Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നും ജോലിക്ക് പോകാതിരുന്നിട്ടും അമീർ ആവശ്യത്തിൽ കൂടുതൽ പണം ചെലവഴിച്ചു; രാത്രികാലങ്ങളിൽ യുവാവിനൊപ്പം കറങ്ങി; അമീറുള്ളിന്റെ സുഹൃത്തിനേയും പൊലീസ് തേടുന്നു

എന്നും ജോലിക്ക് പോകാതിരുന്നിട്ടും അമീർ ആവശ്യത്തിൽ കൂടുതൽ പണം ചെലവഴിച്ചു; രാത്രികാലങ്ങളിൽ യുവാവിനൊപ്പം കറങ്ങി; അമീറുള്ളിന്റെ സുഹൃത്തിനേയും പൊലീസ് തേടുന്നു

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: ജിഷ വധക്കേസിൽ അറസ്റ്റിലായ പ്രതി അമീറുൾ ഇസ്ലാമിന്റെ പെരുമ്പാവൂരിലെ ജീവിത ശൈലിയിൽ പൊലീസിന് സംശയങ്ങൾ ഏറെ. കൃത്യമായി കൂലിപ്പണിക്കു പോകുന്ന ശീലക്കാരനായിരുന്നില്ല അമീർ. എന്നാൽ വളരെയധികം പണം ഇയാളുടെ പക്കലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകദിവസം വൈകിട്ട് കടന്നുകളഞ്ഞെന്ന് ഒപ്പം താമസിച്ചിരുന്നവർ പറയുന്നു. ഇരിങ്ങോൾ വൈദ്യശാലപ്പടിയിലെ കളമ്പാടൻ ബിൽഡിങ്ങിലെ മൂന്നാം നിലയിലാണ് അമീർ താമസിച്ചിരുന്നത്. സംഭവം നടന്ന ഏപ്രിൽ 28നു ജോലിക്കു പോയില്ല. കൂടെ താമസിച്ചവരുടെ മറ്റ് വെളിപ്പെടുത്തലും സംശയങ്ങൾ ഏറെ നൽകുന്നതാണ്.

പലപ്പോഴും രാത്രി കാലങ്ങളിൽ അപരിചിതനായ ഒരാൾക്കൊപ്പമാണ് അമീർ ലോഡ്ജിൽ മടങ്ങി എത്തിയിരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഫോൺ മുറിയിൽ ചാർജ് ചെയ്യാൻ വച്ചിട്ടു പോവുന്നതായിരുന്നു രീതി. അല്ലാത്ത ദിവസങ്ങളിൽ ലോഡ്ജ് മുറിയിൽ മദ്യപിക്കുന്നതു പതിവാക്കിയിരുന്ന അമീർ രാത്രി വൈകി അജ്ഞാത യുവാവിനൊപ്പം എത്തുന്ന ദിവസങ്ങളിൽ മദ്യപിക്കാറില്ലെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. പലപ്പോഴും പാതിരാത്രി കഴിഞ്ഞ് ഇയാളെ ലോഡ്ജ് മുറിയിൽ ഇരുചക്രവാഹനത്തിൽ കൊണ്ടുവിട്ടിരുന്ന യുവാവിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഈ യുവാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി.

ജിഷയെ കൊലപ്പെടുത്താനുണ്ടായ വൈരാഗ്യം സംബന്ധിച്ച് അമീർ ഇനിയും വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. ഇയാളുടെ സുഹൃത്തിന് എന്തെങ്കിലും അറിയാമോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. ജിഷ വധക്കേസിൽ വൻ ഗുഡാലോചനയുണ്ടെന്ന വാദങ്ങൾ സജീവമായി തുടരുന്നതിനാൽ ഈ സുഹൃത്തിന്റെ മൊഴിയെടുക്കൽ നിർണ്ണായകമാകും. കുറുപ്പംപടി ഇരിങ്ങോൾ വൈദ്യശാലപ്പടിയിലെ ലോഡ്ജിൽ അമീറിനൊപ്പം താമസിച്ചിരുന്നവർക്ക് ഇയാളുടെ നീക്കങ്ങളെക്കുറിച്ചു വ്യക്തമായ അറിവില്ലെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വൈദ്യശാലപ്പടിയിൽനിന്ന് കൊല നടന്ന ദിവസം തന്നെ കടന്നുകളഞ്ഞു. രാത്രി ഏഴോടെ മുറിയിലെത്തിയപ്പോൾ അമീറിനെ കണ്ടില്ലെന്നും ചെറിയ ബാഗുമായി പോയെന്നാണു കരുതുന്നതെന്നും ഒപ്പം താമസിച്ചിരുന്ന ബംഗാൾ സ്വദേശി അന്താജ് ഷേർ പറ!ഞ്ഞു. വൈകിട്ടു ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ അമീർ മുറിയിൽ ഉണ്ടായിരുന്നെന്നു ബംഗാൾ സ്വദേശികളായ മുഖ്‌ഷേർ റഹ്മാൻ, റിംപാർ സർക്കാർ, ഹമാനൻ മണ്ഡൽ എന്നിവർ പറഞ്ഞു. പിന്നീടു പുറത്തുപോയി ചായ കുടിച്ചു മടങ്ങിയെത്തിയപ്പോൾ കാണാതായി. രണ്ടു കുട്ടികളുള്ള ബംഗാൾ സ്വദേശിനിയെയാണ് അമീർ ആദ്യം വിവാഹം കഴിച്ചത്.

ആ വിവാഹത്തിൽ അയാൾക്കും ഒരു കുട്ടിയുണ്ട്. അമീർ പെരുമ്പാവൂരിൽ എത്തിയത് അഞ്ചു മാസം മുൻപാണ്. ആദ്യഭാര്യയിലെ മകനൊപ്പമാണ് എത്തിയത്. അയാളെ ജോലിക്കെടുക്കാൻ കരാറുകാരൊന്നും ആദ്യം തയാറായില്ലെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ഈ മൊഴിയും വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP