Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കെ ടി റബീയുള്ള കാസർഗോഡു നിന്നും നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി സൂചന; ലീഗ് നേതാവിന്റെ മകൻ കോഡൂരിലെ വീട്ടിലെത്തിയത് 6.80 കോടി തിരികെ ആവശ്യപ്പെട്ട്; അസ്ലം ഗുരുക്കളെ ഒപ്പം കൂട്ടിയത് റബീയുള്ളയുടെ സുഹൃത്തെന്ന നിലയിൽ; ഗൾഫ് വ്യവസായി അപ്രത്യക്ഷനായത് പലരിൽ നിന്നായി കോടികൾ പിരിച്ചെടുത്തോ?

കെ ടി റബീയുള്ള കാസർഗോഡു നിന്നും നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി സൂചന; ലീഗ് നേതാവിന്റെ മകൻ കോഡൂരിലെ വീട്ടിലെത്തിയത് 6.80 കോടി തിരികെ ആവശ്യപ്പെട്ട്; അസ്ലം ഗുരുക്കളെ ഒപ്പം കൂട്ടിയത് റബീയുള്ളയുടെ സുഹൃത്തെന്ന നിലയിൽ; ഗൾഫ് വ്യവസായി അപ്രത്യക്ഷനായത് പലരിൽ നിന്നായി കോടികൾ പിരിച്ചെടുത്തോ?

രഞ്ജിത് ബാബു

കാസർഗോഡ്: ഗൾഫ് വ്യവസായി ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ റബീയുള്ള കാസർഗോഡു നിന്നും നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി വിവരം. എന്നാൽ ഇതിൽ പലരും ബ്ലാക്ക് മണി നൽകിയതിനാൽ പരസ്യമായി അത് തിരിച്ച് വാങ്ങാൻ ശ്രമം നടത്തുന്നുമില്ല. ആറ് കോടി എൺപത് ലക്ഷം രൂപ നൽകിയ ലീഗ് നേതാവിന്റെ മകൻ കെ.എസ്. അർഷിദ് മാത്രമാണ് നിക്ഷേപ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. റബീയുള്ളയുടെ മലപ്പുറത്തെ വസതിയിലെത്തിയ അർഷിദ് ഇപ്പോൾ റിമാന്റിലാണ്. വിവിധ മെഡിക്കൽ ശാഖകളിലായി നിക്ഷേപിക്കാൻ ഒരു വർഷം മുമ്പാണ് അർഷിദ് 6.80 കോടി രൂപ നൽകിയത്.

എന്നാൽ ഒരു വർഷം കാത്തിരുന്നിട്ടും നൽകിയ പണത്തെക്കുറിച്ചോ ലാഭ വിഹിതത്തെക്കുറിച്ചോ യാതൊരു വിവരവുമുണ്ടായിരുന്നില്ല. റബിയുള്ളയേയും കാണാനില്ലായിരുന്നു. അടുത്ത ദിവസം റബിയുള്ള തടങ്കലിലാണെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകുയം പിന്നാലെ, തന്നെ ആരും തടങ്കലിൽ വച്ചിട്ടില്ലെന്നും താൻ മലപ്പുറം ഈസ്റ്റ് കോവൂരിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി അദ്ദേഹം ഫെയ്സ് ബുക്കിൽ ലൈവായി വരികയും ചെയ്തു. അതോടെയാണ് താൻ നിക്ഷേപിച്ച പണത്തെക്കുറിച്ച് അറിയാൻ അർഷിദ് തീരുമാനിച്ചത്.

Stories you may Like

കാസർഗോഡ് സ്വദേശിയും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ടുമായ അസ്ലം ഗുരുക്കളുടെ സഹായം തേടി പണം സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ റബീയുള്ളയെ കാണാൻ മലപ്പുറത്തെത്തുകയായിരുന്നു അർഷിദും സംഘവും. എന്നാൽ റബീയുള്ളയുടെ വീട്ടിലെത്തിയപ്പോൾ തികച്ചും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്. രാവിലെ വീട്ടിലെത്തിയ നിക്ഷേപകനടക്കമുള്ളവരെ കണ്ടപ്പോൾ സെക്യൂരിറ്റി അവരെ തടഞ്ഞു നിർത്തി. ബിസിനസ്സിൽ പങ്കാളികളാണെന്ന് പറഞ്ഞ് ചെറിയ ഗേറ്റിലൂടെ അകത്ത് കടക്കാൻ ശ്രമിച്ചതോടെയാണ് സെക്യൂരിറ്റിയുമായി വാക് തർക്കമുണ്ടായത്.

സി.സി. ടി.വി.വഴി വന്നവർ ആരെന്ന് മനസ്സിലാക്കിയ വീട്ടുകാർ പണം സംബന്ധിച്ച് എത്തിയതാണെന്ന് മനസ്സിലാക്കിയതോടെ സെക്യൂരിററിയെ ഉപയോഗിച്ച് ഉന്തും തള്ളും നടത്തുകയായിരുന്നു. അസ്ലം ഗുരുക്കളും അർഷിദും എത്തിയ ഇന്നോവ കാർ ചിലർ എറിഞ്ഞു തകർത്തു. റബീയുള്ളയുടെ ഭാര്യ ഷഹറാ ബാനുവിന്റെ പരാതി പ്രകാരം അസ്ലം ഗുരിക്കൾ ഉൾപ്പെടെ ഏഴ്പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാന്റ് ചെയ്യുകയും ചെയ്തു.

മെഡിക്കൽ ഗ്രൂപ്പുകളുടെ അധിപൻ എന്ന രീതിയിൽ റബീയുള്ളയുടെ സാമ്പത്തിക ഇടപാട് ശരിയല്ലെന്ന വിവരം കാസർഗോഡിലെ നിക്ഷേപകർക്കു തന്നെ ഉണ്ടായിട്ടുണ്ട്. ഇതിൽ വൈറ്റ് മണി നൽകിയ അർഷിദ് മാത്രമാണ് ഇപ്പോൾ രംഗത്തുള്ളത്. കേരളത്തിലെ രാഷ്ട്രീയ രംഗത്തുള്ള പലപ്രമുഖരുടേയും ഇടപാടുകൾ റബീയുള്ള വഴിയായി ഉണ്ടെന്നാണ് അറിയുന്നത്. ഒട്ടേറെ വ്യവസായികളും റബീബുള്ളയുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

എന്നാൽ ഇടപാടുകൾ സംബന്ധിച്ചുള്ള സുതാര്യതയിൽ പലർക്കും സംശയമുണ്ട്. അസ്ലം ഗുരുക്കളെപ്പോലുള്ള ഒരാൾ സർക്കാർ അനുവദിച്ച ഗൺമാനൊപ്പം പട്ടാപ്പകൽ പോയി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചു എന്നതും സ്വത്തു തട്ടിയെടുക്കാൻ വന്നുവെന്ന പരാതി ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടതാണ്. നിക്ഷേപകന് യഥാസമയം ഒരു വിവരവും നൽകാതെ മുങ്ങി നടന്നതു കൊണ്ടാണ് അവർക്ക് വീട്ടിൽ പോയി അന്വേഷിക്കേണ്ടി വന്നത്. എന്നാൽ അവരെ കേസിൽ കുടുക്കി രക്ഷപ്പെടാനാണ് ഈ ഗൾഫ് വ്യവസായി ശ്രമിച്ചതെന്ന് കാസർഗോഡുള്ളവർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP