Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂടത്തായി ഹീറോ സൈമണെ തോൽപ്പിക്കാനാവില്ല മക്കളേ; ലോക്ക്ഡൗൺ ലംഘിച്ച് തുണിക്കട തുറന്ന ജോസ് കരിക്കിനേത്തിനെതിരേ ഒടുക്കം പൊലീസ് കേസെടുത്തു; രാഷ്ട്രീയക്കാരുടെ പിന്തുണയോടെ അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയ ഉടമയെ രക്ഷിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ജോസിന് വേണ്ടി ഇടപെട്ടത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ; കൊലക്കേസിൽ അടക്കം പ്രതിയായ ജോസിനെ രക്ഷിക്കാനുള്ള നീക്കത്തിൽ പൊലീസ് സേനയിലും അമർഷം

കൂടത്തായി ഹീറോ സൈമണെ തോൽപ്പിക്കാനാവില്ല മക്കളേ; ലോക്ക്ഡൗൺ ലംഘിച്ച് തുണിക്കട തുറന്ന ജോസ് കരിക്കിനേത്തിനെതിരേ ഒടുക്കം പൊലീസ് കേസെടുത്തു; രാഷ്ട്രീയക്കാരുടെ പിന്തുണയോടെ അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയ ഉടമയെ രക്ഷിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ജോസിന് വേണ്ടി ഇടപെട്ടത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ; കൊലക്കേസിൽ അടക്കം പ്രതിയായ ജോസിനെ രക്ഷിക്കാനുള്ള നീക്കത്തിൽ പൊലീസ് സേനയിലും അമർഷം

ശ്രീലാൽ വാസുദേവൻ

അടൂർ: ലോക്ക് ഡൗൺ നിയമം ലംഘിച്ച് കിളിവാതിൽ കച്ചവടം നടത്തിയ കേസിൽ കരിക്കിനേത്ത് സിൽക്സ് ഗലേറിയ ഉടമ ജോസ് കരിക്കിനേത്തിനെ രക്ഷിക്കാനുള്ള ശ്രമം കൂടത്തായി ഹീറോയായ പത്തനംതിട്ട എസ്‌പി കെ.ജി. സൈമൺ ഇടപെട്ട് പൊളിച്ചടുക്കി. ജോസിനെ കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മറുനാടൻ വാർത്തയെ തുടർന്നാണ് നടപടി. വിഷുവിന്റെ തലേന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അടൂർ കരിക്കിനേത്തിൽ കിളിവാതിൽ തുറന്ന് ആളെ അകത്തു കയറ്റി കച്ചവടം നടത്തുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചത്.

ലോക്കൽ പൊലീസിനെ അറിയിച്ചാൽ വിവരം ചോരുമെന്ന് മനസിലാക്കിയ എസ്‌പി ഷാഡോ പൊലീസിനെയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും കടയിലേക്ക് അയച്ചു. ഇവർ ഇടപാടുകാരെന്ന വ്യാജേനെ അകത്തു കയറുകയായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും പേര് വിവരം ശേഖരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ലോക്കൽ പൊലീസിനെ വിളിച്ചു വരുത്തിയത്. ഇതിനിടെ ജോസിനെ പോകാൻ അനുവദിക്കുകയും ചെയ്തു. ഇയാൾ സ്ഥലത്ത് ഇല്ലെന്ന് വരുത്താനയിരുന്നു നീക്കം. ഇതിനോടകം വിവരം എസ്‌പിക്ക് പൊലീസ് കൈമാറിയിരുന്നു. പ്രതികളെ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് രക്ഷിക്കാനുള്ള ഇടപെടൽ നടന്നത്. രാഷ്ട്രീയക്കാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വിളി സ്റ്റേഷനിലേക്ക് വന്നു.

ഷാഡോ പൊലീസ് ചെല്ലുന്ന സമയത്ത് ഉടമ കൈപ്പട്ടൂർ കരിക്കിനേത്ത് ഹൗസ് ജോസ്, അക്കൗണ്ടന്റായ കൊടുമൺ സ്വദേശി ബിനു, ജീവനക്കാരനായ പിറവന്തൂർ സ്വദേശി സുജേഷ്, സെയിൽസ് ഗേൾസ് ആയ ഷിജിന, ജയശ്രീ, ഇലക്ട്രീഷ്യനായ കട്ടപ്പന സ്വദേശി അനീഷ്, തുണി വാങ്ങാൻ വന്ന അരവിന്ദാക്ഷൻ നായർ, രാജലക്ഷ്മി എന്നിവരാണ് കടയിലുണ്ടായിരുന്നത്. ഇതിൽ ജോസിനെ മാത്രം ഒഴിവാക്കിയുള്ള പ്രതിപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. വിവരം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെ അക്കാര്യം പറഞ്ഞ് പൊലീസ് രാഷ്ട്രീയക്കാരുടെ സമ്മർദത്തിൽ നിന്ന് തലയൂരി.

വിഷുവും ഈസ്റ്ററും പ്രമാണിച്ച് അടൂർ കരിക്കിനേത്തിൽ രഹസ്യ കച്ചവടം നടന്നു വരുന്നുവെന്നാണ് ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസിനെ പരിശോധനയ്ക്ക് അയച്ചത്. തുണിക്കടയും മുൻവശം അടഞ്ഞു കിടക്കുകയാണ്. സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തെ കിളിവാതിലിലൂടെയാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പൊലീസ് ചെല്ലുമ്പോൾ തുണിയെടുക്കാൻ വന്ന മൂന്നു പേരും കൂടിയുണ്ടായിരുന്നു. ഇവർ മകന്റെ വിവാഹ ആവശ്യത്തിന് വേണ്ടി തുണി എടുക്കാൻ എത്തിയതായിരുന്നു. എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു. രണ്ടു സെയിൽസ് ഗേൾസും ഇവിടെ ഉണ്ടായിരുന്നു. ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് കട തുറന്ന് തുണി എടുത്തു നൽകുകയായിരുന്നു. നാലു ദിവസമായി ഈ രീതിയിൽ കച്ചവടം നടന്നു വരികയായിരുന്നു.

പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യറായിരുന്ന ആനിക്കാട് സ്വദേശി ബാബുവിനെ കടയ്ക്കുള്ളിലിട്ട് ചവിട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ് ജോസ് കരിക്കിനേത്ത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസിന്റെ വിചാരണ തുടങ്ങുന്നത് ഇയാൾ വൈകിപ്പിക്കുകയാണ്. ഇയാൾക്ക് വേണ്ടി സിപിഎം കോൺഗ്രസ് നേതാക്കൾ ഒത്താശ ചെയ്യുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP