Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഫൊറൻസിക് പരിശോധനയിലും മൃതദേഹം ജിഷ്ണുവിന്റേതെന്ന് കണ്ടെത്താനായില്ല; അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണ്ണയിക്കാനാകാത്തത് തിരിച്ചടി; ജിഷ്ണുവിന്റെ വസ്ത്രങ്ങൾ തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും കുഴപ്പിക്കുന്നത് ഫോറൻസിക്ക് പരിശോധനാ ഫലം; ബാർ ജീവനക്കാരനായ ജിഷ്ണുവിന്റെ തിരോധാനവും കോട്ടയത്തെ മൃതദേഹവും ഒന്നാണെന്ന് സ്ഥിരീകരിക്കാനാകാതെ അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവച്ചൂർ സേ്വേദശി ജിഷ്ണു ഹരിദാസിന്റേതാണെന്ന് സ്ഥിരീകരിക്കാനായില്ല. ഫൊറൻസിക് പരിശോധനയിൽ ഇക്കാര്യം കണ്ടെത്താനായില്ല. അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണ്ണയിക്കാനാകാത്തതാണ് തിരിച്ചടിയായത്.ഇതോടെ ഡി.എൻ.എ ടെസ്റ്റ് അടക്കം കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നിരിക്കുകയാണ്.

അസ്ഥികൂടത്തിൽ കണ്ടെത്തിയ വസ്ത്രങ്ങൾ ജിഷ്ണുവിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്ഥികൂടം ജിഷ്ണുവിന്റേത് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫെറൻസിക് ഫലം മറിച്ചായതോടെ കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.കുമരകത്തെ ബാർ ഹോട്ടൽ ജീവനക്കാരനായ ജിഷ്ണുവിനെ ഈ മാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ ചെരുപ്പും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെക്കുറിച്ച് സൂചന ലഭിച്ചത്.ജൂൺ മൂന്നിന് ജിഷ്ണു ജോലി ചെയ്യുന്ന ബാറിന്റെ പടിവരെ എത്തിയിട്ട് തിരികെ കോട്ടയത്തേക്ക് ബസിൽ പോയതായി കണ്ടെത്തിയിരുന്നു. ബസിലിരുന്ന് ഇയാൾ തുടർച്ചയായി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടക്ടർ മൊഴി നൽകിയിട്ടുണ്ട്.

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യാ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കാടുമൂടിക്കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയവരാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു.ഇയാൾ ധരിച്ചിരുന്ന ഷർട്ടിന്റെ അവശിഷ്ടം സമീപത്തെ മരത്തിൽ നിന്ന് കണ്ടെത്തി. ജീൻസ് ധരിച്ചിരുന്ന നിലയിൽ തന്നെ അസ്ഥികൂടത്തിലുണ്ട്. സമീപത്ത് നിന്ന് ചെരുപ്പും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാൽ ഇവിടേക്ക് നാട്ടുകാർ അധികം എത്താറില്ല.

വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസ് (23). അസ്ഥികൂടം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയത് ജിഷ്ണുവിലേക്കായിരുന്നു. ഇതോടെ കണ്ടെത്തിയ മൃതദേഹം ജി്ഷണുവിന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചത്. മറിയപ്പള്ളിയിൽ എംസി റോഡിനു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടയിലാണ് അഅസ്ഥികൂടം കണ്ടെത്തുന്നത്. ണ്ടെത്തുന്നത്.ആഴ്ചകൾ പഴക്കമുള്ള അസ്ഥികൂടം ഇന്നലെ കണ്ടെത്തിയത്.മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫോറൻസ് വിദഗ്ദ്ധർ പറയുന്നത്.

മകനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ വൈക്കം പൊലീസിന് പരാതി നൽകിയിരുന്നു. ജൂൺ മൂന്നിനാണ് ജിഷ്ണുവിനെ കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ജിഷ്ണു ധരിച്ചിരുന്ന സ്വർണ ചെയ്ൻ ഉൾപ്പെടെ കാണാതായിട്ടുണ്ടെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. ജിഷ്ണുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ലഹരിമാഫിയ താവളമടിക്കുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജിഷ്ണു എങ്ങനെ അവിടെ എത്തി എന്നത് അടക്കമുള്ള കാര്യങ്ങൾ ദൂരൂഹമാണ്. സ്ഥലത്തെ സിസിടിവി ക്യാമറകൾ പൊലീസ് അരിച്ചു പെറുക്കും. ജിഷ്ണുവിനെ കാണാതായി എന്ന പരാതി വൈക്കം പൊലീസാണ് അന്വേഷിച്ചിരുന്നതെങ്കിലും മൃതദേഹം കണ്ടെത്തിയത് ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP