Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

റിജോഷിന്റെ ജീവനായിരുന്നു ജൊവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്നലെ അർധ രാത്രിയോടെ രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ പത്തിന് ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിയിൽ സംസ്‌ക്കരിക്കും; വസീമിന്റെയും ലിജിയുടെയും ആരോഗ്യനില മെച്ചപ്പെടുന്നു; കുഞ്ഞിനെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ ഇരുവർക്കുമെതിരെ കേസെടുത്ത് പൻവേൽ സെൻട്രൽ പൊലീസ്

റിജോഷിന്റെ ജീവനായിരുന്നു ജൊവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്നലെ അർധ രാത്രിയോടെ രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ പത്തിന് ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിയിൽ സംസ്‌ക്കരിക്കും; വസീമിന്റെയും ലിജിയുടെയും ആരോഗ്യനില മെച്ചപ്പെടുന്നു; കുഞ്ഞിനെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ ഇരുവർക്കുമെതിരെ കേസെടുത്ത് പൻവേൽ സെൻട്രൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: മുംബൈ പൻവേലിലെ ലോഡ്ജിൽ മാതാവും സുഹൃത്തും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയ രണ്ടുവയസ്സുകാരി ജോവാനയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ശാന്തൻപാറ പുത്തടിയിൽ കൊല്ലപ്പെട്ട ഫാം ഹൗസ് ജീവനക്കാരൻ പുത്തടി, മുല്ലൂർ റിജോഷ്(31) ന്റെ മകൾ ജൊവാനയുടെ മൃതദേഹം ഇന്നലെ അർധ രാത്രിയോടെ ആണ് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. പൊതുദർശനത്തിന് ശേഷം പത്ത് മണിയോടെ ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിയിൽ നടക്കും.

Stories you may Like

കഴിഞ്ഞ 9 ന് ആണ് ജൊവാനയെ മരിച്ച നിലയിൽ പൻവേലിലെ സ്വകാര്യ ലോഡ്ജിൽ നിന്നു കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് അവശ നിലയിലായിരുന്ന മാതാവ് ലിജി(29), സുഹൃത്തും പുത്തടിയിലെ ഫാം ഹൗസ് മാനേജരുമായ വസീം(32) എന്നിവർ മുംബൈ ജെ ജെ ആശുപത്രിയിൽ ചികിത്സയിലാണ്. ലിജി അപകട നില തരണം ചെയ്തതായി മുംബൈയിൽ തുടരുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വസീമിന്റെ ആരോഗ്യ നിലയിലും പുരോഗതി ഉണ്ട്.

റിജോഷിന്റെയും കുഞ്ഞിന്റെയും മരണവാർത്ത ഗ്രാമത്തെ മുഴുവൻ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. കൊച്ചുമകളുടെയും റിജോഷിന്റെയും വേർപാട് അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും താങ്ങാവുന്നതിലധികമായി. വീട്ടുകാരെയും മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. റിജോഷിന്റെ ഫേസ്‌ബുക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്‌നേഹ ബന്ധത്തിലായിരുന്നു. ഇരുവരുടേയും വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ഈ കുടുംബത്തിന്.

11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്തതാണ് റിജോഷും ലിജിയും. ഇരുവരുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണ് സൂചന. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി.

ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്. സ്ഥിരമായി വീട്ടിലെത്തിയിരുന്ന റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയിരുന്നു. എന്നാൽ നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് റിജോഷിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു വസീമും ലിജിയും കുഞ്ഞിനെയും കൊണ്ട് മുംബൈയിലേക്ക് നാടുവിട്ടത്. കേസിൽ വസീമാണ് ഒന്നാം പ്രതി.

ആശുപത്രിയിൽ ചികിത്സ കഴിഞ്ഞാലും ഇരുവരെയും ഉടൻ കേരള പൊലീസിന് കസ്റ്റഡിയിലെടുക്കാൻ സാധിക്കില്ല എന്ന് സൂചന. ജൊവാനയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ പൻവേൽ സെൻട്രൽ പൊലീസ് ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലിജിയുടെയും വസീമിന്റെയും ആരോഗ്യനില മെച്ചപ്പെടുകയാണെങ്കിൽ ഈ കേസിൽ പൻവേൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യും. പൻവേൽ പൊലീസിന്റെ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റിജോഷ് വധ കേസിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കഴിയൂ

റിജോഷിനെ കൊലപ്പെടുത്തി മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചിട്ടതിനു ശേഷം ലിജി സ്വയം സഹായ സംഘത്തിലെ പണവും എടുത്താണ് വസീമിനൊപ്പം പോയതെന്ന് നാട്ടുകാർ. അംഗങ്ങൾ വായ്പ എടുത്ത കാൽ ലക്ഷത്തോളം രൂപ സംഘത്തിന്റെ സെക്രട്ടറി ആയ ലിജിയുടെ കൈവശം ഉണ്ടായിരുന്നു. ഇതു കൂടാതെ മറ്റൊരു അംഗം സൂക്ഷിക്കാൻ നൽകിയ പണവും ലിജിയുടെ കൈവശം ഉണ്ടെന്നാണ് സൂചന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP