Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

ന്യൂസിലാൻഡിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷങ്ങൾ; തട്ടിപ്പ് നടത്തുന്നത് ഫേസ് ബുക്ക്, ഇൻസ്റ്റ ഗ്രാം വഴി പരസ്യം നൽകി; പരാതിക്കാരനെ ഇന്റർവ്യൂ നടത്താൻ ചെന്നൈയിൽ വരുത്തിച്ചു; തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്ത് പൊലീസ്

ന്യൂസിലാൻഡിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷങ്ങൾ; തട്ടിപ്പ് നടത്തുന്നത് ഫേസ് ബുക്ക്, ഇൻസ്റ്റ ഗ്രാം വഴി പരസ്യം നൽകി; പരാതിക്കാരനെ ഇന്റർവ്യൂ നടത്താൻ ചെന്നൈയിൽ വരുത്തിച്ചു; തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ന്യൂസിലാൻഡിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി യുവാവിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടിൽ സ്‌കറിയയുടെ മകൻ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂർ പി ജി പി സ്ട്രീറ്റിൽ താമസിക്കുന്ന സയ്യിദലിയുടെ മകൻ മുഹമ്മദ് മുഹൈദ്ദീൻ (39) എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ ജിനേഷ് കെ ജെ യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ബാബുരാജ് സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് പിടികൂടിയത്.

ഈ കേസിലെ പ്രതിയായ ബിജേഷ് സ്‌കറിയയെ കാസർകോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയിൽ നിന്നുമാണ് പിടികൂടിയത്.ഫേസ് ബുക്ക്, ഇൻസ്റ്റ ഗ്രാം വഴി പരസ്യം നൽകിക്കൊണ്ട് കാസർഗോഡ് സ്വദേശി ആണ് ഇവരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത്. തുടർന്ന് ഇയാളുടെ നിർദ്ദേശാനുസരണം മറ്റൊരു പ്രതിയായ ചെന്നൈ സ്വദേശിയായ മുഹയുദ്ദീന്റെ സ്ഥാപനത്തിലേക്ക് പരാതിക്കാരനെ ഇന്റർവ്യൂ നടത്തുന്നതിനായി ചെന്നൈയിലേക്ക് വിളിപ്പിക്കുകയും ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു.

ഈ പ്രതികൾ തന്നെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലായി സമാനമായിട്ടുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിനാൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത്ദാസ് ഐപിഎസ്, താനൂർ ഡിവൈഎസ്‌പി വി.വി ബെന്നി എന്നിവർ അടിയന്തിരമായി പ്രതികളെ പിടികൂടുന്നതിനായി അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.

ന്യൂസിലാൻഡിലേക്ക് കൊണ്ടുപോകുന്നതിനായി ദുബായിൽ വച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും ആ പരിശീലന കാലയളവിൽ വരെ ശമ്പളം നൽകുമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഉദ്യോഗാർത്ഥികളെ ഈ വലയിൽ കുരുക്കിയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പലസ്ഥലങ്ങളിൽ നിന്നായി ഇവർ പണം കൈപ്പറ്റിയിട്ടുള്ളതായ വിവരം ലഭിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഈ കേസിൽ ഊർജ്ജസ്വലമായ നടപടികൾ നടന്നു വരുന്നതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP