Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ മരണം: കെ.കരുണാകരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കുഞ്ഞികൃഷ്ണൻ നായരടക്കം നാല് ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം; പ്രതികൾക്കെതിരെ പൊലീസ് പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി; കേസിൽ പ്രതികളായവർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കോൺഗ്രസ്

ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ മരണം: കെ.കരുണാകരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കുഞ്ഞികൃഷ്ണൻ നായരടക്കം നാല് ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം; പ്രതികൾക്കെതിരെ പൊലീസ് പയ്യന്നൂർ മജിസ്‌ട്രേറ്റ്  കോടതിയിൽ റിപ്പോർട്ട് നൽകി; കേസിൽ പ്രതികളായവർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കോൺഗ്രസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കെ. കരുണാകരൻ സ്മാരക ട്രസ്റ് ചെയർമാനും കോൺഗ്രസ്സ് നേതാവുമായ കെ. കഞ്ഞികൃഷ്ണൻ നായർ, മകനും ട്രസ്റ്റിയുമായ സുരേഷ് കുമാർ, ട്രസ്റ്റ് സെക്രട്ടറി റോഷി ജോസ്, മുസ്ലിം ലീഗ് നേതാവും ട്രഷററുമായ പി.വി. അബ്ദുൾ സലീം എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. പയ്യന്നൂർ മജിസ്ട്രേട്ട് കോടതിക്ക് ചെറുപുഴ എസ്‌ഐ. മഹേഷ് നായർ ഇത് സംബന്ധിച്ച് റിപ്പോർട്ടും നൽകിയിട്ടുണ്ട്. കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞികൃഷ്ണൻ നായർ ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

കുഞ്ഞികൃഷ്ണൻ നായർ ഉൾപ്പെടെയുള്ള അഞ്ച് പേരെ കഴിഞ്ഞ ദിവസം വഞ്ചനാ കുറ്റത്തിന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കരാറുകാരൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം, വഞ്ചനാ തുടങ്ങിയ കേസുകളിൽ പ്രതികളായ കുഞ്ഞികൃഷ്ണൻ നായരുൾപ്പെടെയുള്ള കോൺഗ്രസ്സുകാർക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കും. ജോസഫിന്റെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്താൻ കെപിസിസി. മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് ലഭിക്കാൻ കാലതാമസമുണ്ടാകും. മൂന്ന് മാസമാണ് അന്വേഷത്തിന് നൽകിയ കാലാവധി.

എന്നാൽ അതിന് മുമ്പ് തന്നെ കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതികളായ സാഹചര്യത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. പ്രതികളായവർക്ക് നിയമസഹായം പോലും നൽകേണ്ടതില്ല എന്ന നിലപാടിലാണ് കോൺഗ്രസ്സ് നേതൃത്വം. കരുണാകരൻ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത് കോൺഗ്രസ്സ് നേതൃത്വവുമായി ആലോചിക്കാതെയായിരുന്നു. വ്യക്തിപരമായി ചിലർ തുടങ്ങിയതാണ് ചെറുപുഴയിലെ ട്രസ്റ്റും ആശുപത്രിയും. മരിച്ച ജോസഫുമായി ട്രസ്റ്റ് ഉണ്ടാക്കിയ കരാറിൽ പാകപ്പിഴകളുണ്ടായിട്ടുണ്ടെന്നും കോൺഗ്രസ്സ് നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ യാതൊരു സഹായവും നൽകേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കയാണ് കോൺഗ്രസ്സ് നേതൃത്വം.

ജോസഫിന്റെ മരണത്തിന് കാരണമായത് 1.4 കോടി രൂപ കുടിശ്ശിക നൽകാത്തതിനെ തുടർന്നാണെന്ന് സഹോദരൻ മാർട്ടിൻ ചെറുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസ്സ് നേതാക്കളടക്കമുള്ള ഭാരവാഹികളെ പൊലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ 5 ാം തീയ്യതി രാവിലെയാണ് കരാറുകാരൻ ജോസഫ് ചെറുപുഴ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിൽ നിന്നും തലേദിവസം രേഖകളുമായി ഇറങ്ങിയ ജോസഫ് പോകുമ്പോൾ ആശുപത്രി നിർമ്മാണം നടത്തിയ ഇനത്തിൽ കുടുശ്ശിക സംബന്ധിച്ച ചർച്ച നടത്താനാണ് പോകുന്നതെന്നും ഭാര്യയോട് പറഞ്ഞിരുന്നു.

വൈകീട്ട് ഏഴ് മണിയോടെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ സമയം കഴിഞ്ഞിട്ടും ജോസഫ് തിരിച്ചെത്താതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തി. അപ്പോഴൊന്നും ജോസഫിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 5 ന് രാവിലെ ആശുപത്രിയുടെ ടെറസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലേയും കാലിലേയും ഞരമ്പുകൾ മുറിച്ച് രക്തം വാർന്ന് മരണമടയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ജോസഫ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ ഉറച്ച് വിശ്വസിക്കുന്നു. ഇക്കാര്യത്തിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഉന്നത തലത്തിലുള്ള അന്വേഷണം ആവശ്യപ്പെടനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP