത് രേഖകൾ പരിശോധിച്ചാൽ മനസിലാകും' എന്ന് മറുപടി നൽകിയ ഇരയോട് 'നിന്നെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചത് കുമാറാണ്. അവനെയും നിന്നെയും കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കും' എന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്.

കേസിലെ ഒന്നും രണ്ടും പ്രതികളുടെ സ്വാധീനത്തിനും വാഗ്ദാനങ്ങൾക്കും വഴങ്ങി മ്യൂസിയം പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും ഒന്നരമാസമായിട്ടും ബലാൽസംഗശ്രമകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ ഇപ്പോൾ വാദിയെ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും ഇര കമ്മീഷണർക്ക് നൽകിയിട്ടുള്ള പരാതിയിൽ പറഞ്ഞിട്ടുണ്ട്. മ്യൂസിയം സ്റ്റേഷനിൽ നിന്നും നീതി ലഭിക്കില്ലെന്ന ഉറപ്പായ ഇര ഉന്നത ഇടപെടലുകൾക്കായി പരാതി നൽകി കാത്തിരിക്കുകയാണ്.

മാധ്യമ പ്രവർത്തകനും ഓൺലൈൻ ചാനലിന്റെ ഉടമയെന്നും അവകാശപ്പെടുന്ന കടവിൽ റഷീദ് ആ സ്ഥാപനത്തിലെ മുൻജീവനക്കാരിയെ കുടിശ്ശികയുടെ ശമ്പളവും കടംവാങ്ങിയ പണവും തിരികെ നൽകാമെന്ന് പറഞ്ഞ് വഴുതയ്ക്കാടുള്ള ഓഫീസിൽ വിളിച്ചുവരുത്തി ബലാത്സഗം ചെയ്യാൻ ശ്രമിക്കുകയും, പാർടണർക്ക് എറിഞ്ഞുകൊടുത്ത ശേഷം പുറത്തിറങ്ങി വാതിലടയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റംകൃത്യം നടന്ന സാഹചര്യം വിശദീകരിക്കുന്നുണ്ട്. ഇതിനാലാണ് എഫ്ഐആർ ഇട്ടത്.

പ്രതി കുറ്റം സമ്മതിച്ചുകൊണ്ട് പരാതിക്കാരിക്ക് അയച്ച മെസേജിന്റെ സ്‌ക്രീൻഷോട്ടും ഇര പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതികൾക്ക് ആവലാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശവും കരുതലും ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നുമുണ്ട്. ജാമ്യം നിഷേധിക്കാൻ പോന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നിട്ടും അറസ്റ്റ് വൈകിച്ച് പ്രതിയെ പൊലീസ് സഹായിക്കുന്നുവെന്നാണ് പരാതി. നേരത്തെ പ്രസ് ക്ലബ്ബിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെ അപമാനിച്ചെന്ന ആരോപണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കടവിൽ റഷീദ്. ഐപിസി 354, 354(ഡി), 341, 294(ബി), 323, 506, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.

വഴുതക്കാട് ഓഫീസിൽ വച്ചാണ് പീഡനം ശ്രമം നടന്നത്. ഓഗസ്റ്റ് 2നാണ് സംഭവം. ബലാത്സംഗ ശ്രമത്തിനുള്ള പദ്ധതിയുമായി യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ചാനലിന് എതിരായി ഒന്നും പറയില്ലെന്ന് എഴുതി വാങ്ങി. താൻ ജോലിക്ക് നിന്നോളാമെന്നും ഇതിലുണ്ടായിരുന്നത്രേ. അതിന് ശേഷമായിരുന്നു ഭീഷണിയും ബലാത്സംഗ ശ്രമവും. അതിഗുരുതരമായ ആരോപണമാണ് എഫ് ഐ ആറിൽ തുടർന്ന് പറയുന്നത്. കടവിലിനൊപ്പം രതീഷ് എന്ന ആളും കേസിൽ പ്രതിയാണ്. ഇയാളെ പാർട്ണർ എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം.... മോളെ... അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും-എന്നായിരുന്നു കടവിൽ റഷീദിന്റെ ആക്രോശമെന്ന് എഫ് ഐ ആറിൽ പറയുന്നു. ആവലാതിക്കാരിയുടെ കഴുത്തിൽ കൈ കൊണ്ട് ഞെക്കി പിടിച്ച് ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും കുതറിമാറാൻ ശ്രമിച്ച ആവലാതിക്കാരിയെ രണ്ടാം പ്രതിയുടെ നേർക്ക് തള്ളിയിട്ടു കൊണ്ട് ഇവളെ എന്തു വേണോ ചെയ്‌തോ എന്ന് പറഞ്ഞു കൊണ്ട് മുറിക്ക് പുറത്തേക്ക് തള്ളിയെന്നാണ് റിപ്പോർട്ട്.

രണ്ടാം പ്രതിയും ആവലാതിക്കാരിയെ ബലമായി പിടിച്ചു വലിച്ച് ശരീരത്തോട് ചേർക്കാൻ ശ്രമിച്ചതിൽ പരാതിക്കാരിയുടെ വസ്ത്രങ്ങൾ കീറിയെന്നും റിപ്പോർട്ട് പറയുന്നു. എന്നിട്ടും ബലാത്സംഗ ശ്രമത്തിന് ചുമത്തേണ്ട വകുപ്പുകൾ ഒഴിവാക്കുകയും ചെയ്തു. കോടതിയിൽ നിന്ന് ജാമ്യം കിട്ടാനും അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം കിട്ടാനും വേണ്ടിയാണ് ഇതെന്ന സംശയവും ശക്തമാണ്. കലാപ്രേമിയെന്ന പത്രത്തിന്റെ പേരിലാണ് കടവിൽ റഷീദ് തിരുവനന്തപുരത്ത് അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP