Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലിയിൽ തുടരാൻ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി; കെ വിദ്യ ഇന്റർവ്യൂ ബോർഡിന് മുന്നിൽ ഹാജരാക്കിയത് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അഭിമുഖത്തിൽ അഞ്ചാം റാങ്ക് ആയതിനാൽ നിയമനം ലഭിച്ചില്ല; നീലേശ്വരം പൊലീസ് കോളജിലെത്തി തെളിവെടുത്തു

ജോലിയിൽ തുടരാൻ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി; കെ വിദ്യ ഇന്റർവ്യൂ ബോർഡിന് മുന്നിൽ ഹാജരാക്കിയത് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അഭിമുഖത്തിൽ അഞ്ചാം റാങ്ക് ആയതിനാൽ നിയമനം ലഭിച്ചില്ല; നീലേശ്വരം പൊലീസ് കോളജിലെത്തി തെളിവെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലെ പ്രതിയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാസർകോട് കരിന്തളം ഗവണ്മെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇത്തവണയും ഇന്റർവ്യൂവിൽ പങ്കെടുത്തു. വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് ഇത്തവണയും വിദ്യ ഇന്റർവ്യൂ ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നത്. ജോലിയിൽ തുടരാൻ കോളജിൽ കഴിഞ്ഞമാസവും വ്യാജരേഖ നൽകിയെന്ന് കണ്ടെത്തൽ. എന്നാൽ, അഭിമുഖത്തിൽ അഞ്ചാം റാങ്ക് ആയതിനാൽ നിയമനം ലഭിച്ചില്ല. വിഷയത്തിൽ നീലേശ്വരം പൊലീസ് കരിന്തളം കോളജിലെത്തി തെളിവെടുത്തു.

2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസിൽ പഠിപ്പിച്ചുവെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി, 2022 ജൂൺ മുതൽ 2023 മാർച്ച് വരെ കാലയളവിലാണ് നേരത്തെ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ കരിന്തളം ഗവ കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ അദ്ധ്യാപനത്തിന് പ്രവേശനം നേടാനായി ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ പ്രിൻസിപ്പാളിന് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.

എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് കരിന്തളത്ത് ഹാജരാക്കിയിരുന്നത്. കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്ത കാലയളവിൽ ഇവർ സർവകലാശാല മൂല്യ നിർണയ ക്യാംപുകളിലും പങ്കെടുത്തതായും വിവരമുണ്ട്. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്കും കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്.

ഇതോടെ, വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ കരിന്തളം ഗവ. കോളേജ് അധികൃതർ മഹാരാജാസ് കോളേജിന് കത്ത് നൽകി. വിദ്യ മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായിരുന്നില്ലെന്നും വ്യാജ സർട്ടിഫിക്കറ്റാണെന്നും കാണിച്ച് മഹാരാജാസ് കോളേജ് അധികൃതർ കരിന്തളം ഗവ. കോളേജ് അധികൃതർ മറുപടി നൽകി. ഇതോടെ വിദ്യക്കെതിരെ പൊലീസിൽ പരാതി നൽകാൻ കരിന്തളം ഗവണ്മെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് തീരുമാനിക്കുകയായിരുന്നു.

ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു പങ്കെടുക്കുന്നതിനിടെയാണ് വിദ്യയുടെ വ്യജരേഖ പുറത്തായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മഹാരാജസ് കോളേജിനോട് വിവരം തേടി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അന്ന് വൈകീട്ട് പൊലീസിൽ പരാതി നൽകി.

വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്റെ തീരുമാനം. എന്നാൽ കാസർകോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാൻ തീരുമാനിച്ചതോടെ പൊലീസിൽ ആശയക്കുഴപ്പമായി. എന്നാൽ ഇതിനിടയിൽ പ്രാഥമികമായി പൊലീസ് പൂർത്തിയാക്കേണ്ട നടപടികളിൽ കാലതാമസമുണ്ടായി. പ്രതിയായ കെ വിദ്യ എവിടെ എന്നതിൽ ഒരു സൂചനയും പൊലീസിനില്ല.

അട്ടപ്പാടി ആർജിഎം ഗവ. കോളജിലെ ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പെട്ടതോടെ കള്ളം പുറത്താവുകയായിരുന്നു. പാലക്കാട് പത്തിരിപ്പാല ഗവ.കോളജിലെ മലയാളം വകുപ്പിലും വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു.

2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് വിദ്യയുടെ വ്യജരേഖയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർത്ഥിയായിരുന്നു. മാത്രമല്ല, മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP