Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ നടന്നിട്ട് നാലു മാസം; ആത്മഹത്യാ കുറിപ്പിൽ പേരുണ്ടായിട്ടും ഒരു പോറൽ പോലുമേൽക്കാതെ വെള്ളാപ്പള്ളി നടേശൻ വിലസുന്നു; കുമ്മനത്തിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേരളാ പൊലീസ് വെള്ളാപ്പള്ളിയുടെ കാര്യത്തിൽ കാണിക്കുന്നത് ഇരട്ടത്താപ്പ്; ഹർഷിത അട്ടല്ലൂരിയുടെ അന്വേഷണവും അവസാനിച്ചു

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ നടന്നിട്ട് നാലു മാസം; ആത്മഹത്യാ കുറിപ്പിൽ പേരുണ്ടായിട്ടും ഒരു പോറൽ പോലുമേൽക്കാതെ വെള്ളാപ്പള്ളി നടേശൻ വിലസുന്നു; കുമ്മനത്തിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേരളാ പൊലീസ് വെള്ളാപ്പള്ളിയുടെ കാര്യത്തിൽ കാണിക്കുന്നത് ഇരട്ടത്താപ്പ്; ഹർഷിത അട്ടല്ലൂരിയുടെ അന്വേഷണവും അവസാനിച്ചു

ശ്രീലാൽ വാസുദേവൻ

ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭീഷണിയും പീഡനവും മൂലം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് നാലു മാസം തികയുന്നു. ജൂൺ 24 ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ മഹേശനെ കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ കണ്ടെത്തിയത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ വെള്ളാപ്പള്ളിയും മൈക്രോഫിനാൻസ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരുമാണെന്നായിരുന്നു 32 പേജുള്ള നടേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്.

അതിൽ പേര് പറഞ്ഞിരിക്കുന്ന മുഴുവൻ ആൾക്കാരും യാതൊരു കുഴപ്പവുമില്ലാതെ സമൂഹ മധ്യത്തിൽ നടക്കുമ്പോഴും മഹേശന്റെ കുടുംബത്തിന് ഇനിയും നീതി കിട്ടിയിട്ടില്ല. രാഷ്ട്രീയ സമ്മർദം മൂലം ലോക്കൽ പൊലീസ് അന്വേഷണത്തിൽ നിന്നൊഴിവായ കേസിന്റെ അന്വേഷണ മേൽനോട്ടം ഐജി ഹർഷിത അട്ടല്ലൂരിയെ ആണ് ഏൽപിച്ചിരുന്നത്. ഒരു പുരോഗതിയും ഇതുവരെ അന്വേഷണത്തിൽ ഉണ്ടായിട്ടില്ല.

ഒരു സാധാരണക്കാരന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത് എങ്കിൽ ഉടനടി അറസ്റ്റും റിമാൻഡും നടക്കുന്ന സ്ഥാനത്താണ് വ്യക്തമായ തെളിവുണ്ടായിട്ടും നടേശനെയും അദ്ദേഹത്തിന് ഒത്താശ ചെയ്ത പൊലീസുകാരെയും ഒന്നും ചെയ്യാതെ വിട്ടിരിക്കുന്നത്. തട്ടിപ്പ് കേസിൽ പേര് പരാമർശിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്ന കേരളാ പൊലീസിന്റെ നടപടി കാണുമ്പോഴാണ് ആത്മഹത്യാ കുറിപ്പിൽ പേരുണ്ടായിട്ടും വെള്ളാപ്പള്ളി നടേശനെതിരേ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിലുള്ള ഇരട്ടത്താപ്പ് പുറത്തു വരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് വെള്ളാപ്പള്ളിക്ക് എതിരായ കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. നീതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് മഹേശന്റെ കുടുംബം. അതിന്റെ നടപടി ക്രമങ്ങൾ താമസിക്കുകയും ചെയ്യുന്നു. നിയമസംവിധാനത്തിൽ സാധാരണ പൗരനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് പൊലീസിന്റെയും സർക്കാരിന്റെയും നടപടിയെന്നാണ് വെള്ളാപ്പള്ളിയെ എതിർക്കുന്നവർ പറയുന്നത്.

സംഭവത്തിൽ പ്രതിസ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഒഴിവാക്കാനുള്ള നീക്കം അന്നു തന്നെ ആരംഭിച്ചിരുന്നു. ഇനി കേസ് എടുക്കേണ്ടി വന്നാൽ തന്നെ പ്രേരണാക്കുറ്റം ്രൈകംബ്രാഞ്ച് സംഘത്തിന്റെ തലയിൽ വച്ചു കെട്ടാനും വെള്ളാപ്പള്ളിയെ വിശുദ്ധനാക്കാനുമുള്ള ശ്രമമാണ് നടന്നത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങൾ ഉള്ളത് വെള്ളാപ്പള്ളിക്കും ്രൈകംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടിആർ സന്തോഷിനും എഎസ്ഐ ഗോപകുമാറിനും എതിരേയാണ്. ആത്മഹത്യാക്കുറിപ്പ് മരണമൊഴിയായി കണ്ട് കേസ് എടുക്കേണ്ടതാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഇതിനായി കുറിപ്പിൽ പേരുള്ളവരെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യണം.

അതിന് ശേഷം മൊഴിയെടുത്ത് അന്വേഷണം നടത്തി ഒന്നുകിൽ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ആണ് വേണ്ടത്. ഇവിടെ ഇതുവരെ ഈ മൂന്നു പേർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. മഹേശന്റെ ബന്ധുക്കളുടെ മൊഴിയെടുപ്പാണ് നടന്നത്. അതിന് ശേഷം വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സ്വയം രക്ഷപ്പെടാൻ വേണ്ടി എത്ര തരം താണ കളിയും കളിക്കുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ. അതു കൊണ്ടു തന്നെയാണ് മൈക്രോഫിനാൻസ് തട്ടിപ്പ് തനിക്ക് തട്ടുകേടാകുമെന്ന് വന്നപ്പോൾ മഹേശന്റെ തലയിലേക്ക് കെട്ടിവച്ചത്.

മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതു പോലെ ്രൈകംബ്രാഞ്ച് സംഘം അദ്ദേഹത്തെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അത് വെള്ളാപ്പള്ളിക്ക് വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. ഏറ്റവുമധികം മാനസിക പീഡനം നടത്തിയത് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടിആർസന്തോഷും എഎസ്ഐ ഗോപകുമാറും ആണെന്ന് മഹേശന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇത് വെള്ളാപ്പള്ളിക്ക് വേണ്ടിയാണെന്നും കുറിപ്പിൽ പറയുന്നു. ഈ കുറിപ്പിലെ ചില വാചകങ്ങൾ മാത്രം തനിക്ക് തോന്നുന്ന രീതിയിൽ വ്യാഖ്യാനിച്ച് ഒരു പിടിവള്ളിയാക്കി, അതിൽ തൂങ്ങി കിടക്കുകയാണ് നടേശൻ.

കുറ്റമെല്ലാം ്രൈകംബ്രാഞ്ചുകാരുടെയാണെന്ന് നടേശൻ പറയുന്നു. അതിനൊപ്പം മഹേശൻ നിരപരാധിയാണെന്നും അയാൾ വെറും കോ-ഓർഡിനേറ്റർ മാത്രമാണെന്നും വെള്ളാപ്പള്ളി പറയുന്നത് അയാളുടെ അതിബുദ്ധിയാണ് വ്യക്തമാക്കുന്നത്. തനിക്കും മകനുമെതിരേ രൂക്ഷവിമർശനം അഴിച്ചു വിട്ട് കത്തെഴുതിയ മഹേശനെ കുറ്റപ്പെടുത്താതെ ഇരിക്കുന്നതിലൂടെ ഡബിൾ ഗെയിമാണ് നടേശൻ കളിക്കുന്നത്. മഹേശനെ നിരന്തരം സമ്മർദത്തിലാഴ്‌ത്തിയ ്രൈകംബ്രാഞ്ച് സംഘം അത് നടേശന് വേണ്ടി തന്നെ ചെയ്തതാണ്.

വെള്ളാപ്പള്ളിക്ക് വേണ്ടി മഹേശനെ സമ്മർദത്തിലാഴ്‌ത്തിയ ്രൈകംബ്രാഞ്ച് സംഘം ശരിക്കും മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ നിന്നൂരാൻ വേണ്ടി ഒരു നിരപരാധിയുടെ തലയിൽ എല്ലാം കെട്ടിവയ്ക്കാൻ നോക്കുന്ന വെള്ളാപ്പള്ളി, ഒരു തട്ടു കേട് വന്നാൽ അത് തങ്ങളുടെ തലയിലേക്ക് വയ്ക്കുമെന്ന് ചിന്തിക്കാനുള്ള കോമൺ സെൻസു പോലും ്രൈകംബ്രാഞ്ച് പൊലീസുകാർക്കില്ലാതെ ആയിപ്പോയി. ഒടുവിൽ വെള്ളാപ്പള്ളി എല്ലാ കുറ്റവും ക്രൈംബ്രാഞ്ചുകാരുടെ തലയിൽ കെട്ടിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP