Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളു കുടിക്കാനുള്ള മോഹവുമായി രക്ഷപെട്ടെങ്കിലും നേരെ ചൊവ്വെ പച്ചവെള്ളം കുടിച്ച് ദാഹമകറ്റാൻ പോലും കഴിഞ്ഞില്ല; കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി സുഹൃത്തിന്റെ വീട്ടിലെത്തി വെള്ളം കുടിക്കാനുള്ള നീക്കത്തിനിടെ വീണ്ടും പൊക്കി; ലക്ഷ്യമിട്ടത് ഒരു ലിറ്റർ കള്ളു കുടിക്കൽ; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പൊന്മുടി കളപ്പുരയിൽ ജോമോൻ വീണ്ടും അകത്ത്

കള്ളു കുടിക്കാനുള്ള മോഹവുമായി രക്ഷപെട്ടെങ്കിലും നേരെ ചൊവ്വെ പച്ചവെള്ളം കുടിച്ച് ദാഹമകറ്റാൻ പോലും കഴിഞ്ഞില്ല; കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി സുഹൃത്തിന്റെ വീട്ടിലെത്തി വെള്ളം കുടിക്കാനുള്ള നീക്കത്തിനിടെ വീണ്ടും പൊക്കി; ലക്ഷ്യമിട്ടത് ഒരു ലിറ്റർ കള്ളു കുടിക്കൽ; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പൊന്മുടി കളപ്പുരയിൽ ജോമോൻ വീണ്ടും അകത്ത്

പ്രകാശ് ചന്ദ്രശേഖർ

രാജാക്കാട്; ഒരു ലീറ്റർ കള്ള് കുടിക്കാനാണ് രക്ഷപെട്ടതെന്നും ഇതിന് ശേഷം കീഴടങ്ങണമെന്ന് തീരുമാനിച്ചിരുന്നെന്നും പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയശേഷം പിടിയിലായ കൊലപാതകക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോൻ. ഇന്നലെ പിടിയിലായ ശോഷം ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ജോമോൻ വെളിപ്പെടുത്തിയത്.ഓടി രക്ഷപെട്ടെങ്കിലും ലക്ഷ്യം സാധിച്ചില്ലന്നും ഇത് വല്ലാത്ത മാനസിക വിഷമമാണ് സൃഷ്ടിച്ചതെന്നും ജോമോൻ പൊലീസിൽ വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

കള്ളുകുടിക്കാനുള്ള മോഹവുമായി രക്ഷപെട്ടെങ്കിലും നേരെ ചൊവ്വെ പച്ചവെള്ളം കുടിച്ച് ദാഹമകറ്റാൻപോലും കഴിഞ്ഞില്ലന്നും മറ്റും ജോമോൻ പരിതപിച്ചെന്നും പൊലീസ് പറയുന്നു.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി സുഹൃത്തിന്റെ വീട്ടിലെത്തി വെള്ളം കുടിക്കാനുള്ള നീക്കത്തിനിടെയാണ് ജോമോൻ പൊലീസിന്റെ വലയിൽ അകപ്പെടുന്നത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ വെട്ടിച്ചു കടന്നുകളഞ്ഞത്. 2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോനെ ബുധനാഴ്ച വൈകുന്നേരമാണ് പ്രായമായ മാതാപിതാക്കളെ കാണാൻ പൊലീസ് സംരക്ഷണത്തിൽ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നാണ് 2 പൊലീസുകാരെ വെട്ടിച്ച് പൊന്മുടി വനത്തിലേക്ക് ജോമോൻ കടന്നുകളഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്‌പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെ 11 വരെയും തിരച്ചിൽ നടത്തി. രാത്രി മുഴുവൻ പൊന്മുടി ക്യാച്മെന്റ് ഏരിയയിൽ കഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ പൊലീസ് കണ്ടെത്തിയത്.

പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP