Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചേട്ടൻ മരിച്ചിട്ടും ചേട്ടത്തി ജോലി ചെയ്യുന്ന എൻഐടിയിൽ നിന്ന് ആരും അന്വേഷിക്കാൻ എത്തിയില്ല; അനുജൻ അന്വേഷണത്തിൽ കണ്ടെത്തിയത് അദ്ധ്യാപികയെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന ചേട്ടത്തിയിലെ ബ്യൂട്ടീഷ്യനെ; ഇല്ലാ ഗർഭത്തിന്റെ കഥ പറഞ്ഞ് അച്ഛന്റേ അമേരിക്കൻ യാത്ര മുടക്കി കൊന്നത് മകൾ ഓർത്തെടുക്കുന്നത് ഞെട്ടലോടെ; മരുമകളുടെ കള്ളക്കളികൾ ആദ്യം കണ്ടെത്തിയത് ടോം തോമസ്; കൂടത്തായിയിലെ കൊലപാതക ചുരുൾ അഴിച്ചത് രണ്ടാം വിവാഹ ശേഷമുള്ള പൊന്നാമറ്റം വീട്ടിലെ താമസം; ജോളിയെ കുടുക്കിയ കഥ

ചേട്ടൻ മരിച്ചിട്ടും ചേട്ടത്തി ജോലി ചെയ്യുന്ന എൻഐടിയിൽ നിന്ന് ആരും അന്വേഷിക്കാൻ എത്തിയില്ല; അനുജൻ അന്വേഷണത്തിൽ കണ്ടെത്തിയത് അദ്ധ്യാപികയെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന ചേട്ടത്തിയിലെ ബ്യൂട്ടീഷ്യനെ; ഇല്ലാ ഗർഭത്തിന്റെ കഥ പറഞ്ഞ് അച്ഛന്റേ അമേരിക്കൻ യാത്ര മുടക്കി കൊന്നത് മകൾ ഓർത്തെടുക്കുന്നത് ഞെട്ടലോടെ; മരുമകളുടെ കള്ളക്കളികൾ ആദ്യം കണ്ടെത്തിയത് ടോം തോമസ്; കൂടത്തായിയിലെ കൊലപാതക ചുരുൾ അഴിച്ചത് രണ്ടാം വിവാഹ ശേഷമുള്ള പൊന്നാമറ്റം വീട്ടിലെ താമസം; ജോളിയെ കുടുക്കിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ നീക്കങ്ങളിൽ നിറയുന്നത് ആസൂത്രിത കുറ്റവാളിയുടെ പ്രത്യേകതകൾ. സംശയം തോന്നുവരെ പോലും വിശ്വസിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ജോളിക്ക് കഴിയുമായിരുന്നു. പിതാവ് പൊന്നാമറ്റം ടോം തോമസ് സംശയം പ്രകടിപ്പിച്ചിരുന്നതായി മകൾ റെഞ്ചി പറയുമ്പോൾ തെളിയുന്നത് ജോളിയുടെ അതിസമർത്ഥ നീക്കങ്ങലാണ്. ജോളിയുടെ പെരുമാറ്റവും യാത്രകളുമല്ലാം അദ്ദേഹം മകളെ ധരിപ്പിച്ചിരുന്നു. എന്നാൽ ആർക്കും പിടികൊടുക്കാത്ത നീക്കമായിരുന്നു ജോളിയുടേത്. ഓരോ കൊലപാതകത്തിനും ജോളി അവസരം കാത്തിരിക്കുകയായിരുന്നു. സംശയം ജനിപ്പിക്കാതെയാണ് കാര്യങ്ങൾ ആസുത്രണം ചെയ്തത്.

റെഞ്ചി ഭർത്താവിനൊപ്പം ശ്രീലങ്കയിൽ താമസിക്കുമ്പോഴാണു പിതാവ് ടോം തോമസ് അവിടെ ചെന്നത്യ അന്നാണ് മരുമകളെ കുറിച്ചുള്ള സംശയങ്ങൾ പറഞ്ഞത്. ജോളി ടോം തോമസിനെ വകവരുത്താൻ തീരുമാനമെടുക്കാൻ കാരണം റോയിക്ക് ഇനി സ്വത്ത് നൽകില്ലെന്ന തീരുമാനമായിരുന്നു. തന്റെ സ്വത്തു വിറ്റ് റോയ് തോമസിന്റെ വിഹിതം നൽകിയതിനാൽ ഇനി റോയിക്ക് സ്വത്ത് നൽകില്ലെന്ന് ടോം തോമസ് പറഞ്ഞിരുന്നു. സ്വത്ത് കിട്ടാൻ കാത്തിരുന്ന ജോളിക്ക് ഇത് കനത്ത അടിയായി. ഇതോടെ ടോം തോമസിനെ കൊന്നു. സ്വത്തിന് ഒപ്പം തന്റെ കള്ളത്തരങ്ങൾ കണ്ടെത്തിയോ എന്ന സംശയവും ജോളിക്കുണ്ടായിരുന്നു. കൊലപ്പെടുത്തിയ ആറു പേരേയും അവിഹിത ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണ് കൊന്നതെന്ന സംശയവും സജീവമാണ്.

വീട്ടിൽ ആധിപത്യം ഉറപ്പിക്കാനും അധികാരം കൈയിലെടുക്കാനുമാണ് ഭർത്താവിന്റെ അമ്മ അന്നമ്മയെ കൊന്നത്. ടോമിനെ കൊന്നതും സംശയങ്ങൾ അദ്ദേഹത്തിന് ഉണ്ടായതോടെയാണ് റെഞ്ചിയുടെ സഹോദരൻ റോജോ തോമസ് അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. 2008 ജൂെലെയിൽ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ റോജോ തീരുമാനിച്ചിരുന്നു. ഇതിനു പാസ്പോർട്ട് ശരിയാക്കുകയും ചെയ്തു. എന്നാൽ ടോം തോമസിനെ വകുവരുത്താൻ കാത്തുനിന്ന ജോളി ഈ യാത്രയ്ക്ക് ഉടക്കിട്ടു. താൻ ഗർഭിണിയാണെന്നും പ്രസവം കഴിഞ്ഞശേഷം അമേരിക്കയിലേക്കു പോയാൽ മതിയെന്നും ജോളി ടോം തോമസിനോടു പറഞ്ഞു.

ടോം തോമസിനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നാടകം. യാഥാർഥത്തിൽ ജോളി ഗർഭിണിയായിരുന്നില്ല. 2008 ഓഗസ്റ്റ് 26നാണ് ടോം തോമസ് കൊലചെയ്യപ്പെട്ടത്. ഷാജുവിനെ രണ്ടാം വിവാഹം ചെയ്തശേഷവും പൊന്നാമറ്റം വീട്ടിലാണു ജോളി താമസിച്ചിരുന്നത്. ഇതു റോജോ ചോദ്യംചെയ്തിരുന്നു. എന്നാൽ വീടുമാറാൻ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളോടും റോജോ ഇക്കാര്യം ആവശ്യപ്പെടിരുന്നു. റോയിയെ കൊന്നതിൽ സംശയം കണ്ടെത്തിയത് ടോം ജോസിന്റെ സഹോദരനായ മാത്യുവാണ്. ഇയാളോടും ടോം തന്റെ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതുകൊണ്ടാണ് റോയി കുളുമുറിയിൽ തളർന്ന് വീണ് മരിക്കുമ്പോൾ മാത്യു സംശയവുമായെത്തിയതും പോസ്റ്റമോർട്ടം ചെയ്യിപ്പിച്ചതും. മാത്യുവിനെ ഇല്ലായ്മ ചെയ്തത് അതുകൊണ്ട് മാത്രമാണ്. ഷാജുവിനെ സ്വന്തമാക്കാനാണ് മകളേയും ഭാര്യ സാലിയേയും കൊന്നു തള്ളിയത്. അങ്ങനെ പ്രതികാരത്തിന്റെ ക്രിമിനൽ മുഖമായി ജോളി മാറുകയാണ്.

എൻ.ഐ.ടിയിൽ അദ്ധ്യാപികയായി ജോലിയുണ്ടെന്നു പറഞ്ഞ് ആദ്യ ഭർത്താവ് റോയ് തോമസിനെയും രണ്ടാം ഭർത്താവ് ഷാജുവിനെയും ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. ചാത്തമംഗലം എൻ.ഐ.ടിയിൽ ജോലിയുണ്ടെന്നാണു റോയിയോടു പറഞ്ഞിരുന്നത്. എന്നാൽ റോയ് മരിച്ചപ്പോൾ എൻ.ഐ.ടിയിൽ നിന്ന് ആരും കാണാൻ വന്നിരുന്നില്ല. റോജോ നടത്തിയ അന്വേഷണത്തിൽ എൻ.ഐ.ടിയിൽ ജോലിയില്ലെന്നും ബ്യൂട്ടി പാർലറിലാണ് ജോലിയെന്നും വ്യക്തമായി. ഇതാണ് പരാതി നൽകാൻ നിർണ്ണായകമായത്. എൻ.ഐ.ടി. അദ്ധ്യാപികയെന്നായെന്ന അവകാശപ്പെട്ടിരുന്ന കൂടത്തായി കേസിലെ പ്രതി ജോളി ഇടയ്ക്ക് എൻ.ഐ.ടി. ക്യാന്റീനിൽ വരാറുണ്ടായിരുന്നെന്നു ക്യാന്റീൻ ജീവനക്കാരൻ. അവസാനമായി കണ്ടത് ആറു മാസം മുമ്പാണെന്നും അറിയിച്ചു. എൻ.ഐ.ടി. അദ്ധ്യാപികയെന്നായിരുന്നു ജോളി ജോസഫ് അവകാശപ്പെട്ടിരുന്നത്. 2002 ലാണ് എൻ.ഐ.ടി. അദ്ധ്യാപികയായി ജോളി സ്വയം പ്രഖ്യാപിച്ചു തുടങ്ങിയത്. രാവിലെ വീട്ടിൽനിന്ന് കാറിൽ പോകുന്ന ജോളി വൈകിട്ടാണു തിരിച്ചെത്താറുള്ളത്.

എൻ.ഐ.ടിയിലെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കാൻ ജോളിയെ സഹായിച്ചത് ആരെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. എൻ.ഐ.ടി. ക്യാമ്പസിൽ ജോളിയെ കണ്ടിരുന്നതായി പലരും മൊഴി നൽകിയിട്ടുണ്ട്. എൻഐടി അദ്ധ്യാപികയെന്ന പേരിൽ 17 വർഷം ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താൻ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരിൽ ജോളി ഒരു വർഷം വീട്ടിൽ നിന്നു പോയിരുന്നു. മൂത്ത മകൻ ജനിച്ചതിനു ശേഷമായിരുന്നു ഇത്. ഈ സമയത്ത് വീട്ടിലുള്ളവർ ചേർന്നാണു കുട്ടിയെ നോക്കിയിരുന്നത്. എന്നാൽ ജോളിക്ക് ബിഎഡ് ബിരുദം ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

2002 മുതലാണ് ജോളി എൻഐടിയിൽ അദ്ധ്യാപികയെന്ന പേരിൽ വീട്ടിൽ നിന്നു പോയിത്തുടങ്ങിയത്. എൻഐടിയിൽ കൊമേഴ്‌സ് അദ്ധ്യാപികയാണെന്നായിരുന്നു ഭർത്താവിനെയും ബന്ധുക്കളെയു ധരിപ്പിച്ചത്. എൻഐടിയുടെ വ്യാജ തിരിച്ചറിയിൽ കാർഡും ഇവർ നിർമ്മിച്ചിരുന്നു. രാവിലെ കാറിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരൻ അമേരിക്കയിൽ നിന്നു നാട്ടിലെത്തിയിരുന്നു. എൻഐടിയിൽ സമരം നടക്കുകയാണെന്നും താൽക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓർക്കുന്നു. ജോലി കൂടി നഷ്ടമായാൽ ബുദ്ധിമുട്ടാകുമെന്നും അതിനാൽ സ്വത്തുക്കൾ തനിക്കു നൽകണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എൻഐടിയിൽ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരിൽ ഒരാൾ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി. ഈ കാര്യം ജോളിയോടു ചോദിച്ചപ്പോൾ റോജോയോടു ജോളി കയർത്തു.

മരണപരമ്പരകൾക്കു ശേഷം ജോളിയെ പുനർവിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവർ എൻഐടിയിൽ അദ്ധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്ഡി ചെയ്യുന്നതിനാൽ ഇപ്പോൾ എൻഐടിയിൽ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്. ജോളി മുക്കത്തുള്ള ഒരു ബ്യൂട്ടി പാർലറിലാണ് ജോലി ചെയ്തിരുന്നത് എന്നാണ് പൊലീസിനോടു പറഞ്ഞത്. താമരശ്ശേരിയിലെ ഒരു വ്യക്തി എൻഐടിയിലെത്തിയപ്പോൾ ജോളിയെ വിളിക്കുകയും 10 മിനിറ്റിനുള്ളിൽ ജോളി അവിടെയത്തുകയും ചെയ്തതായി പൊലീസിനോടു പറഞ്ഞു. എൻഐടിയുമായുള്ള ജോളിയുടെ ബന്ധം എന്താണെന്നു കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. 

എൻഐടിയിൽ ജോലി ഉണ്ടായിരുന്നതായി പറഞ്ഞതു കള്ളമാണെന്നു പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണു മനസ്സിലായത്. പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പരസ്പര വിരുദ്ധമായാണ് ഉത്തരം പറഞ്ഞത്. നിൽക്കക്കള്ളിയില്ലാതെയാണ് ഒടുവിൽ ജോലിയുണ്ടെന്നു പറഞ്ഞതു തട്ടിപ്പാണെന്നും യഥാർഥത്തിൽ ബ്യൂട്ടി പാർലറായിരുന്നു ജോലിയെന്നും സമ്മതിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP