Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്കിൽ പണയം വച്ചത് അയൽക്കാരിയെന്ന സൂചന നിർണ്ണായകമായി; നാട്ടുകാരുടെ പരിശോധനയിൽ കണ്ടെത്തിയത് അലമാരയിൽ ഒളിപ്പിച്ചു വച്ച കുട്ടിയെ; ഫാത്തിമ നാലുവയസുകാരനെ കൊന്നത് സ്വർണ്ണത്തിന് വേണ്ടി; നാഗർകോവിലിന് നൊമ്പരമായി ജോഹൻ റിഷിയുടെ കൊല

ബാങ്കിൽ പണയം വച്ചത് അയൽക്കാരിയെന്ന സൂചന നിർണ്ണായകമായി; നാട്ടുകാരുടെ പരിശോധനയിൽ കണ്ടെത്തിയത് അലമാരയിൽ ഒളിപ്പിച്ചു വച്ച കുട്ടിയെ; ഫാത്തിമ നാലുവയസുകാരനെ കൊന്നത് സ്വർണ്ണത്തിന് വേണ്ടി; നാഗർകോവിലിന് നൊമ്പരമായി ജോഹൻ റിഷിയുടെ കൊല

മറുനാടൻ മലയാളി ബ്യൂറോ

നാഗർകോവിൽ: നാലു വയസുകാരനെ കൊന്ന് അലമാരയിൽ ഒളിപ്പിച്ചത് സ്വർണ്ണാഭരണം മോഷ്ടിക്കാൻ. ഈ മോഷണ വസ്തു പണയം വച്ചതാണ് കുട്ടിയെ കാണാനില്ലെന്ന അന്വേഷണത്തിൽ നിർണ്ണായകമായത്. ഇതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന കൊലപാതക വസ്തുതയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാല് വയസ്സുകാരൻ ജോഹൻ റിഷിയെ കാണാതായത്. പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ശനിയാഴ്ച വൈകുന്നേരത്തോടെ അയൽക്കാരിയായ ഫാത്തിമ ആഭരണങ്ങൾ പണയം വച്ചുവെന്ന സൂചന കിട്ടി. കുട്ടി ധരിച്ചിരുന്ന ആഭരണങ്ങളാണ് സമീപത്തെ ബാങ്കിൽ പണയം വെച്ചതെന്ന് കണ്ടെത്തി.

തുടർന്ന് ഇവർ ഫാത്തിമയുടെ വീട്ടിനുള്ളിൽ തിരച്ചിൽ നടത്തി. അപ്പോഴാണ് അലമാരയ്ക്കുള്ളിൽ വായും കൈയും കാലും തുണിയിൽ കെട്ടിയ നിലയിൽ കുട്ടിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ നേരത്തെ മരിച്ചതായി ഡോക്ടർ അറിയിച്ചു. തുടർന്ന് നാട്ടുകാർ ഫാത്തിമയുടെ വീടിനു മുന്നിൽ റോഡ് ഉപരോധിച്ചു. പൊലീസ് ഫാത്തിമയെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം തുടങ്ങി.

മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോൺ റിച്ചാർഡ്-സഹായ സിൽജ ദമ്പതിമാരുടെ മകൻ ജോഹൻ റിഷി(4) ആണ് കൊല്ലപ്പെട്ടത്.ജോൺ റിച്ചാർഡ് വിദേശത്താണ്. സഹായ ജിൽസയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന ജോഹൻ റിഷിയെ കാണാതായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP