Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദം മുറുകവേ വിശദീകരിക്കാൻ തത്രപ്പാടുമായി മന്ത്രി കെ ടി ജലീൽ; സ്വർണ്ണക്കടത്തു കേസിൽ തന്റെ ഭാഗം വിശദീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു; കോൺസുലേറ്റിൽനിന്നുവന്ന പാക്കറ്റുകൾ പരിശോധനകൂടാതെ മന്ത്രിയുടെ കീഴിലുള്ള സി-ആപ്റ്റ് എന്ന സ്ഥാപനം ഏറ്റുവാങ്ങിയതലും ജലീലിന് വ്യക്തമായ വിശദീകരണമില്ല; കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് യു.എ.ഇയുടെ നയമല്ലെന്ന യുഎഇയുടെ വിശദീകരണവും മന്ത്രിക്ക് തലവേദന

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദം മുറുകവേ വിശദീകരിക്കാൻ തത്രപ്പാടുമായി മന്ത്രി കെ ടി ജലീൽ; സ്വർണ്ണക്കടത്തു കേസിൽ തന്റെ ഭാഗം വിശദീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു; കോൺസുലേറ്റിൽനിന്നുവന്ന പാക്കറ്റുകൾ പരിശോധനകൂടാതെ മന്ത്രിയുടെ കീഴിലുള്ള സി-ആപ്റ്റ് എന്ന സ്ഥാപനം ഏറ്റുവാങ്ങിയതലും ജലീലിന് വ്യക്തമായ വിശദീകരണമില്ല; കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് യു.എ.ഇയുടെ നയമല്ലെന്ന യുഎഇയുടെ വിശദീകരണവും മന്ത്രിക്ക് തലവേദന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുവകേ മന്ത്രി കെ.ടി. ജലീൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തന്റെ ഭാഗം വിശദീകരിക്കാനാണ് മന്ത്രി ഗവർണറെ കണ്ടത്. ഗവർണർ വിളിപ്പിച്ചതിനെ തുടർന്നാണോ, മന്ത്രി സ്വമേധയാ രാജ്ഭവനിൽ എത്തിയതാണോയെന്ന് വ്യക്തമല്ല. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. കേസിൽ മന്ത്രിയുടെ ഇടപെടൽ സംബന്ധിച്ച ചില വിവരങ്ങൾ എൻ.ഐ.എ. ഉദ്യോഗസ്ഥർ ഗവർണറെ ധരിപ്പിച്ചതായി അറിയുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ കൂടിക്കാഴ്ച. സ്വർണക്കടത്ത് കേസിൽ ശരിയായ അന്വേഷണമാണു നടക്കുന്നതെന്ന് ഗവർണർ കഴിഞ്ഞദിവസം ഒരു ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

കേസിലെ പ്രതി സ്വപ്നാ സുരേഷുമായുള്ള ബന്ധവും കോൺസുലേറ്റിൽനിന്നുവന്ന പാക്കറ്റുകൾ പരിശോധനകൂടാതെ മന്ത്രിയുടെ കീഴിലുള്ള സി-ആപ്റ്റ് എന്ന സ്ഥാപനം ഏറ്റുവാങ്ങിയതും വിവാദമായിരിക്കുകയാണ്. കോൺസുലേറ്റിൽനിന്നുവന്ന 32 പെട്ടികൾ സി-ആപ്റ്റിൽ എത്തിക്കുകയും മതഗ്രന്ഥങ്ങളെന്നപേരിൽ പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. തുറന്നുനോക്കാത്ത പെട്ടികളിൽ മതഗ്രഗന്ഥങ്ങളല്ലെന്ന വാദമുയർന്നതോടെയാണ് മന്ത്രി ജലീൽ പ്രതിരോധത്തിലായത്.

Stories you may Like

അതേസമയം വിദേശരാജ്യത്തിന്റെ കോൺസുലേറ്റുമായി മന്ത്രി നയതന്ത്ര മര്യാദ ലംഘിച്ച് ഇടപെട്ടതും അവിടെനിന്ന് സഹായം ഏറ്റുവാങ്ങിയതിനുമെതിരേ പി.ടി. തോമസ് എംഎ‍ൽഎ. ഗവർണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കണമെന്നാണ് ഗവർണറുടെ സെക്രട്ടേറിയറ്റിന്റെ ശുപാർശ. ഈ ഫയൽ ഗവർണറുടെ പരിഗണനയിലാണ്.

നേരത്തെ യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധത്തിൽ സംശയം വിട്ടുമാറാതെ കസ്റ്റംസ് രംഗത്തെത്തിയിരുന്നു. കോൺസുലേറ്റുമായുള്ള ബന്ധത്തിൽ മന്ത്രി മാധ്യമങ്ങൾക്ക് അടക്കം നൽകിയ വിശദീകരണം വിശ്വസിക്കാൻ കസ്റ്റംസ് സംഘം തയാറായിട്ടില്ലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കസ്റ്റംസ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് അയച്ചത്. ജലീൽ മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം അടക്കം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.

ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്‌സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ധനമന്ത്രായത്തിൽ ഉള്ള റിപ്പോർട്ടിന്മേൽ കേന്ദ്ര നടപടി ഉടനുണ്ടാകും. കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്ന് കേന്ദ്രത്തെ കസ്റ്റംസ് അറിയിച്ചു.തിരുവനന്തപുരത്തു നിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയത് ഖുറാൻ ആണെന്നാണ് ജലീൽ പറയുന്നത്.

എന്നാൽ ജലീലിന്റെ വാദത്തെ തള്ളികളയുന്നതാണ് കസ്റ്റംസ് റിപ്പോർട്ട്. മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ല. കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് യു.എ.ഇ അധികൃതർ കൂടി വ്യക്തമാക്കിയതോടെ ജലീലിനെതിരായ കുരുക്ക് മുറുകുകയാണ്.യു.എ.ഇ. കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പായ്ക്കറ്റുകൾ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശസർക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്ന് നിയമമുള്ളപ്പോഴാണ് മന്ത്രി അതിന് മുതിർന്നത്.

ഉള്ളിൽ എന്താണെന്നറിയാതെയാണ് പാഴ്‌സലുകൾ അയച്ചതെന്ന് ജലീൽ പറയുന്നതും കുറ്റകരമാണെന്ന് നയതന്ത്ര വിദഗ്ദ്ധർ പറയുന്നു.കസ്റ്റംസ് ജലീലിന് എതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാട് സ്വർണക്കടത്ത് കേസിൽ നിർണായകമാകും. പ്രിൻസിപ്പൽ സെക്രട്ടറിക്ക് പിന്നാലെ മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ കൂടി ആരോപണങ്ങൾ ഉയരുന്നത് സർക്കാരിനെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP