Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർതൃപീഡനത്തിന് തെളിവില്ലെന്ന് പൊലീസ്; അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെ ശ്രുതിയുടെ ശബ്ദരേഖ പുറത്ത്; വീട്ടുകാർക്ക് അയച്ച ശബ്ദസന്ദേശത്തിൽ അനീഷ് ഉപദ്രവിച്ചതടക്കം ഗുരുതര ആരോപണങ്ങൾ; റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകയുടെ മരണം ഭർതൃപീഡനത്തെ തുടർന്ന്

ഭർതൃപീഡനത്തിന് തെളിവില്ലെന്ന് പൊലീസ്; അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെ ശ്രുതിയുടെ ശബ്ദരേഖ പുറത്ത്; വീട്ടുകാർക്ക് അയച്ച ശബ്ദസന്ദേശത്തിൽ അനീഷ് ഉപദ്രവിച്ചതടക്കം ഗുരുതര ആരോപണങ്ങൾ; റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകയുടെ മരണം ഭർതൃപീഡനത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗ്ഗൂരു: ബെംഗ്ഗൂരുവിൽ റോയിട്ടേഴ്‌സിലെ മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭർതൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ഭർത്താവ് അനീഷ് കോറോത്ത് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി വീട്ടുകാർക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. ശബ്ദരേഖയിൽ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയിൽ

ശ്രുതിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷിനെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ആരോപണ വിധേയനായ അനീഷിനെതിരെ ഭർതൃപീഡനത്തിന് കേസ് എടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ഭർതൃപീഡനത്തിന് തെളിവില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെയാണ് ശ്രുതിയുടെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

ശ്രുതിയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം നേരത്തെ കർണാടക സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗ്ലൂരു പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് അന്വേഷിക്കുന്നതിന് ചുമതല നൽകി.

മാർച്ച് 22നാണ് വൈറ്റ് ഫീൽഡിലെ ഫ്‌ളാറ്റിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭർത്താവ് അനീഷ് കോറോത്തിന്റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ശ്രതിയുടെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. ശ്രുതി മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ അനീഷിനെ കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല.

മരണം നടന്നതിന് രണ്ട് ദിവസം മുൻപേ ഭർത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നതായാണ് വിവരം. മൈസൂരുവിൽ ഒരു സുഹൃത്തിന്റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് അവിടെ നിന്നും പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോൺ ഓഫ് ചെയ്ത നിലയിലാണ്.

മുമ്പ് ശ്രുതിയെ കൊലപ്പെടുത്താൻ അനീഷ് ശ്രമിച്ചിരുന്നതായി ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ അടക്കം പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അനീഷ് എവിടെയാണെന്ന് കണ്ടെത്താൻ ബെംഗളുരു വൈറ്റ്ഫീൽഡ് പൊലീസിന് കഴിഞ്ഞിട്ടില്ല.

അനീഷിന്റെ കണ്ണൂരിലെ വീട്ടിലെത്തി ബെംഗളുരു പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അനീഷിന്റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല.

ശ്രുതിയെ അനീഷ് ക്രൂരമായി മർദ്ദിച്ചിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശ്രുതിയെ അനീഷ് ക്രൂരമായി മർദ്ദിച്ചിരുന്നു. ശ്രുതിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഫ്‌ളാറ്റിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന വഴി ശ്രുതിയെ അനീഷ് പിന്തുടർന്നിരുന്നു. ഫ്‌ളാറ്റിൽ നിന്ന് ദിവസവും ബഹളം കേൾക്കാറുണ്ടായിരുന്നുവെന്നും സമീപവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

ശ്രുതിയുടെ ശമ്പളം വീട്ടുകാർക്ക് നൽകുന്നത് അനീഷ് എതിർത്തിരുന്നു. ശ്രുതി എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകൾ ഫ്‌ളാറ്റിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഭർത്താവ് അനീഷിന്റെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ ഒന്നിൽ ശ്രുതി എഴുതിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP