Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

11 വർഷം മുമ്പ് ഭാര്യ മരിച്ചു; ഖത്തറിലെ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫീസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം വീണ്ടും വിവാഹം ചെയ്തു; അക്കൗണ്ടിലെ രണ്ട് കോടി രണ്ടാം ഭാര്യയുടെ പേരിലായപ്പോൾ പ്രവാസിയുടെ കെട്ടി തൂങ്ങി മരണം; നെയ്യശ്ശേരി ജോൺ വിൽസണിന്റെ മരണത്തിലെ ദുരൂഹത തീർക്കാൻ ഹൈക്കോടതി ഇടപെടൽ; കേസ് ഫയൽ വീണ്ടും തുറന്ന് ജില്ലാ ക്രൈംബ്രാഞ്ചും; ഗൾഫിൽ 150ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരന്റെ മരണത്തിന് പിന്നിൽ രണ്ടാം ഭാര്യയോ?

11 വർഷം മുമ്പ് ഭാര്യ മരിച്ചു; ഖത്തറിലെ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫീസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം വീണ്ടും വിവാഹം ചെയ്തു; അക്കൗണ്ടിലെ രണ്ട് കോടി രണ്ടാം ഭാര്യയുടെ പേരിലായപ്പോൾ പ്രവാസിയുടെ കെട്ടി തൂങ്ങി മരണം; നെയ്യശ്ശേരി ജോൺ വിൽസണിന്റെ മരണത്തിലെ ദുരൂഹത തീർക്കാൻ ഹൈക്കോടതി ഇടപെടൽ; കേസ് ഫയൽ വീണ്ടും തുറന്ന് ജില്ലാ ക്രൈംബ്രാഞ്ചും; ഗൾഫിൽ 150ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരന്റെ മരണത്തിന് പിന്നിൽ രണ്ടാം ഭാര്യയോ?

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയെ നടുക്കിയ നെയ്യശേരി സ്വദേശിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മങ്ങാട്ടുകവലയിൽ താമസിച്ചിരുന്ന നെയ്യശ്ശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസണെ (65) 2018 ഡിസംബർ 31 ന് വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോടികളുടെ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള രണ്ടാം ഭാര്യയുടെ കടുത്ത സമ്മർദമാണ് മരണത്തിനു പിന്നിലെന്ന മക്കളുടെ ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

2 കോടിയിലേറെ രൂപയും സ്വത്തു രേഖകളും രണ്ടാം ഭാര്യ കൈവശപ്പെടുത്തിയെന്നും ബന്ധുക്കൾ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിൽസണെ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. വിൽസന്റെ രണ്ടാം ഭാര്യ ലിസി കോട്ടയം പാമ്പാടി സ്വദേശിനി ഈ സമയം, ആദ്യ ഭാര്യയിലെ മക്കൾക്കൊപ്പം കോട്ടയത്തുള്ള ദേവാലയത്തിൽ പോയിരിക്കുകയായിരുന്നു. ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫിസറായി ജോൺ വിത്സൺ ദീർഘകാലം പ്രവർത്തിച്ചിരുന്നു. 11 വർഷം മുൻപ് ജോണിന്റെ ഭാര്യ വൽസമ്മ രോഗത്തെ തുടർന്ന് മരിച്ചു. ഖത്തറിൽ നിന്നും വിരമിച്ച ശേഷം നാട്ടിലെത്തിയ ജോൺ, പിന്നീട് പാമ്പാടി സ്വദേശിനിയെ വിവാഹം ചെയ്തു. ഇവരെയാണ് മറ്റ് ബന്ധുക്കൾ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കൾ ആദ്യം തൊടുപുഴ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാമ്പാടി സ്വദേശിനിയായ ഭാര്യയും മകനും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇതു തള്ളുകയും, ജോണിന്റെ മക്കളുടെ പരാതി അതീവ ഗൗരവത്തോടെ കണ്ട് സമഗ്ര അന്വേഷണത്തിനും ഉത്തരവിട്ടു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കു അന്വേഷണ ചുമതല നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി: ടി.എ. ആന്റണിക്കാണ് അന്വേഷണ ചുമതല.

വിൽസൺ രണ്ടാമത് വിവാഹം ചെയ്ത ഭർത്താവ് മരിച്ച പാമ്പാടി സ്വദേശിനിക്ക് പ്രായപൂർത്തിയായ രണ്ട് ആൺ മക്കളുണ്ട്. പാമ്പാടി സ്വദേശിനിയുടെ ഇളയ മകൻ ഡൽഹിയിൽ വിദ്യാർത്ഥിയും. ഇടയ്ക്കിടെ ഇയാൾ മങ്ങാട്ടുകവലയിലെ വീട്ടിൽ എത്തിയിരുന്നു. ജോണിന്റെ ഒരു മകനെ, പാമ്പാടി സ്വദേശിനിയുടെ നേതൃത്വത്തിൽ വീട്ടിൽ നിന്നു പുറത്താക്കിയതായി ജോണിന്റെ മക്കളുടെ പരാതിയിൽ ആരോപിക്കുന്നു. രണ്ടാം ഭാര്യയുടെ വരവോടെ, വർഷങ്ങളായി വിൽസണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിർത്തിയെന്നും, 565 ദിവസത്തെ ദാമ്പത്യത്തിനിടയിൽ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റിയെന്നും ജോണിന്റെ മക്കളുടെ പരാതിയിൽ പറയുന്നു.

പാമ്പാടി സ്വദേശിനിയുടെ സുഹൃത്തെന്ന പേരിൽ ഒരാൾ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ജോണിന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്താൻ പാമ്പാടി സ്വദേശിനി ശ്രമം തുടങ്ങി. നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉൾപ്പെടെയുള്ള രേഖകളുമായാണ് പാമ്പാടി സ്വദേശിനി ഇവിടെ നിന്നും പോയതെന്നും മക്കളുടെ പരാതിയിൽ ആരോപിക്കുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ച നിലയിലാണ്. ഇതും സംശയത്തിന് ഇട നൽകി. വിൽസന്റെ മരണശേഷമാണ് മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന കാര്യം പുറംലോകം അറിഞ്ഞത്.

ഇതേത്തുടർന്ന് വിൽസന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഗൾഫ് മേഖലകളിലെ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരനാണ് വിൽസൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP