Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202321Tuesday

നിയമപരമായി വിവാഹം വേർപെടുത്താതെ അമ്പലത്തിൽ താലി കെട്ടൽ; പിന്നെ സുഹൃത്തുക്കൾ വഴി അടുപ്പത്തിലായ ജോബിനുമൊത്ത് ലിവിങ് ടുഗദർ; ഒന്നര മാസം കഴിഞ്ഞപ്പോൾ പങ്കാളിയെ ഷാൾ ഉപയോഗിച്ചു കഴുത്തു മുറുക്കി കൊല്ലാൻ ശ്രമിച്ച് അകത്തായി ജോബിൻ ജോർജ്; പൂയപ്പുള്ളി പൊലീസ് എത്തിയത് നാട്ടുകാരുടെ ഫോൺ വിളിയിൽ

നിയമപരമായി വിവാഹം വേർപെടുത്താതെ അമ്പലത്തിൽ താലി കെട്ടൽ; പിന്നെ സുഹൃത്തുക്കൾ വഴി അടുപ്പത്തിലായ ജോബിനുമൊത്ത് ലിവിങ് ടുഗദർ; ഒന്നര മാസം കഴിഞ്ഞപ്പോൾ പങ്കാളിയെ ഷാൾ ഉപയോഗിച്ചു കഴുത്തു മുറുക്കി കൊല്ലാൻ ശ്രമിച്ച് അകത്തായി ജോബിൻ ജോർജ്; പൂയപ്പുള്ളി പൊലീസ് എത്തിയത് നാട്ടുകാരുടെ ഫോൺ വിളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂർ കരിങ്ങന്നൂരിൽ യുവതിയെ ഷാൾ ഉപയോഗിച്ചു കഴുത്തു മുറുക്കി കൊല്ലാൻ ശ്രമിച്ച ലിവിങ് ടുഗദർ പങ്കാളി അറസ്റ്റിൽ. ആലപ്പുഴ ദേവികുളങ്ങര ജെ ബി. കോട്ടേജിൽ 29 വയസ്സുള്ള ജോബിൻ ജോർജ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് സംഭവം.

കരിങ്ങന്നൂർ ആലും മൂട് രാഖി മന്ദിരത്തിൽശാരിയെയാണ് ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചത്. ഇരുവരും ഒന്നര മാസം കൊണ്ട് ശാരിയുടെ വീട്ടിൽ താമസിക്കുകയാണ്. ഇരുവരും നേരത്തേ വിവാഹിതരായിരുന്നു. ശാരിയുടെ സുഹൃത്തുക്കൾ വഴി ജോബിനുമായി അടുപ്പത്തിൽ ആകുകയും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു.

ശാരിയുടെ നേരത്തേയുള്ള വിവാഹത്തിൽ 14 വയയുള്ള പെൺകുട്ടിയും ഉണ്ട്. നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്താത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ ക്ഷേത്രത്തിൽ പോയി താലി കെട്ടി. അതിന് ശേഷം ഒരുമിച്ച് താമസം തുടങ്ങി. പിന്നീട് പലപ്പോഴും ശാരിയെ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ജോബിൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ ജോബിൻ ശാരിയുമായി വഴക്കു കൂടുകയും ഉപദ്രവിക്കുകയും ചെയ്തു. എയർഗൺ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശാരിയുടെ ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ശാരിയുടെ നിലവിളി കേട്ട നാട്ടുകാർ പൂയപ്പള്ളി പൊലീസിൽ വിളിച്ചറിയിച്ചതനുസരിച്ചു പൊലീസ് എത്തി ജോബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് ജോബിനെതിരെ കേസെടുത്തു റിമാൻഡ് ചെയ്തു. പൂയപ്പള്ളി സ്റ്റേഷൻ ഓഫീസർ എസ്. ടി. ബിജുവിന്റെ നിർദ്ദേശത്തിൽ പൂയപ്പള്ളി എസ്‌ഐ. അഭിലാഷ്, എ എസ് ഐ. ചന്ദ്രകുമാർ, സി പി ഒമാരായ മുരുകേഷ്, മധു എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP