Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണനെ തിരഞ്ഞ് പൊലീസ് നെട്ടോട്ടമോടുമ്പോൾ അദ്ദേഹം ആരുമറിയാതെ ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; കൊച്ചി പനങ്ങാടുള്ള റിസോർട്ടിൽ തങ്ങിയത് സഹായിക്കൊപ്പം; ഒത്താശ ചെയ്തത് മലയാളികളായ അഭിഭാഷകരും; മൂന്ന് ദിവസം താമസിച്ച ശേഷം കോയമ്പത്തൂരിലെത്തി

കർണനെ തിരഞ്ഞ് പൊലീസ് നെട്ടോട്ടമോടുമ്പോൾ അദ്ദേഹം ആരുമറിയാതെ ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; കൊച്ചി പനങ്ങാടുള്ള റിസോർട്ടിൽ തങ്ങിയത് സഹായിക്കൊപ്പം; ഒത്താശ ചെയ്തത് മലയാളികളായ അഭിഭാഷകരും; മൂന്ന് ദിവസം താമസിച്ച ശേഷം കോയമ്പത്തൂരിലെത്തി

കൊച്ചി: അറസ്റ്റിലായ ജസ്റ്റിസ് കർണൻ ഒളിവിൽ കഴിഞ്ഞത് കേരളത്തിലെന്ന് പൊലീസ്. കൊച്ചിയിലെ പനങ്ങാടുള്ള സ്വകാര്യ റിസോർട്ടിലാണ് അദ്ദേഹം ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് വിവരം. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് ജസ്റ്റിസ് കർണൻ പിടിയിലായത്. കഴിഞ്ഞ ഒരാഴ്‌ച്ചയായി ബംഗാൾ പൊലീസ് ഇദ്ദേഹത്തെ തെരയുകയായിരുന്നു. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മലയാളിയായ അഭിഭാഷകന്റെ സഹായത്തോടെയാണ് ഇദ്ദേഹം കൊച്ചിയിൽ കഴിഞ്ഞിരുന്നതെന്നാണ് വിവരം. കർണനെ ചെന്നൈയിലേക്ക് കൊണ്ടു വന്ന ശേഷം നാളെയോടെ ഇദ്ദേഹത്തെ കൊൽക്കത്തയിലേക്ക് കൊണ്ടു പോകും. കൊച്ചി പനങ്ങാടുള്ള റിസോർട്ടിൽ മൂന്ന് ദിവസമാണ് കർണൻ താമസിച്ചത്. സഹായിയോടൊപ്പമാണു കർണൻ ഇവിടെ കഴിഞ്ഞിരുന്നത്. റിസോർട്ടിൽനിന്നു മൂന്നുദിവസം മുമ്പു കോയമ്പത്തൂരിലേക്കു പോയി.

മൊബൈൽ ഫോൺ സിഗ്‌നലുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പൊലീസിനെ കോയമ്പത്തൂരിലെത്തിച്ചത്. കർപ്പകം കോളജിനു സമീപത്തുള്ള റിസോർട്ടിൽ നിന്നാണു കർണനെ പിടികൂടിയതെന്നാണു റിപ്പോർട്ട്. മൂന്നു ദിവസം റിസോർട്ടിൽ താമസിച്ചു നിരീക്ഷണം നടത്തിയ ശേഷമാണു പൊലീസ് നടപടികളിലേക്കു കടന്നത്. ആദ്യം അറസ്റ്റിനെ ചെറുക്കാൻ ശ്രമിച്ച കർണൻ പിന്നീട് സഹകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഴിമതിയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനുശേഷം കർണൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

മുംബൈ വഴിയുള്ള കൊൽക്കത്ത വിമാനത്തിലാണു കർണനുമായി പൊലീസ് സംഘം തിരിച്ചത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലേയ്ക്കാകും കർണനെ മാറ്റുക എന്നാണു വിവരം. മെയ് 9നാണ് കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി കർണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചത്. മെയ്‌ പത്തിന് ചെന്നൈയിലെത്തിയ കർണൻ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ ജൂൺ 12ന് കർണൻ സർവ്വീസിൽ നിന്നും വിരമിച്ചു. തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ നൽകിയ ഹർജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി രജിസ്റ്റ്രി വ്യക്തമാക്കി. ഇക്കാര്യം കർണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP