Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോമോളുടെ ആൺ സുഹൃത്തിനെ തിരിച്ചറിഞ്ഞത് നിർണ്ണായകമായി; ആശുപത്രിയാണ് സുരക്ഷിതമെന്ന നേതാവിന്റെ വാക്കുകൾ വിശ്വസിച്ചത് കുടുക്കായി; ഡയപ്പർ തള്ളിയതിന് വാക്കെത്തിക്ക് അയൽവാസിയെ വെട്ടിയ വില്ലത്തിയ പൊലീസ് കുടുക്കിയത് തന്ത്രപരമായി; പിടിയിലായത് വാക്കെത്തി കാട്ടി നാട്ടുകാരെ വിരട്ടുന്ന കുമിളിക്കാരി

ജോമോളുടെ ആൺ സുഹൃത്തിനെ തിരിച്ചറിഞ്ഞത് നിർണ്ണായകമായി; ആശുപത്രിയാണ് സുരക്ഷിതമെന്ന നേതാവിന്റെ വാക്കുകൾ വിശ്വസിച്ചത് കുടുക്കായി; ഡയപ്പർ തള്ളിയതിന് വാക്കെത്തിക്ക് അയൽവാസിയെ വെട്ടിയ വില്ലത്തിയ പൊലീസ് കുടുക്കിയത് തന്ത്രപരമായി; പിടിയിലായത് വാക്കെത്തി കാട്ടി നാട്ടുകാരെ വിരട്ടുന്ന കുമിളിക്കാരി

പ്രകാശ് ചന്ദ്രശേഖർ

കുമളി:അയൽവാസിയുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ അറസ്റ്റിലായ അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോളെ(38) കുറ്റസമ്മതം നടത്തി. പ്രകോപനത്തിൽ പറ്റയതാണ് കൈവെട്ടെന്നാണ് മൊഴി. ജോമോളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. തന്ത്രപരമായാണ് ജോമോളെ പൊലീസ് കുടുക്കിയത്.

കുമളി സിഐ. സജീവ്കുമാർ ജെ.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോമോളെ കോളനിയിലെ വീട്ടിലും പുരയിടത്തിലുമെത്തിച്ച് തെളിവെടുത്തത്. അയൽവാസി മനുവിനെ വെട്ടാൻ ഉപയോഗിച്ച വാക്കത്തി വീടിന്റെ പിൻഭാഗത്തെ പറമ്പിൽ നിന്നും കണ്ടെടുത്ത് ജോമോൾ പൊലീസിന് കൈമാറി. നാട്ടുകാരുടെ ആക്രമണ ഭീഷിണി നിലനിന്നിരുന്നതിനാൽ തന്ത്രപരമായിട്ടാണ് പൊലീസ് ജോമോളെ കോളനിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.

നേരത്തെ എത്തിയ പൊലീസ് സംഘം വീടിനും പരിസരത്തും തമ്പടിച്ചിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിൽ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ,സംഘം വീടിന്റെ പിൻഭാഗത്തെത്തി. കോളനിയിലേയ്ക്കുള്ള പ്രധാന വഴിയൊഴിവാക്കിയായിരുന്നു യാത്ര. ഏതാനും നിമഷങ്ങൾക്കുള്ളിൽ വാക്കത്തി കണ്ടെടുത്ത് ഇവർ മടങ്ങുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 6.30 തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആക്രമണത്തിന്ശേഷം ഒളിവിൽപ്പോയ ജോമോളെ നെടുങ്കണ്ടത്തെ അമ്മവീട്ടിൽ നിന്നും ഇന്നലെ വൈകിട്ടാണ് കുമളിപൊലീസ് പിടികൂടുന്നത്.
്.
വീടിന് സമീപം മാലിന്യം തള്ളിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ജോമോൾ അയൽമനുവിന്റെ കൈപ്പത്തി അരിഞ്ഞുതള്ളിയത്. മനുവിന്റെ ഭാര്യ ദിവ്യയും മറ്റ് കുടംബാംഗങ്ങളും നോക്കിനിൽക്കെയായാണ് ജോമോൾ കൈയിൽക്കരുതിയിരുന്ന വാക്കത്തികൊണ്ട് മനുവിനെ ആക്രമിച്ചത്. ഇതിന്റെ ഷോക്കിൽ ഇവർ ഇപ്പോഴും മോചിതരായിട്ടില്ല.

വെട്ടുന്നതിനിടയിൽ എന്തോതെറിച്ചുപോയതായി ശ്രദ്ധയിൽപെട്ടെന്നും വാക്കത്തിയുടെ പിടിയാണെന്നാണ് കരുതിയതെന്നും അടുത്തുനിന്ന കുട്ടി കൈപ്പത്തിയാണ് തെറിച്ചുപോയതെന്ന് പറഞ്ഞപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായതെന്നുമാണ് സംഭവത്തെക്കുറിച്ച് മനുവിന്റെ ഭാര്യ ദിവ്യയുടെ വെളിപ്പെടുത്തൽ. തർക്കത്തിന്റെ ആരംഭം മുതലുള്ള സംഭവങ്ങൾ ദിവ്യയുടെ അടുത്ത ബന്ധു മൊബൈലിൽ പകർത്തിയിരുന്നു.ജോമോൾ വാക്കത്തിവീശുന്നതും പിന്നാലെ ഉച്ചത്തിലുള്ള നിലവിളിയോടെയും വീഡിയോയിലുണ്ട്.സംഭവത്തിനുപിന്നാലെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കൈപ്പത്തി നഷ്ടപ്പെട്ടെന്നുമനസ്സിലായ ഉടൻ മനുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവസ്ഥലത്തുനിന്നും കൈപ്പത്തികണ്ടെടുത്ത് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. മനുവിന്റെ ഇടതുകൈപ്പത്തിയാണ് അറ്റുപോയിട്ടുള്ളത്. മനു ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. ഓടിക്കൂടിയവർ മനുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിരക്കിലായിരുന്നു.ഇതിനിടെയാണ് ജോമോൾ ആരുടെയും കണ്ണിൽപ്പെടാതെ വീട്ടുകാരെയും കൂട്ടി മുങ്ങിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബന്ധുവീടുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ വീട്ടിൽവച്ച് തന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി. പിന്നെ ഇവരുമായി സൗഹൃദത്തിലായിരുന്ന ചിലരെ കേന്ദ്രീകരിച്ചായി പൊലീസ് അന്വേഷണം. ഇവരിൽ ഒരാൾ നൽകിയ സൂചനയാണ് നെടുംങ്കണ്ടത്തുനിന്നും ജോമോളെ പിടികൂടാൻ സാധിച്ചതെന്നാണ് അന്വേഷക സംഘത്തിന്റെ വെളിപ്പെടുത്തൽ.

ജോമോൾ ജില്ലയ്ക്കുപുറത്തേക്ക് രക്ഷപ്പെട്ടന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, ഈ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്ന യുവാവുമായി, ഇവരെ രക്ഷപ്പെടുത്താനെന്ന വ്യാജേന പൊലീസ് ബന്ധം സ്ഥാപിച്ചു.ശനിയാഴ്ച ഉച്ചയോടെ ഇവർ നെടുങ്കണ്ടം ഭാഗത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. എന്നാൽ, വീട് കണ്ടെത്താൻ കഴിയാതെവന്നതോടെ ജോമോളോട് നെടുങ്കണ്ടത്തെ ആശുപത്രിയിൽ അഡ്‌മിറ്റാകാൻ ഇവരുമായി ബന്ധമുണ്ടായിരുന്ന ആളെക്കൊണ്ട് പൊലീസ് പറയിച്ചു. ഇയാളൊരു സംഘടനാ നേതാവാണ്. ഈ നിർദ്ദേശത്തെത്തുടർന്ന് ഇവർ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. കുമളി സിഐ. ജെ.എസ്.സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ജോമോൾ ഇതിനുമുമ്പും എതിരാളികളെ വാക്കത്തിക്ക് വെട്ടിയിരുന്നതായി പറഞ്ഞുകേട്ടെങ്കിലും ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ജോമോളുടെ പുരയിടത്തിൽ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയെന്ന് ആരോപിച്ച് വഴിയരികിൽ കുഞ്ഞുമായി നിന്ന മനുവിന്റെ ഭാര്യയായ ദിവ്യയോട് വഴക്കിട്ടത്. ശബ്ദംകേട്ട് പുറത്തേയ്ക്ക് വന്ന മനുവും ജോമോളും പരസ്പരം വാക്കേറ്റമായി. കൈയിൽ പുറകിലായി മറച്ചു പിടിച്ചിരുന്ന വാക്കത്തികൊണ്ട് ജോമോൾ പെട്ടെന്ന് മനുവിന്റെ ഇടത് കൈപ്പത്തി വെട്ടി നിലത്തിടുകയായിരുന്നു.

ജോമോളുടെ വീട്ടിലേയ്ക്ക് നാട്ടുകാർ സംഘടിച്ചെത്തിയപ്പോഴേയ്ക്കും ഇവർ കുടുംബത്തോടെ ഒളിവിൽ പോയിരുന്നു. നാട്ടുകാർ വീടിന്റെ ജനാല ചില്ലുകൾ തല്ലി തകർത്തു. പൊലീസെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കൈപ്പത്തി വെട്ടി മാറ്റുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP