Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എം.ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ കട്ടിലിനടിയിൽ 50 ലക്ഷം സൂക്ഷിച്ചിട്ടുണ്ടെന്ന് വിജിലൻസ് എങ്ങനെ അറിഞ്ഞു? വഴികാട്ടിയ ഒറ്റുകാരൻ ആര്? കോഴിക്കോട്ടെ ലീഗ് നേതാവെന്ന് മുതിർന്ന നേതാക്കൾക്ക് സംശയം; പാർട്ടിക്കകത്തെ ഷാജി വിരുദ്ധർ ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും തലയൂരാൻ പണിപ്പെട്ട് ലീഗ്

കെ.എം.ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ കട്ടിലിനടിയിൽ 50 ലക്ഷം സൂക്ഷിച്ചിട്ടുണ്ടെന്ന് വിജിലൻസ് എങ്ങനെ അറിഞ്ഞു? വഴികാട്ടിയ ഒറ്റുകാരൻ ആര്? കോഴിക്കോട്ടെ ലീഗ് നേതാവെന്ന് മുതിർന്ന നേതാക്കൾക്ക് സംശയം; പാർട്ടിക്കകത്തെ ഷാജി വിരുദ്ധർ ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും  തലയൂരാൻ പണിപ്പെട്ട് ലീഗ്

ബുർഹാൻ തളങ്കര

കോഴിക്കോട് : കെഎം ഷാജിയുടെ വീട്ടിലേക്ക് തെരഞ്ഞെടുപ്പിന് പിന്നാലെ വിജിലൻസിന് വഴികാട്ടിയത് കോഴിക്കോട്ടെ ഒരു ലീഗ് നേതാവാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുണ്ടായ സംശയം ചർച്ചയാകുന്നു. കെഎം ഷാജിയുടെ വീട്ടിൽ പണം ഉള്ള കാര്യം കണ്ണൂരിലെ ലീഗ് നേതാവ് വഴിയാണ് കോഴിക്കോട് നേതാവ് അറിയുന്നത്.

പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോഴിക്കോട്ടെ നേതാവിനോട് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടുള്ള സംഭാഷണമധ്യേയാണ് കണ്ണൂരിലെ നേതാവ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ വിവരമാണ് കൃത്യമായി വിജിലൻസിലെക്ക് എത്തിച്ചേർന്നതന്നെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ണൂരിലെ നേതാവ് തന്നെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ അറിയിച്ചത്.

അമ്പതു ലക്ഷം രൂപ ഷാജിയുടെ വീട്ടിലേക്ക് എത്തിച്ചത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി തന്നെയാണ്. പക്ഷേ ഷാജിയുടെ മണ്ഡലത്തിലേക്ക് അല്ലെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂരിലെ തന്നെ മറ്റാരു മണ്ഡലത്തിലെ ആവശ്യങ്ങൾക്കാണ് ഇത് ഷാജിയുടെ വീട്ടിൽ എത്തിച്ചത്. വിജിലൻസ് സംഘം റെയ്ഡിനായി എത്തിയപ്പോൾ ഏറെനേരം പുറത്ത് രഹസ്യമായി കാത്തിരുന്നത് ഈ മണ്ഡലത്തിലെ ഇടപാടുകാരനെ കയ്യോടെ പിടികൂടാൻ ആയിരുന്നു.

ഒരു മണിക്കൂറിലധികമാണ് വിജിലൻസ് സംഘം ഷാജിയുടെ വീടന്റെ പരിസരത്ത് തമ്പടിച്ചത്. എന്നാൽ വിജിലൻസ് സംഘം എത്തിയ വിവരം ഷാജി മണത്ത് അറിഞ്ഞതോടെയാണ് ഇടപാടുകാരൻ മാറിനിന്നത്. പാർട്ടി നേതൃത്വം അറിഞ്ഞുള്ള പണം ആയതുകൊണ്ടാണ് ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് ഷാജിക്ക് സമ്പൂർണ്ണ സംരക്ഷണം നേതൃത്വം ഒരുക്കുന്നത്.

പണവുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ വിജിലൻസിന് മുന്നിൽ വെളിവാക്കാൻ ഇപ്പോൾ നിലവിലുള്ള തടസം ചില നോട്ടുകെട്ടുകളുടെ സീരിയൽ നമ്പറുകളാണ്. അത്രയും വലിയ തുക സംഭാവന നൽകിയതണെങ്കിൽ അവരും വിജിലൻസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും എന്നുള്ളതാണ് പ്രതിസന്ധി. പാർട്ടിക്കകത്തെ ഷാജി വിരുദ്ധർ ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും രക്ഷപ്പെട്ടു വരുക അത്ര എളുപ്പമല്ല. തുടർ ഭരണം ലഭിച്ചാൽ സിപിഎം ഷാജിയെ പൂട്ടും എന്നുള്ളതും ഏറെ അങ്കലാപ്പോടെയാണ് ഷാജി പക്ഷം നോക്കിക്കാണുന്നത്.

എംഎ‍ൽഎ.യുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ചെയ്തു.

അനധികൃത സമ്പാദ്യമാണെന്ന് പറയാൻ മാത്രമുള്ള അളവില്ലാത്തതിനാൽ പിടിച്ചെടുത്ത 500 ഗ്രാം സ്വർണവും വിദേശകറൻസികളും ഷാജിക്ക് തിരികെ നൽകിയിരുന്നു. ഭ

ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂർക്കുന്നിലെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകൾ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. 2011 മുതൽ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP