Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൻഷനും ആനുകൂല്യവുമില്ലാത്തതിനാൽ ലോൺ തിരിച്ചടവ് മുടങ്ങി; 25 ലക്ഷം തിരിച്ചടച്ചില്ലെങ്കിൽ ഉടൻ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ബാങ്കിന്റെ അന്ത്യശാസനം; താൽകാലിക പെൻഷൻ പോലും പിണറായി നൽകാത്തത് വീട്ടിൽ നിന്ന് ഈ പാവത്തെ ഇറക്കി വിടാനോ? വീടും രാധാകൃഷ്ണന് നഷ്ടമായേക്കും

പെൻഷനും ആനുകൂല്യവുമില്ലാത്തതിനാൽ ലോൺ തിരിച്ചടവ് മുടങ്ങി; 25 ലക്ഷം തിരിച്ചടച്ചില്ലെങ്കിൽ ഉടൻ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ബാങ്കിന്റെ അന്ത്യശാസനം; താൽകാലിക പെൻഷൻ പോലും പിണറായി നൽകാത്തത് വീട്ടിൽ നിന്ന് ഈ പാവത്തെ ഇറക്കി വിടാനോ? വീടും രാധാകൃഷ്ണന് നഷ്ടമായേക്കും

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മുഹമ്മദ് ഫസൽ വധക്കേസ് സിപിഎം നേതാക്കൾ ആഗ്രഹിച്ച രീതിയിൽ അന്വേഷിക്കാതിരുന്നതിനാൽ പാർട്ടിയുടെ പകവീട്ടലിൽ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന്. ആകെയുള്ള കിടപ്പാടവും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നഷ്ടമാകുന്ന സ്ഥിതിയാണ്. രണ്ട് മാസത്തിനുള്ളിൽ വീട്ടിൽ നിന്ന് മാറണമെന്നാണ് ബാങ്ക് അധികൃതർ അവസാനമായി നൽകിയ താക്കീത്.വിരമിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും താത്കാലിക പെൻഷൻ പോലും തടഞ്ഞുവച്ചരിക്കുകയാണ്. ഇതോടെ വരുമാനമെന്ന എല്ലാ പ്രതീക്ഷയും രാധാകൃഷ്ണനു അസ്തമിച്ചു.

കോട്ടയം സ്വദേശിയായ രാധാകൃഷ്ണൻ 35 ലക്ഷം രൂപ വായ്പയെടുത്താണ് തൃപ്പൂണിത്തുറയിൽ വീട് വാങ്ങിയത്. ആദ്യമെല്ലാം ഗഡുകൾ കൃത്യമായി അടച്ചിരുന്നു.പിന്നീട് ഫസൽ വധക്കേസിൽ പാർട്ടിയുടെ കണ്ണിലെ കരാടായതോടെ ജീവിതവും മാറിത്തുടങ്ങി.സർക്കാർ തന്നെ
വേട്ടയാടിത്തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തൽഫലമായി തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് സ്ഥലം ജപ്തി ചെയ്യുന്നത്. 25 ലക്ഷം രൂപ ഉടൻ നൽകിയില്ലെങ്കിൽ സ്ഥലവും വീടും നഷ്ടമാകുമെന്നും ലേലത്തിൽ വയ്ക്കുമെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് രാധാകൃഷ്ണൻ പറയുന്നു

2006ലെ ഫസൽ വധക്കേസിന് ശേഷം സിപിഎം നേതൃത്വം വേട്ടയാടിയതോടെ കേസ് നടത്തിയാണ് വീടും സ്ഥലവും സമ്പാദ്യവുമെല്ലാം നഷ്ടമായത്. 2006ൽ സസ്‌പെൻഷനെ തുടർന്ന് 2008ലാണ് തിരികെ ജോലിയിൽ കയറിയത്. പിന്നീട് 2016ൽ ഐപിഎസ് ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് സസ്‌പെൻഷൻ ലഭിച്ചത്. ഇതിനെതിരെ 4-5 വർഷം സുപ്രീംകോടതിയിലടക്കം കേസ് നടത്തിയാണ് ജോലിയിൽ കയറാനായത്.ഗവേഷക വിദ്യാർത്ഥിയായിരുന്നു മകൾ. ഹോസ്റ്റലിൽ ഫീസ് കെട്ടാനാകാതെ വന്ന് പഠനം അവസാനിപ്പിച്ചു. മകൻ സിവിൽ സർവീസ് കോച്ചിങ്ങിനും പോയിരുന്നു. പണമില്ലാതെ വന്നതോടെ ഇതും നിന്നു. രണ്ടുപേരും ഇപ്പോൾ മറ്റ് ജോലികളിലൂടെ ചെറിയ വരുമാനം കണ്ടെത്തുകയാണ്.

വീടിന് സമീപത്ത് വച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റിയതറിഞ്ഞ് നിരവധി പേർ വിളിച്ചിരുന്നു. തനിക്ക് നീതി ലഭിക്കണമെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നും മാത്രമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP