Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജയിംസ്; സംശയമുള്ള മകളുടെ അജ്ഞാത സുഹൃത്തിനെ കുറിച്ച് സിബിഐ അന്വേഷിച്ചില്ല; ഡിജിറ്റൽ തെളിവുകൾ സിബിഐക്ക് നൽകാം; തിരോധന കേസിൽ പിതാവിന്റെ വെളിപ്പെടുത്തൽ മറുപടി സത്യവാങ്മൂലത്തിൽ

ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജയിംസ്; സംശയമുള്ള മകളുടെ അജ്ഞാത സുഹൃത്തിനെ കുറിച്ച് സിബിഐ അന്വേഷിച്ചില്ല; ഡിജിറ്റൽ തെളിവുകൾ സിബിഐക്ക് നൽകാം; തിരോധന കേസിൽ പിതാവിന്റെ വെളിപ്പെടുത്തൽ മറുപടി സത്യവാങ്മൂലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുക്കൂട്ട്തറയിൽ നിന്ന് ആറുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിബിഐ പോലും ഇക്കാര്യത്തിൽ, ക്യത്യമായ ഉത്തരം തന്നിട്ടില്ല. എന്നാൽ, ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ ജെയിംസ്. മകളുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. താൻ ഉന്നയിച്ച സംശയങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്നും അച്ഛൻ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 19 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.

സംശയമുള്ള അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ തയ്യാറായില്ലെന്നും ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് ആരോപിക്കുന്നു. സിബിഐ സംഘം ശരിയായ ദിശയിൽ കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണ്.

അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്നാണ് ജെയിംസ് ജോസഫിന്റെ പേടി. രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാൻ തയ്യാറാകുന്നതെങ്കിൽ ആളിന്റെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും അച്ഛൻ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഉറപ്പ് നൽകുന്നു. ജസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്.

ഈ ദിശയിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും പരാതിയുണ്ട്. സിബിഐ ആകെ സംശയിച്ചത് ജസ്നയുടെ സഹപാഠിയെയാണ്. അയാളെ സിബിഐ സംഘം പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങൾ കിട്ടിയിരുന്നില്ല. ജസ്നയെ കാണായതിന്റെ തലേദിവസം ജസ്നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താൻ സിബിഐ സംഘം ശ്രമിച്ചില്ലെന്നും അച്ഛൻ കുറ്റപ്പെടുത്തുന്നു.

ജസ്‌ന തിരോധാന കേസിൽ അച്ഛന്റെ ഹർജിക്കെതിരെ നേരത്തെ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പിതാവ് നൽകിയ ഹർജിയിലെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോൾ പറയാത്ത കാര്യങ്ങളാണ് ഹർജിയിൽ പറയുന്നത്. ജസ്‌നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്. ആർത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്‌നയുടെ പിതാവിന്റെ ഹർജി.

ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്നും നിലവിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ കോടതിയിൽ പറഞ്ഞു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ 2018 മാർച്ച് 22-നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.

ജസ്നയുടെ അച്ഛൻ ഹർജിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാന രഹിതമായ മൊഴികൾ തള്ളിയതാണെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു. ഈ വിശദീകരണം പരിശോധിച്ചാണ് ഇന്ന് മറുപടി സത്യവാങ് മൂലം നൽകിയത്.

ജസ്നയ്ക്ക് അമിത ആർത്തവ രക്തസ്രാവം ഉണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് ഹർജിയിൽ പറയുന്നു. അബോർഷൻ മരുന്ന് കഴിച്ചതിനാലാണോ ഇത്തരത്തിൽ അമിത രക്തസ്രാവം ഉണ്ടായതെന്നും സി ബി ഐ അന്വേഷണം നടത്തിയിട്ടില്ല. കാണാതായ ശേഷം വന്ന ഫോൺകോളുകൾ സിബിഐ അന്വേഷിച്ചില്ല. എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്തതും പരിശോധിച്ചില്ല. ഹോസ്റ്റലിൽ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് സിബിഐ നിഷേധിക്കുന്നത്.

ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയും കേസ് തെളിയിക്കപ്പെടേണ്ട കേസുകളുടെ പട്ടികയിൽ ചേർക്കാൻ അനുവദിക്കണമെനുമാണ് സിബി ഐയുടെ റിപ്പോർട്ടിലെ ആവശ്യം.

ജസ്ന കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും ജസ്‌നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ ജസ്‌നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നതാണ് സിബിഐ കേസ് അവസാനിപ്പിക്കാൻ കാരണം. ജസ്‌നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ എടുക്കുന്ന നിലപാട് ഇതാണ്.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്‌ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. വീട്ടിൽ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്‌നയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജസ്‌നയുടെ സഹോദരൻ ജെയ്‌സ് ജോൺ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP